. Deluxe 3 piece (city ans Intercity Buses)
പേര് പോലെ തന്നെ മൂന്ന് തട്ടുകൾ പോലെ ആണ് ഈ ബോഡിയുടെ നിർമാണം. ഏറ്റവും മുകളിൽ ക്വാട്ടർ ഗ്ലാസ് അതിനു ശേഷം മറ്റൊരു പീസിൽ സ്ലൈഡിങ് ഗ്ലാസും പിന്നെ അതിന്റെ താഴെ ബോഡിയും. ഇപ്പോൾ വരുന്ന മോഡലിനെ അപേക്ഷിച്ചു ഗ്ലാസ് നന്നായി ഇറങ്ങി ആണ് ഇരിക്കുന്നത് അത് പോലെ തന്നെ ഫ്രണ്ട് ഡബിൾ പീസ് ആണ്.
സ്റ്റീൽ കൊണ്ട് ഉള്ള ഫ്രണ്ട് പോർഷന് ഭംഗിയും ഈടും നിലനിൽക്കുന്നു. ഇന്നത്തെ ബോഡിയെക്കാൾ നല്ല കരുത്തുറ്റ ശരീരവും ആണ് ഇവരുടേത്.
വീഡിയോ കോച്ച് എന്നാണ് ഇവരെ പൊതുവെ അറിയപ്പെട്ടിരുന്നത്. ഇപ്പോളത്തെ സ്റ്റീൽ മോഡൽ വീൽ കപ്പ് അന്ന് ഈ മോഡലിൽ ഇറങ്ങി ഇരുന്നു.
കാലത്തിന്റെ മാറ്റം അനുസരിച്ചു രൂപകൽപനയിൽ മാറ്റം വന്നു എങ്കിലും ചിലർ ഇപ്പോളും കേരള കരയുടെ വീഥികളിൽ നിറസാന്നിധ്യം തന്നെ ആയി ഓടുന്നുണ്ട്.
ഒരുപക്ഷെ , Old generation വണ്ടികളോടും മോഡലുകളോടും പ്രിയം ഏറി വരുന്ന ഈ കാലത്ത് ഒരുപക്ഷെ നാളെ ഇങ്ങനെ ഒരു മോഡലിന്റെ തിരിച്ചു വരവ് ഉണ്ടായേകാം.
പ്രകാശ് ഈ മോഡൽ ചെയ്യുന്നതിന് മുൻപ് തന്നെ TVS ബോഡിയിലും AZAD ബോഡിയിലും ഇറങ്ങി ഇരുന്നു എന്നത് മറ്റൊരു സത്യം.
. Honda 5000
അത്രേം നാൾ കണ്ടതിൽ വച്ചു വ്യത്യസ്തമായ ഒരു മോഡൽ ആയ്ട്ട് ആണ് പ്രകാശ് കളത്തിൽ വന്നത്. 3 പീസിൽ നിന്നും വിട്ടു കൂടുതൽ ഭംഗിയും ഷേപ്പും ഉള്ള മോഡൽ ആണ് Honda.
വണ്ടിയിൽ ഓട്ടത്തിന് ഇടയിൽ ഉള്ള ചൂട് കുറയ്ക്കാൻ തക്ക വണ്ണം front മോൾഡിൽ ബോണറ്റ് (front grill) പോലെ പൊക്കി വയ്കാവുന്നതും പോലെയും സിംഗിൾ ഗ്ലാസ് ആയി കൂടുതൽ ഭംഗി ഈ മോഡലിന് നേടി കൊടുത്തിരുന്നു.
