SM കണ്ണപ്പ പ്രകാശിന്റെ ഏറ്റവും പുതിയ മോഡലായ 'Astra' പുറത്തിറക്കി. ഭാരത് ബെൻസ് 917 ചാസിയിലാണ് ഈ മോഡൽ അവതരിപ്പിച്ചിട്ടുള്ളത്. 37 സീറ്റ് കപ്പാസിറ്റി ആണുന്നള്ളത്. 2018 മോഡലായ cappella മോഡലിനോട് ചെറിയ സാമ്യം തോന്നിക്കുന്ന മുൻഭാഗമാണ്.
എങ്കിലും തികച്ചും വ്യത്യസ്തമായി തന്നെ മുൻഭാഗം ഡിസൈൻ ചെയ്തിരിക്കുന്നു
എങ്കിലും തികച്ചും വ്യത്യസ്തമായി തന്നെ മുൻഭാഗം ഡിസൈൻ ചെയ്തിരിക്കുന്നു
ഭാരത് ബെൻസിന്റെ ലോഗോ front ഗ്രില്ലി ൽ കാണാം. ഏറ്റവും താഴെയായി ഫോഗ് ലാംബ് നൽകിയത് ഭംഗി വർധിപ്പിക്കുന്നു.
വോൾവോ യോട് സമാനമായ റിയർ വ്യൂ മിറർ ആണ് ഈ മോഡലിനും കമ്പനി നൽകിയിരിക്കുന്നത്.
പിൻഭാഗത് കാര്യമായി വർക്കുകൾ ഒന്നുംതന്നെയില്ല. റിയർ ലാമ്പുകൾ ചതുരാകൃതിയിൽ ആണ്. 2018 മുതൽ ഇറങ്ങിയ വേഗ മോഡലിനും ഇതേ റിയർ ലാംപ് പ്രകാശ് ഉപയോഗിച്ചിരുന്നു.
പതിവിൽ നിന്നും വെത്യസ്തമായി 3 ലാമ്പുകൾ മാത്രമാണ് ഇരു വശങ്ങളിളും നൽകിയത്..
എടുത്ത് പറയേണ്ട മറ്റൊരുകാര്യം പ്രകാശിന്റെ ലോഗോ യോട് കൂടിയ വീൽ കപ്പ് ആണ്. അലോയ് വീൽ ന്റെ ഫിനിഷിങ് തോന്നിക്കുന്ന തരത്തിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്
ഉൾവശത്ത് Cappella യിൽ നിന്നും കാര്യമായ മാറ്റങ്ങളൊന്നും ഈ മോഡലിൽ വരുത്തിയിട്ടില്ല.
വിശദമായ ചിത്രങ്ങൾ