പത്തനംതിട്ടയുടെ അഭിമാനമായ കുന്നിൽ മോട്ടോഴ്സിന്റെ ചരിത്രം - Bus World

Breaking

Wednesday 26 June 2019

പത്തനംതിട്ടയുടെ അഭിമാനമായ കുന്നിൽ മോട്ടോഴ്സിന്റെ ചരിത്രം

കുന്നിൽ മോട്ടോർസ് ഈ പേര്  പത്തനംതിട്ടകാർക്ക് മറക്കാൻ കഴിയില്ല.

 കാലമിത്രയുമായിട്ടും പേരുകൾ പലതു മാറിയെങ്കിലും  കുന്നിൽ മോട്ടോർ ഒരു  കാലഘട്ടത്തിന്റെ ചരിത്രമായി നിലനിൽക്കുന്നു .  ബസ് എന്ന വാഹനം    ഒരു അത്ഭുതത്തോടെ  നോക്കിക്കണ്ട ഒരു കാലഘട്ടത്തിന്റെ ചരിത്രം...
ഇപ്പോൾ Tiju ട്രാവെൽസ് എന്നറിയപ്പെടുന്ന പത്തനംതിട്ടയുടെ അഭിമാനമായ കുന്നിൽ മോട്ടോർസിന്റെ ചരിത്രംതാളുകളിലൂടെയൊരു യാത്ര,


1940കളിൽ കരിഗ്യാസ് ഓപ്പൺ ബോഡി ബസുമായി ആണ് KCMS(കോഴഞ്ചേരി ചങ്ങനാശ്ശേരി മോട്ടോർ സർവീസ് എന്ന പ്രസ്ഥാനം കുന്നിൽ മൂത്താചായാൻ എംഡി ആയി  കോഴഞ്ചേരി തിരുവല്ല റൂട്ടിൽ സേവനം ആരംഭിച്ചത്,

മധ്യ തിരുവിതാകൂറിലെ എല്ലാ പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് കൂടുതൽ ബസുകൾ സേവനത്തിനായി ആരംഭിച്ചു.
56-60കാലയളവിൽ പാർട്ണർഷിപ് പിരിയുകയും കുന്നിൽ മോട്ടോർസ്,  അച്ചൻസ് ട്രാവെൽസ്‌ എന്നിങ്ങനെ രണ്ടു പ്രസ്ഥാനമായി   മാറി കുടുംബത്തിലെ നാലു സഹോദരന്മാർ  പ്രസ്ഥാനം ഏറ്റെടുത്തു. കോട്ടയം -പന്തളം, വെച്ചൂച്ചിറ-തിരുവല്ല, വടശ്ശേരിക്കര-തിരുവല്ല, തിരുവല്ല -കോഴഞ്ചേരി, പത്തനംതിട്ട -കൊല്ലം എന്നി റൂട്ടുകളിൽ സർവീസ് ആരംഭിച്ചു. 
 TVS COACH, കുംഭകോണം ബോഡി, കേരള ലോക്കൽ ബോഡി. മുതലായവ ആയിരുന്നു അന്നത്തെ ബസുകൾ. 5സ്റ്റേജ് കാരിയേജ് കൾ ഉള്ളവർക്കു ഒരു cc പെർമിറ്റ് ലഭിക്കും എന്നതാണ് നിയമം, അങ്ങനെ കുന്നിൽ മോട്ടോർസ് കോൺടാക്ട് കരിയേജ് ബസുകൾ ഇറക്കാൻ തുടങ്ങി,
കുന്നിൽ മോട്ടോഴ്സിന്റെ cc കളിൽ  അന്ന് റേഡിയോ മാത്രമാണ് ഉണ്ടായിരുന്നത്.