( അന്നത്തെ ആ മോഡൽ രീതിയിൽ ആണ് ഇപ്പോ ലേറ്റസ്റ്റ് ഇറങ്ങിയ മോഡൽ വരെ ചെയ്തേക്കുന്നത് ബോണറ്റ് അഥവാ front ഗ്രിൽ ) കൂടെ ഡ്രൈവർ ക്യാബിനും പാസ്സന്ജർ ക്യാബിനും തിരിച്ചുള്ള രൂപ കല്പനയും ഫൈബർ ഫുൾ കവർ വീൽ കപ്പും മുകളിൽ നിന്നും താഴേക്കു നിൽക്കുന്ന മിററുകളും ഫ്രണ്ട്ലെ സ്ലൈഡിങ്ങ് ഡോറും ബാക്കിലെ ഡിക്കിയും ഈ മോഡലിന് ശ്രദ്ധ ഏറെ നേടി കൊടുത്ത ഒന്നാണ്...
കേരളത്തിലെ ആദ്യ AIR SUSPENSION വന്ന മോഡലും ഇവൻ ആരുന്നു ( അത് പിന്നീട് പോസ്റ്റ് ഇടുന്നത് ആണ് )
BUS@1997
ഈ മോഡലിന്റെ പേര് വ്യക്തമല്ല. ഒരു പക്ഷെ ആദ്യ സിഡോൺ എന്നൊക്കെ വിളിക്കാം ഈ മോഡലിനെ
. DC P 6000
Honda പോലെ തന്നെ ശ്രദ്ധ ഏറെ പിടിച്ചു പറ്റിയ മോഡലാണ് DC മോഡൽ. മറ്റൊരു പ്രത്യേകത എന്തെന്നാൽ ....world most popular designer Dileep Chabriya design ചെയ്ത മോഡലുകളിൽ ഒന്നാണിത് .അതാണ് DCFixed ഗ്രിൽ മോഡൽ ആയിട്ടാണ് ഈ മോഡൽ ഇറങ്ങിയത് പക്ഷെ വണ്ടിൽ കാറ്റു കിട്ടാൻ തക്ക വണ്ണം വലിയ വീതിയിൽ ഉള്ള ഗ്രിൽ ആണ് ഇവന്റെ രൂപകൽപന.
ഇവന്റെ വരവോടെ ആണ് interior ടൈപ്പ് തന്നെ മാറി ഡീലക്സി cloth മെറ്റീരിയൽ ഉപയോഗിച്ചുള്ള ഇന്റീരിയർ വരുന്നത്.
താഴെ നിന്നും മുകളിലേക്ക് ഉള്ള ടൈപ്പ് മിററും അകത്തേക്ക് ഉള്ള സ്ലൈഡിങ് ഡോറും ഇവനേം വ്യത്യസ്തനാക്കി.
നിന്ന് പോയതിൽ ഏറ്റവും പഴക്കം ഏറിയതും കൂടുതൽ കേരളത്തിൽ ഉള്ളത്തും ഈ മോഡലുകൾ ആണ്.
. Butterfly 8000
P6000 models പിന്നെ P8000 models ഇന്റെ വരവോടെ prakash ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുവാരുന്നു.
കൂടുതൽ ഭംഗിയും ആരേം ആകർഷിക്കുന്ന മോഡലുകളും ആയി ആണ് വന്നത്. അതിൽ ആദ്യത്തേത് ആണ് Butterfly പേര് പോലെ തന്നെ butterfly ( തുമ്പി ) യുടെ മുഖ സാധ്യതിർശ്യം ഉള്ള ഉണ്ട് ആദ്യം ഇറങ്ങിയ (5) മോഡലിന് അത്ര തോന്നി ഇല്ലങ്കിലും പിന്നീട് ഇറങ്ങിയ (4) മോഡലിൽ ഇതു വ്യക്തം ആരുന്നു.
