2011 വരെ, ടാറ്റാ ബസുകളും അശോക് ലെയ്ലാൻഡ് ബസുകളും ഒരേ പോലെ ഇറങ്ങിയിരുന്ന കേരളത്തിൽ, ടാറ്റാ ബസുകൾ ഇറങ്ങുന്നത് കുറഞ്ഞു വന്നു. ടാറ്റാ 1512 എന്ന മോഡലിനുണ്ടായിരുന്നു സാങ്കേതിക പ്രശ്നങ്ങളും, അതുമൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ട്ടങ്ങളും കാരണം, പരമ്പരാഗതമായി ടാറ്റാ ബസുകൾ മാത്രം ഉപയോഗിച്ചിരുന്ന ബസ് ഉടമകൾ വരെ മാറി ചിന്തിക്കുകയുണ്ടായി, അപ്പോളും സിറ്റി സർവിസിലും ലോക്കൽ റൂട്ടുകളിലും 1512 ഇറങ്ങിയിരുന്നു. പിന്നീട് അതും ഇല്ലാതെ ആയി. അങ്ങനെ അഞ്ചു വര്ഷത്തിനു മുകളിൽ ടാറ്റായ്ക്ക് കേരള വിപണി നഷ്ട്ടമായി. ഇങ്ങനെയാണ് കേരളത്തിലെ അവസ്ഥയെങ്കിൽ കേരളത്തിനു പുറത്ത് 1512 മോഡൽ തരംഗം തന്നെ സൃഷ്ട്ടിച്ചു എന്ന് പറയാം. കേരളത്തിലെ വിപണി ഇടിവ് മറ്റു സംസഥാനങ്ങളിൽ പ്രതിഫലിച്ചില്ല.
നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ 2011, 12 കാലഘട്ടത്തിൽ TNRTC യിൽ 1512 മോഡൽ ധാരാളം ഇറക്കിയിരുന്നു.ചെന്നൈയിൽ ഡീലക്സ് ബസുകളായും ടാറ്റാ 1512 കാണാം.
അതുപോലെ സിറ്റി സർവിസിനു (MTC) വേണ്ടി 1512 ചാസിയിൽ ലോ ഫ്ലോർ ബോഡി കെട്ടി ഓടുന്ന ബസുകളും ഉണ്ട്.
കാര്യം ഇങ്ങനെ ആണെങ്കിലും കേരളത്തിൽ 1512 മോഡൽ ക്ലച്ച് പിടിച്ചില്ല. അങ്ങനെ 5 വര്ഷത്തിനു മുകളിൽ ടാറ്റായ്ക്ക് കേരളത്തിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനായില്ല.
എന്നാൽ ഇതൊക്കെ പഴം കഥകൾ ആകുന്നു. 1515 എന്ന മോഡലുവഴി ഗംഭീര തിരിച്ചു വരവാണ് കേരളത്തിൽ ടാറ്റായ്ക്ക് നടത്തിയിരിക്കുന്നത്.
ഇതിൽ ഏറ്റവും വലിയ അതിശയം എന്തെന്നാൽ അശോക് ലെയ്‌ലാൻഡിന്റെ കുത്തക എന്ന് വിശേഷിപ്പിക്കാവുന്ന ടൂറിസ്റ്റ് ബസ് മേഖലയിലൂടെ ആണ് ടാറ്റാ ഈ തിരിച്ചു വരവ് നടത്തിയത് എന്നതാണ്.
വർഷത്തിൽ ഒന്നോ രണ്ടോ എന്ന കണക്കു മാറി, ആഴചയിൽ ഒരു ടാറ്റാ ചാസി എന്ന നിലയ്ക്കാണ് ടൂറിസ്റ്റ് ബസ് മേഖലയിലെ കാര്യം.സിഡോൺ തരംഗം പോലെ ഇനി വരാൻ പോകുന്നത് ടാറ്റാ തരംഗം ആയിരിക്കും.
കേരളത്തിലെ ആദ്യ ടാറ്റാ LPO 1515 ചേസിസിൽ
പണി കഴിപ്പിച്ച ടൂറിസ്റ്റ് ബസ്.
ORBIT Travels
ടാറ്റാ 1515 മോഡലിൽ ഇറങ്ങിയ ചില ടൂറിസ്റ്റ് ബസുകൾ
SAVIO
(ചിത്രം : Reji Nediyamala)
CANAN
SOJIYA HOLIDAYS
ചിത്രം :Bablu Felex RajSAIKRISHNA
(ചിത്രം: Nirmal PIX)
CELEBRINO
(ചിത്രം: Kannanz)
COMPANION
TAJMAHAL Kollam
(Coming Soon)PUNARJANI
(Coming Soon)(ചിത്രം: Sreesanth)
ANGRY BIRDS
(Coming Soon)
KOCHUS Changanasery
(Coming Soon)