സിഡോൺ വേഗ കോമ്പിനേഷനിൽ നിരത്തിലിറങ്ങുന്നു ആദ്യ ബസ് സുജി മോൻ ട്രാവൽസിന്റെ 'അശ്വമേധ ' യാണ്.
എന്നാൽ ഈ മോഡൽ SM കണ്ണപ്പ യിൽ നിന്നും ആദ്യ പണികഴിപ്പിച്ചത് ആശിർവാദ് ഹോളിഡേയ്‌സിനു വേണ്ടി ആയിരുന്നു.
ആശിർവാദ് ഹോളിഡേയ്‌സിന്റെ ആശയം പ്രകാശിൽ അവതരിപ്പിച്ച് അതുപ്രകാരം പുതിയ ഡിസൈൻ ഉണ്ടാക്കുകയായിരുന്നു.
സാധരണ വേഗ മോഡലിന്റെ മുൻഭാഗം സിഡോണിനു അനുയോജ്യമാകില്ല എന്നതിനാൽ, ഒരു മാസത്തോളം സമയമെടുത്ത് പ്രേത്യകം തയ്യാറാക്കിയതാണ് ഈ മുൻഭാഗം.
സിഡോൺനു വേണ്ടിയുള്ള വേഗ മോഡൽ മുൻഭാഗം നിർമിക്കാൻ വേണ്ടി,
ഡൈ ഉണ്ടാക്കി, മോൾഡ് തയ്യാറാക്കാൻ ആശിർവാദിന്റെ ചാസി തന്നെ വിട്ടു നൽകുകയായിരുന്നു.
സിഡോൺ വേഗ കോമ്പിനേഷൻ എന്ന ആശയം ആദ്യം അവതരിപ്പിച്ചതും അതുപ്രകാരം ബസ് നിർമിച്ചതും ആശിർവാദ് ആണെങ്കിലും, ആദ്യം നിർമിക്കുന്ന മോഡൽ എന്ന നിലയിൽ ഉണ്ടായ ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതും, കൂടുതൽ പുതുമകളോടെ ബസ് ഇറക്കുന്നതിനാലുമാണ് ബസ് ഇറങ്ങാൻ വൈകുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.
ആദ്യം പണി കഴിപ്പിച്ച സിഡോൺ വേഗ കോമ്പിനേഷൻ മോഡൽ ആശിർവാദിന്റെ 'പടയപ്പ'യും ,
ആദ്യം നിരത്തിൽ ഇറങ്ങുന്ന സിഡോൺ വേഗ സുജി മോൻ ട്രാവൽസിന്റെ
'അശ്വമേധ' യുമാണ്