ഈ മോഡൽ എല്ലാം തന്നെ ഹാഫ് കർട്ടൻ അഥവാ ഫുൾ ബെർത്ത് വണ്ടികളും ( ക്വാട്ടർ ഗ്ലാസ് കവർ ചെയ്തു ബെർത്ത് )
പിന്നീട് അങ്ങോട്ടു ബസ് ബോഡി നിർമാണ രംഗത്ത് പുതിയ ചരിത്രം കുറിക്കുവാരുന്നു. ഭംഗി കൊണ്ടും ബോഡി കരുത്ത് കൊണ്ടും prakash ബോഡികൾക്ക് ആവിശ്യകാർ ഏറി പ്രതേകിച്ചു നമ്മൾ കേരളത്തിൽ.. prakash ന്റെ വളർച്ചയ്ക്ക് നല്ലൊരു പങ്ക് ഈ കൂട്ടർ വഹിച്ചിട്ട് ഉണ്ട്.
. Feather front, 7. Feather Safari
Butterfly model നിന്നും കുറച്ചൂടെ മെച്ചപ്പെട്ട ഡിസൈൻ ആരുന്നു ഇവരുടേത്. പേരിൽ feather ( തൂവൽ ) എന്ന വരാൻ കാരണം ഫ്രണ്ടിലെ ഗ്രില്ലിൽ തൂവൽ പോലത്തെ എംബ്ലം ആരുന്നു ഉണ്ടായിരുന്നത്.
ഇവരുടെ വരവിലാണ് VOLVO wiper, Round Tail lamp, LED cabin, flat bonnet, safari head lamp ഒകെ വരുന്നത്.
ഇതിൽ റൗണ്ട് tail lamp ഒഴിച്ച് ബാകി മിക്കതും വളരെ കുറച്ചു വണ്ടികളിലെ ഇറങ്ങിട്ട് ഉള്ളൂ..
Front വീൽ കപ്പ് ഡിസൈൻ റിങ് ടൈപ്പ് ആയതും ഈ മോഡൽ ലാസ്റ്റ് ഇറങ്ങിയ വണ്ടികളിൽ ആണ്.
. Audi front
ഏറെ കുറെ Feather modelനോടു ഉള്ള പോലെ സാമ്യം ഉള്ള രൂപം ആണ് AUDI യുടേത് പേരിൽ audi ഉള്ള പോലെ ഈ മോഡലിന്റെ front ഗ്രില്ലിലെ എംബ്ലം AUDI company ഓട് സാമ്യം ഉള്ളതാണ്. പക്ഷെ AUDI car കമ്പനിയുടെ എംബ്ലം 4 വളയങ്ങൾ കൂടി ചേർന്നതാണ്. എന്നാൽ prakash audi യുടെ 5വളയങ്ങളും അത് ലേശം മേല്പോട്ടു ഉയർന്ന രീതിയിലുമാണ്.
ഇടയ്ക്ക് Audi യ്ക്ക് ശേഷം നമ്മൾ Safari എന്ന് വിളിക്കുന്ന മോഡലിന്റെ ഗ്രിൽ മോൾഡ് വച്ചു വളരെ കുറച്ചു വിരലിൽ എണ്ണാവുന്ന കുറച്ചു വണ്ടികൾ മാത്രമേ ഇറങ്ങിട്ട് ഉണ്ട്
Limited edition പോലെ.
. Safari Front (classic Bmr)
മിക്കവരും ഒരുപക്ഷെ എല്ലാവരും ഇങ്ങനെ തന്നെ ആവും ഈ മോഡലിനെ വിളിച്ചു ശീലിച്ചിട്ട് ഉണ്ടാവുക. അല്ലെ
ശരിക്കും ഈ മോഡൽ ആണ് #CLASSIC_bmr.
പലർക്കും ഉള്ള സംശയം ആണ് AUDI front ആണ് Classic bmr എന്ന് കാരണം വേറൊന്നും അല്ല അന്നത്തെ Audi front വണ്ടികളിൽ p8000 classic എന്ന് എഴുതി വന്നത് തന്നെ കാരണം പിന്നെ SAFARI എങ്ങനെ വന്നു എന്ന് ചോദിച്ചാൽ feather front പോലെ തന്നെ TATA safari യുടെ head lamp തന്നെ കാരണം.
