കണ്ടു മടുത്ത സ്ഥിരം കൊണ്ടോടി ശൈലിയിൽ നിന്നും മാറി ചിന്തിക്കാൻ കൊണ്ടോടി തയാറായോ? ?. അവരുടെ ഡിസൈനിലും ഇന്റീരിയർ വർക്കിലും പ്രഖ്യാപിത രീതിയിൽ അണുവിട വത്യാസം വരുത്താൻ തയാറാകാത്ത കൊണ്ടോടിയ്ക് ഇത് എന്ത് പറ്റി എന്ന് ആലോജിക്കുകയാണ് ബസ് പ്രേമികൾ.
ഇന്റീരിയറിൽ അടിമുടി മാറ്റമാണ് വരുത്തിയിരിക്കുന്നത്. മലബാറിൽ ഇറങ്ങുന്ന കാരൂർ വണ്ടികളുടെ ഭംഗിയും ഇന്റീരിയർ വർക്ക്‌ഉം കൊണ്ടോടിക്കില്ല എന്നത് മലബാർ മേഖലയിൽ കൊണ്ടോടിയ്ക്ക് തിരിച്ചടിയായിരുന്നു. എന്നാൽ ബോഡി കോഡ് വന്നതിൽ പിന്നെ മലബാറിലും കൊണ്ടോടി വണ്ടികൾക് പ്രിയമേറിയിരുന്നു. എങ്കിലും പതിവ് ഇന്റീരിയർ മടുപ്പിച്ചു. ഇതിൽ നിന്നെല്ലാം മാറി കാരൂർ വണ്ടികളുടെ അതെ ഇന്റീരിയർ വർക്കുകളും കൊണ്ടോടിയിലും പരീക്ഷിക്കുകയാണ് കണ്ണൂരിലെ ഫാത്തിമാസ് ടീം.
ചിത്രങ്ങൾക്ക് കടപ്പാട് : ബസ് കേരള