Safari Front (classic Bmr)
ശരിക്കും ഈ മോഡൽ ആണ് #CLASSIC_bmr.
പലർക്കും ഉള്ള സംശയം ആണ് SAFARI എന്ന പേര് എങ്ങനെ വന്നു എന്ന്, TATA safari യുടെ head lamp തന്നെ കാരണം.
ഇവൻ വന്നത് ഒരുപാടു മാറ്റങ്ങളോടെ ആരുന്നു PRAKASH എംബ്ലം " P" എന്ന് ഗ്രില്ലിൽ പതിപ്പിച്ചു കൊണ്ടാണ് അവൻ വന്നത്.
അത് പോലെ തന്നെ ഡ്രൈവർ സൈഡ് ഡോർ structure full size ആക്കി.. helper side ഡോറും ഡ്രൈവർക്ക് സൈഡിൽ frontil നിൽക്കുന്ന വണ്ടികളെ കാണാൻ പറ്റാത്തക്ക രീതിയിൽ ഗ്ലാസ് ഇറക്കി. Emergency exit, LED round tail lamp അങ്ങനെ അങ്ങനെ...
ഇത് വരെ ഇറങ്ങിയ മോഡലിനെ അപേക്ഷിച്ചു തല എടുപ്പ് കൂടുതലാ കാരണം front അടിഭാഗം പരാബോളിക് ഷേപ്പിലാണ്.
മറ്റൊരു പ്രത്യേകത എന്തെന്നാൽ എന്ത് തന്നെ ചെയ്താലും അത് ചേരുന്നില്ലേൽ എടുത്തു കാണിക്കുന്ന ടൈപ്പ് ആണ്.
ഉദാഹരണം : sticker വർക്ക് ചെയ്തു കഴിഞ്ഞു ചേരാത്ത sticker font ആണേൽ എടുത്തു അറിയിക്കും പല തവണ sticker മാത്രം അല്ല paint പോലും മാറ്റിയ വണ്ടികൾ ഉണ്ട്..
പക്ഷെ passangers ഇന് യാത്ര സുഖം കൂട്ടാനായി ക്യാബിൻ സ്പേസ് കുറച്ചു അതോടെ ക്യാമ്പിന്റെ ഡ്രൈവർ ബെഡ് നഷ്ടം ആയി ക്യാബിൻ ചൂട് കൂടി എയർ hole പൊക്കി വച്ചാൽ പോലും Air circulation ഇല്ലാത്ത അവസ്ഥ ആയി. വരവോടു കൂടി സാധാ wiper വിട പറഞ്ഞു പൂർണമായും VOLVO വൈപ്പറിലേക് മാറി.
എന്നിരുന്നാലും കേരളത്തിൽ ഏറ്റവും കൂടുതൽ ഇറങ്ങിയ മോഡലുകളിൽ ഒന്നാണ് ഇത്. അതുപോലെ പലരെയും ടൂറിസ്റ്റ് ബസ് ആരാധകർ ആക്കിയ മോഡലും ഇതുതന്നെ..