ഇവൻ വന്നത് ഒരുപാടു മാറ്റങ്ങളോടെ ആരുന്നു PRAKASH എംബ്ലം " P" എന്ന് ഗ്രില്ലിൽ പതിപ്പിച്ചു കൊണ്ടാണ് അവൻ വന്നത്.
അത് പോലെ തന്നെ ഡ്രൈവർ സൈഡ് ഡോർ structure full size ആക്കി.. helper side ഡോറും ഡ്രൈവർക്ക് സൈഡിൽ frontil നിൽക്കുന്ന വണ്ടികളെ കാണാൻ പറ്റാത്തക്ക രീതിയിൽ ഗ്ലാസ് ഇറക്കി. Emergency exit, LED round tail lamp അങ്ങനെ അങ്ങനെ...
ഇത് വരെ ഇറങ്ങിയ മോഡലിനെ അപേക്ഷിച്ചു തല എടുപ്പ് കൂടുതലാ കാരണം front അടിഭാഗം പരാബോളിക് ഷേപ്പിലാണ്.
മറ്റൊരു പ്രത്യേകത എന്തെന്നാൽ എന്ത് തന്നെ ചെയ്താലും അത് ചേരുന്നില്ലേൽ എടുത്തു കാണിക്കുന്ന ടൈപ്പ് ആണ്.
ഉദാഹരണം : sticker വർക്ക് ചെയ്തു കഴിഞ്ഞു ചേരാത്ത sticker font ആണേൽ എടുത്തു അറിയിക്കും പല തവണ sticker മാത്രം അല്ല paint പോലും മാറ്റിയ വണ്ടികൾ ഉണ്ട്..
പക്ഷെ passangers ഇന് യാത്ര സുഖം കൂട്ടാനായി ക്യാബിൻ സ്പേസ് കുറച്ചു അതോടെ ക്യാമ്പിന്റെ ഡ്രൈവർ ബെഡ് നഷ്ടം ആയി ക്യാബിൻ ചൂട് കൂടി എയർ hole പൊക്കി വച്ചാൽ പോലും Air circulation ഇല്ലാത്ത അവസ്ഥ ആയി. വരവോടു കൂടി സാധാ wiper വിട പറഞ്ഞു പൂർണമായും VOLVO വൈപ്പറിലേക് മാറി.
എന്നിരുന്നാലും കേരളത്തിൽ ഏറ്റവും കൂടുതൽ ഇറങ്ങിയ മോഡലുകളിൽ ഒന്നാണ് ഇത്.
Grand bmr
Prakash ന്റെ top മോഡൽസ് ഒന്ന്. പേര് പോലെ ഗ്രാൻഡ് ആണ്.
Classic bmr പോലെ തന്നെ ഒകെ ആണ് ബോഡി ഘടന
ഇവന്റെ പ്രത്യേകത എന്തെന്നാൽ വണ്ടി എപ്പോളും പതുങ്ങിയേ കിടക്കൂ താഴ്ന്ന് ഇറങ്ങി ഇരിക്കുന്ന മോൾഡിന്റെ ഘടന തന്നെ ആണ് കാരണം അത് കൊണ്ട് തന്നെ തല എടുപ്പ് അറിയില്ല
പക്ഷെ മറ്റു വണ്ടികളുടെ കൂടെ കിടക്കുമ്പോൾ അത് അറിയും എന്നതും ഏറെ കൗതുകകരം ആണ്.
ZEDONE
ഞാൻ ആയിട്ട് പ്രത്യേകിച്ചു പറഞ്ഞു തരണ്ട കാര്യം ഇല്ല ഈ പേര് കാരണം എല്ലാവർക്കും അറിയാവുന്നതും ആരാധകർ ഏറ്റവും കൂടുതൽ ഉള്ള മോഡൽ ആണ് ഇത്.
എങ്കിലും കുറച്ചൂടെ ആഴത്തിൽ പറഞ്ഞു തരാം.
