കൊട്ടാരക്കരയിലുള്ള എസ്രാ ഹോളിഡേയ്‌സിന്റെ Classic Bmr മോഡൽ ബസാണ്, വേഗ മോഡലിലേക് ഒരു കിടിലം റീബിൽഡ് ചെയ്തത്. ബസുകളുടെ ബോഡി വർക്കുകൾ ചെയ്യുന്ന അടൂർ ഉള്ള പ്ലാമിറ്റം Bus Restoration എന്ന വർക്ക് ഷോപ്പിൽ നിന്നുമാണ്
റീബിൽഡ് വർക്കുകളും, പെയിന്റിങ്ങും ചെയ്തിരിക്കുന്നത്.
റീബിൽഡ് വർക്കുകളും, പെയിന്റിങ്ങും ചെയ്തിരിക്കുന്നത്.
ലിവെറികൾ മാറി വെള്ള പെയിന്റിംഗ് മാത്രമായി മാറിയ ടൂറിസ്റ്റ് ബസുകൾ ഇപ്പോൾ ലിവെറികളിലേക്കു തന്നെ മടങ്ങുകയാണ്. ഈ മാറ്റത്തിനു തുടക്കം കുറിച്ചത് ഒരു പക്ഷെ
കൊമ്പൻ ഹോളിഡേയ്‌സിന്റെ യോദ്ധാവ് എന്ന എഡിഷൻ നാമത്തിൽ ഇറങ്ങിയ, zedone മോഡൽ വന്നതിനു ശേഷമാണ്.
അതുകഴിഞ്ഞ് പല ബസുകളിലും ലിവെറികൾ കണ്ടു തുടങ്ങി. ഇപ്പോൾ ഇതാ എസ്രാ ഹോളിഡേയ്‌സിന്റെ റീബിൽഡ് ബസിലും അടിപൊളി ലിവെറി കൊണ്ടുവന്നിരിക്കുകയാണ്.
ഒട്ടും താമസിക്കാതെ തന്നെ ലിവെറികൾ പൂർണമായും തിരിച്ചു വരും എന്നത് ഉറപ്പാണ്.