 1956 ൽകുന്നിൽ മോട്ടോഴ്സിൽ നിന്നും തന്റെ ഭാഗമായി ലഭിച്ച ബസുകളുമായി K.E.എബ്രഹാം (കുഞ്ഞുട്ടിച്ചായൻ) സ്വന്തമായി സർവീസ് ആരംഭിക്കുകയും
1959 ൽ  KLA-355 എന്ന രെജിസ്ട്രേഷനിൽ  ഒരു ബസ് പുതിയ ബസ് ഇറക്കുകയും ചെയ്തു. പിന്നീട്  1965 ൽ
KLA-1493 രെജിസ്ട്രേഷനിലും ബസ് ഇറക്കി.
 അങ്ങനെ തന്റെ ഭാഗമായി ലഭിച്ച ബസുകളും ഒപ്പം സ്വന്തമായി വാങ്ങിയ ബസുകളുമായി  സർവീസ് വിപുലീകരിച്ചു.

K.E ABRAHAM


പിന്നീട്
1966-ൽ കുംഭകോണം ഷട്ടർ കോച്ചിൽ ആദ്യ cc പെർമിറ്റ് വിനോദ -തീർത്ഥാടന സർവിസ് ആരംഭിച്ചു.

 1970കളിൽ സ്ലൈഡിങ് ഗ്ലാസ് luxury  കോച്ച് ബോഡിയുമായിട്ടായിരുന്നു വരവ്.

പിന്നീട് K.E.എബ്രഹാമിന്റെ  മകൻ കുരുവിള എബ്രഹാം പ്രസ്ഥാനം ഏറ്റെടുക്കുകയും 1974-ൽ SRVS കോച്ചിൽ സ്റ്റീരിയോ കോച്ച് നിരത്തിലിറക്കി.
1974-ൽ വന്ന ബസ് 1985-ൽ വീഡിയോ കോച്ചായി(ക്യാബിൻ, വീഡിയോ)നവീകരിച്ചത്  ചെയ്തത് ചിങ്ങവനം ഗോമതി മോട്ടോഴ്സിലാണ്.അങ്ങനെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുമായി മുന്നോട്ട്,

കുരുവിള എബ്രഹാം 

പിന്നീട്,  1988-ൽ വൈക്കിംഗ് ഫ്രണ്ട് ഡോർ ആദ്യ 12 സീറ്റ് ബിസിനസ്സ് ക്ലാസ് എക്കണോമിക് സീറ്റോടുകൂടി  A. E. കോച്ചിൽ നിന്നും KRB-4215 എന്ന രെജിസ്ട്രേഷൻ നമ്പറിൽ  പുറത്തിറങ്ങി. അതെ വർഷം തന്നെ KRB-4089 എന്ന റെജിസ്ട്രേഷനിൽ ഒരു ബസ് കൂടി
ജൂലൈ മാസം പുറത്തിറക്കി.

Little ruth,  എസ്ഥേർ, കട്ടപ്പന ,  കുളിത്തൊൽ, കൂട്ടാർ  കോഴഞ്ചേരി -കൊല്ലം ഫാസ്റ്റ് പാസഞ്ചർ . എന്നിവ 90കളിലെ കുന്നിൽ മോട്ടോഴ്സിന്റെ പ്രതാപ പെർമിറ്റുകൾ ആരുന്നു.

ആദ്യകാലത്തെ ചില ബസുകൾ



2007-ൽ കുരുവിള അബ്രഹാമിന്റെ മൂത്ത മകൻ റ്റിജു കുരുവിള പ്രകാശ് 222, 49സീറ്റ് ലോഞ്ച് ചെയ്തു. അതിന് മുന്നേ തന്നെനമ്മൾ ഇന്ന് കാണുന്ന Tiju ട്രാവെൽസ് എന്ന പേരിൽ ബസുകൾ ഇറങ്ങിയിരുന്നു     2007 ആക്കുന്നതിനു മുന്നേ തന്നെ  നിരവധി ബസുകൾ ഇവരുടെ ഭാഗമായിയിരുന്നു.
(Tiju Kuruvila, Tiju Travels  Owner)


 2008-ൽ ആദ്യ AC fixed Glass  Airbus ലോഞ്ച് ചെയ്തു.
ഇന്ത്യയിലെ പ്രമുഖ ബസ് ബോഡി നിർമാതാക്കളായ sutlej  ൽ  നിന്നും 2009-ൽ ഒറിജിനൽ ബസ് ചെസിൽ 2×2, 43seats airbus മധ്യ തിരുവിതാംകൂറിലെ യാത്രകൾ പിടിച്ചടക്കി.
2010-ൽ വീണ്ടു Sutlej ന്റെ തന്നെ 2×2 AC airbus നിരത്തിലിറങ്ങി. ഇതോടെ പത്തനംതിട്ടയുടെ ആഡംബരത്തിന്റെ അവസാന വാക്കായി Tiju ട്രാവെൽസ് മാറി.