കൂടുതൽ ആളുകൾ വിശ്വസിക്കുന്നത് ZEDONE എന്ന് മാത്രമേ ഉള്ളൂ എന്നാണ് എന്നാൽ #Bmr_Zedone എന്നാണ് ശരിക്കും ( ഞാനും അങ്ങനെ ആണ് കരുതി ഇരുന്നത് ). അത് പോലെ പലരും " സെഡ്വൺ " എന്നും "സെഡ് വൺ " എന്നും ഒകെ ആണ് പറയുന്നത് ശരിക്കും #സിഡോൺ എന്നാണ്..
ആദ്യം പരീക്ഷണ അടിസ്ഥാനത്തിൽ 11 ജനുവരി 2010ൽ ആണ് ആദ്യ ZEDONE നിർമിക്കുന്നത്.. .കേരത്തിൽ ആദ്യമായി സിഡോൺ കൊണ്ടുവന്നത് സത്യ ട്രാവെൽസ് ആണ് ആ വണ്ടി ഇപ്പോളും പൊന്നുപോലെ സൂക്ഷിക്കുന്നു. വണ്ടിക്കു മറ്റു ബോഡികളേക്കാൾ ഉയരം ഉണ്ട് എന്നത് കൊണ്ട് തന്നെ വണ്ടിക്കു നല്ല തല എടുപ്പ് അന്നേ തോന്നിച്ചിരുന്നു..
ഇന്നത്തെ ZEDONE നിന്ന് ചെറിയ മാറ്റങ്ങൾ ഒഴിച്ചാൽ എല്ലാം പഴയ പോലെ ഒകെ തന്നെ ആണ്.മുഖ്യമായിട്ടു projector head lampinu താഴെ വരുന്ന റൗണ്ട് ഹെഡ് അന്നത്തെ zedone ഇന് ഇല്ലാരുന്നു.
പോക്ക കൂടുതൽ കൊണ്ട് തന്നെ ഡ്രൈവർക്ക് തല പുറത്തിടാൻ പ്രയാസം ആയതിനാൽ അന്നത്തെ ഡ്രൈവർ സൈഡ് mirror ( കൊമ്പ് ) കറക്റ്റ് position ൽ ആരുന്നു രൂപ കല്പന
കാണാൻ ഏറെ ഭംഗി ആണെങ്കിലും head lampinu വെട്ട കുറവ് ഒരു വെല്ലു വിളി തന്നെ ആരുന്നു ഈ മോഡലുകൾക്ക്..
എങ്കിലും വണ്ടി കച്ചവടകാർ അല്ലാതെ ഒരുപാടു പേർ ചെയ്തിരുന്നു.
പൊക്കം കൂടുതൽ ഉള്ളത് കൊണ്ടും വണ്ടിക്കു ആലപ്പ് വരും എന്ന ധാരണയിൽ കച്ചവടക്കാർ ZEDONE കെട്ടിക്കുന്നത് കുറവ് ആരുന്നു.. അതോടെ ZEDONE കേരളത്തിൽ resale value ഇല്ലാത്ത മോഡലായി.
എന്നിരുന്നാലും വണ്ടി നല്ല യാത്ര സുഖവും ക്യാബിൻ അടക്കം നല്ല സ്പേസ് ഓട് കൂടി ആണ് ഇറക്കിയത്.
222WB base ZEDONE air suspension ബസുകൾ VOLVO ബസുകളുടെ യാത്ര സുഖത്തോടു അടുത്ത് നില്കും
ലിമിറ്റഡ് edition പോലെ ചില വണ്ടികളിൽ നേരിയ വ്യത്യാസത്തിൽ Head lamp ആയിട്ട് ഇറങ്ങിരുന്നു..
പിന്നീട് projector HEAD lamp ഇന് shortage അനുഭവപെടുകയും നിർമാണം കുറഞ്ഞു..
ഇതിൽ നിന്ന് എല്ലാം മാറി ഇന്ന് #ZED_ONE revolution ആണ് വരാൻ പോകുന്നത്..
ZEDONE വണ്ടികളുടെ കൊമ്പും അവരുടെ ഭംഗിക്ക് മാറ്റു കൂട്ടുന്നു..
Zedone വണ്ടികളെ തള്ളി പറഞ്ഞവർ വരെ ഇന്ന് ZEDONE കെട്ടിക്കുന്നു..
. Bv maxima
ഈ മോഡലിന്റെ അവസാനത്തോടെ ഒരുപാടു മാറ്റങ്ങൾ വന്നത് വീൽ arch, ബസ് കോഡ് വച്ചു ഇനി ബസ് ചെയ്യാവൂ എന്ന് നിയമം പ്രാബല്യത്തിൽ വന്നത്.
അതോടു കൂടി ടൂറിസ്റ്റ് ബസ് എന്ന ആ പ്രൗഢി നഷ്ടം ആകുവാരുന്നു..
49 seat പകരം 46 ഉം, നെടുനീളെ ബോഡിയിൽ സ്റ്റെപ്പും, കാരൃറും ഏണിയും ഇല്ലാത്തതും വണ്ടിടെ രൂപത്തെ സാരമായി ബാധിച്ചു.
എങ്കിലും പലരും നിയമം വരുന്നതിനു മുന്പേ തകൃതിയിൽ പണി കഴിയിപിച്ചു എടുത്തു.
ബസ് കോഡ് വന്നെങ്കിലും ഐഡിയ കൊണ്ട് അതിനെ ഒകെ മറി കടന്നു ഈ ഫീൽഡിൽ ഉള്ളവർ തെല്ലും ഭംഗി കുറയാതെ ഇറക്കി.
Zedone പോലെ തന്നെ ഈ മോഡലിന്റേം head ലാംപ് shortage അനുഭവിക്കുകയും പിന്നീട് prakash റൗണ്ട് ഹെഡ് ലൈറ്റ് തന്നെ വയ്ക്കാൻ നിർബന്ധിതരായി..
. ZEDONE 2
Zedone എന്ന മോഡൽ, പ്രകാശിന്റെ പരാജയ മോഡൽ എന്ന് കമ്പനി തന്നെ മുദ്ര കുത്തിയ ഒരു കാലമുണ്ടായിരുന്നു.
ഒട്ടും റീ സെയിൽ വാല്യൂ ഇല്ലാത്ത മോഡലായിരുന്നു നമ്മുടെ ഇപ്പോളത്തെ zedone മോഡൽ. Zedone മോഡലിന് ഡിമാൻഡ് ഇല്ലാതെ, നിർമാണം കുറച്ചതിന് പിന്നാലെ അതിനെ മറികടക്കാൻ എന്നോണം ചെയ്ത മോഡലാണ് ZEDONE 2. Head lamp ന്റെ ചെറിയ കട്ടിങ് ഷേപ്പ് എന്നല്ലാതെ മറ്റൊരു സാമ്യവും രൂപം കൊണ്ടോ ഭാവം കൊണ്ടോ ഇതിന് ഇല്ല.
Zedone മോഡലിന്റെ പൊക്കകൂടുതൽ കാരണം ബസിന് കണ്ട്രോൾ കിട്ടില്ല എന്നൊക്കെ ഏജന്റ് മാർ പാടി നടന്നതുകൊണ്ടാവാം Zedone 2 മോഡലിന് സാധരണ മോഡലിന്റെ പൊക്കം മാത്രമാണ് നൽകിയത്. സത്യത്തിൽ ഏജന്റ് മാർ പറഞ്ഞതുപോലെ യാതൊരു പ്രേശ്നങ്ങളും ZEDONE മോഡലിന് ഇല്ലായിയുന്നു എന്നതാണ് സത്യം.