പ്രവാസജീവിതത്തിൽ Mr. TIJU KURUVILLA Leyland Panther Rear Engine 36seats fixed glass semisleeper Double LCD Airbus നിരത്തിലിറക്കി.

 2012-ൽ ആഡംബരത്തിൽനിന്നും അല്പം മാറി, പ്രകാശിന്റെ 2 നോൺ ac ബസുകൾ കോഴഞ്ചേരിയിൽ എത്തി. എങ്കിലും ബസുകളുടെ സുഖസൗകര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല
2013-ൽ  leyland luxura Rear Engine ആസാദ് കോച്ചിൽ 40seats semisleeper Fixed Glass Airbus നിരത്തിലിറക്കി.

(2007 മുതൽ 2012 വരെയുണ്ടായിരുന്ന ബസുകൾ )


 2015-ൽ  prakash non എസിയുമായി വന്നു കളത്തിൽ നിറഞ്ഞു നിന്നു.
തൊട്ടടുത്ത വര്ഷമായ, 2016-ൽ leyland leymatic 225hp സീരിസിൽ 6speed ഓട്ടോമാറ്റിക് ഗിയർ sutlej body 40seats fixed glass rear emergency exit ac airbus മായി വന്ന് തരംഗം സൃഷ്ടിച്ചു.
അത് കൂടാതെ  210wb Non AC DJ club edition prakash കോച്ചും ആ വർഷം തന്നെ നിരത്തിലിറങ്ങി.



 2020-ൽ  വലിയ സംരംഭമായ multi axle എന്ന സ്വപ്നവുമായി Tiju ട്രാവെൽസ് തങ്ങളുടെ  3
luxury semisleeper കോച്ചുകളും , 2 pushback ac എയർ ബസും,  2 nonac ബസുകളുമായി വിജയകരമായി സേവനം തുടരുന്നു.
______________________
വിവരങ്ങൾക്ക്  കടപ്പാട് 

  • Tiju Kuruvila,  Tiju Travels
  • Robin,  Family Coach Travels
  • MKM
  • Manoj
NB:: എട്ട് ദശകത്തോളം സേവന പാരമ്പര്യമുള്ള കുന്നിൽ മോട്ടോഴ്സിന്റെ ചരിതം ചുരുങ്ങിയ വാക്കുകളിൽ പ്രതിപാദിക്കുക ഏറെ ദുഷ്കരമാണ്.  തെറ്റുകുറ്റങ്ങൾ പരമാവധി ഒഴിവാക്കാൻ പരിശ്രമിച്ചിട്ടുണ്ട്. എങ്കിലും പല കാര്യങ്ങളും പൂർണമായും ഉൾപെടുത്താൻ സാധിച്ചിട്ടില്ല.

SPECIAL THANKS 


TIJU ട്രാവൽസിന്റെ കൂടുതൽ ചിത്രങ്ങൾക്കായി ക്ലിക്ക് ചെയ്യുക 

____________________________________


ഹായ് ഫ്രണ്ട്സ്! ഓൺലൈൻ വഴി പണമുണ്ടാക്കാൻ ഒരു കിടിലം App  

ഇപ്പോൾ തന്നെ Roz Dhan ഡൌൺലോഡ് ചെയ്യുക!

ഡൌൺലോഡ് ചെയ്ത ശേഷം ഈ 
കോഡ് 078L9Y ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യുക തൽക്ഷണം 50 രൂപ നേടുക.

ഈ അപ്ലിക്കേഷനെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ ക്ലിക് ചെയ്യുക