ഹെഡ് ലൈറ്റ് റൗണ്ടിൽ ആണ് ചെയ്തേക്കുന്നത്, ഹെഡ് ലൈറ്റിന്റെ ഘടന യിലുള്ള ചെറിയ സാമ്യം ഒഴിച്ച് നിർത്തിയാൽ zedone 2 മോഡലിന് Zedone മായി യാതൊരു സാമ്യവും ഇല്ല.
. Grand bmr BOSS
കണ്ടു കണ്ടു ഇഷ്ടായവൻ എന്ന് വേണം പറയാൻ.
ആദ്യ boss കണ്ടു നെറ്റി ചുള്ളിച്ചവർ ആണ് നമ്മളിൽ പലരും പിന്നീട് അങ്ങ് നേരിട്ട് കണ്ടപ്പോൾ ഒരുപാടു ഇഷ്ടായതും ഇവനെ തന്നെ. Grand bmr ന്റെ പിൻഗാമി എന്ന് വേണേൽ പറയാം ഹെഡ് ലൈറ്റും ഒരുപോലെ ആണെങ്കിലും front ഗ്രില്ലും ബമ്പർ ഷേപ്പും എല്ലാം വ്യത്യാസം വലിയ ഷേപ്പ് ഗ്രിൽ കട്ടിങ് ആണ് ബോസിന്. ഗ്രാൻഡ് പോലെ പതുങ്ങി കിടക്കുന്നവൻ അല്ല എങ്കിലും front ലെ ഗ്രിൽ അഴിച്ചാൽ രണ്ടും ഒരുപോലെ ഒകെ തന്നെ ആണ് തല എടുപ്പിൽ. ഗ്രിൽ അവന്റെ ഭംഗിക്ക് വളരെ വലിയ പങ്ക് വഹിക്കുന്നത് എന്ന് നിസംശയം പറയാം. ബസ് കോഡ് വന്നു പണി ഈ മോഡലുകൾക്കും കിട്ടിഇരുന്നു..
. Prakash Luxor
ചിലർ ഇവനെ Luxor maxima എന്നും വിളികാറുണ്ട് ഹെഡ് ലൈറ്റ് തന്നെ കാരണം. ഒറ്റ നോട്ടത്തിൽ മാക്സിമയുടെ തനി പകർപ്പ് ആണെന്ന് തോന്നും എങ്കിലും പക്ഷേ ഹെഡ് മാത്രം ഒരേപോലെ ഉള്ളൂ ബാകി എല്ലാം വ്യത്യസ്തം ആണ്.
വണ്ടിക്കു ഭംഗി കുറവാ എന്ന് പറഞ്ഞു ആവിശ്യകാർ കുറഞ്ഞപ്പോ ഇതും നിർത്തി.. പക്ഷെ ഒരുക്കണ്ട പോലെ ഒരുക്കിയാ ഭംഗി കുടുതലേ ഉള്ളൂ പക്ഷേ ഒരുക്കണ്ട പോലെ ഒരുക്കണം..
കണ്ണൂർ ജില്ലയിൽ ചൈത്രം എന്ന പേരിൽ ഈ മോഡൽ ഇറങ്ങിയിരുന്നു. പിന്നീട് അത് സോജിയ ഗ്രൂപ്പിന് തന്നെ തിരിച്ചു കൊടുത്തു.
ഇവനും വളരെ കുറച്ചേ ഇറങ്ങിട്ട് ഉള്ളൂ. LIMITED EDITION എന്ന് വേണം എങ്കിൽ പറയാം.
. Bv maxima plus
മിക്കവർക്കും പേര് അറിയാത്ത ഒരുവൻ ശെരിയല്ലേ.. ചിലപ്പോൾ ഇവനെ മിക്കവർക്കും ഇഷ്ടവും അല്ലാരിക്കും കാരണം ഇത് വരെ prakash ൽ നിന്ന് ഇറങ്ങിയ തികച്ചും വ്യത്യസ്തം ആയ ഒരു മുഖം.
ഇടയ്ക്ക് ഒന്ന് ഇറങ്ങി നിന്ന് പോയ ഇവൻ #cheetah എന്ന് അറിയപ്പെട്ടിരുന്നു അത് പക്ഷെ model name അല്ല ബസ് എടുത്ത ടീമിന്റെ പേര് ആരുന്നു..
Maxima യോട് fog ലാംപ് number plate ഭാഗത്തും ഗ്രില്ലും മാത്രം സാമ്യം ഉള്ള ഇവനും വളരെ കുറച്ചേ ഇറങ്ങുന്നുളൂ...
. Bv 3
നമ്മൾ ബസ് പ്രേമികൾക്ക് ഇറങ്ങി ഇത്ര നാൾ ആയിട്ടും ഉൾക്കൊളളാൻ ആവാത്ത മുഖം. Prakash ഇന് ഇത് എന്ത് പറ്റി ഇനി മുന്പോട്ടു എങ്ങനെ ഉള്ള വണ്ടികളെ ഇറങ്ങുവൊള്ളോ എന്ന് നമ്മൾ എല്ലാരും ഒരുപക്ഷെ ചിന്തിച്ചു കാണും.
ടൂറിസ്റ്റ് വണ്ടിക്കു ചേർന്ന അല്ല എന്ന് എല്ലാരും മുദ്ര കുത്തുമ്പോളും വണ്ടിയുടെ ഉള്ളിനു ഏറ്റവും നല്ല creation ആണ് ഇത്.
Engine direct കാറ്റു ഓട്ടത്തിൽ കിട്ടും കേരളത്തിൽ രണ്ടേ രണ്ടു വണ്ടികൾ ആണ് ഇറങ്ങിട്ട് ഉള്ളത് ഈ മോഡലിൽ ഇത് വരെ.
. Cappella
ഒറ്റ നോട്ടത്തിൽ കമ്പനി ബോഡി പോലെ തോന്നിക്കുന്ന ഒരുവൻ ഇവനേം കണ്ടു കണ്ടു ഇഷ്ട പെട്ടവർ ആണ് കൂടുതൽ.
Projector Head ലൈറ്റ് കളും പണ്ടത്തെ Honda മോഡൽ പോലെ പോകുന്ന വലിയ ഗ്രില്ലും ഒകെ ആണ് ഇവന്റെ പ്രത്യേകത..
ഗ്രിൽ പോക്കാതെ ഇരുന്നാൽ ഒരു ഒന്നൊന്നര ലൂക്കാണ് പൊക്കി വച്ചാലും കുറവ് ഒന്നുല എങ്കിലും താഴ്ന്നു ഇരുകുന്നത് ഒരു അഴക്ക് തന്നെ ആണ്.
Prakash models ഇപ്പോൾ വലിയ ഗ്രിൽ ഉപയോഗിക്കുന്നത് Sensor വണ്ടികൾ ആയതു കൊണ്ടും driven engine AC ആയതു കൊണ്ടും വണ്ടിക്കു ഉണ്ടാകുന്ന ചൂട് ഒരു പരിധി വരെ കുറയ്ക്കാനും ആണ്..
VEGA
2018 ൽ പ്രകാശ് പുറത്തിറക്കിയ മോഡൽ..
Cappella യോട് ചെറിയ രൂപ സദൃശ്യം തോന്നും ഈ മോഡലിന്.
S.M Kannappa Automobile Pvt.LtdReg:: office#2,Dr.M.H Marigowda Road,Nera LalbaghBengaluru-560 027Karnataka,India+91 80 22489900Contact@smkpl.inwww.smkpl.in
കടപ്പാട് : Respective owner..
പ്രകാശിന്റെ ഏറ്റവും പുതിയ മോഡൽ Astra യുടെ വിശേഷങ്ങൾ
https://keralabusworld.blogspot.com/2019/06/astra.html?m=1