BV Maxima എന്ന മോഡലിന് പിന്നിലെ മലയാളി സാന്നിധ്യം, ഒപ്പം BV MAXIMA യെ പറ്റി അറിയേണ്ടതെല്ലാം. - Bus World

Breaking

Thursday, 5 September 2019

BV Maxima എന്ന മോഡലിന് പിന്നിലെ മലയാളി സാന്നിധ്യം, ഒപ്പം BV MAXIMA യെ പറ്റി അറിയേണ്ടതെല്ലാം.

2015 ൽ ആണ് BV മാക്സിമ എന്ന മോഡൽ SM കണ്ണപ്പ ഓട്ടോമൊബൈൽ PVT ലിമിറ്റഡ് എന്ന നമ്മുടെ പ്രകാശ് അവതരിപ്പിക്കുന്നത്. അതുവരെ  ഇറങ്ങിയ മോഡലിൽ നിന്നും സാമ്യം തോന്നാത്ത
ഭംഗിയുള്ള മുൻഭാഗമായിരുന്നു Bv മാക്സിമയുടേത്.
റൗണ്ട് ഹെഡ് ലൈറ്റ് ആയിരുന്നു ആദ്യത്തെ BV മാക്സിമയ്ക്.Ventilation നും ഗ്രില്ലും ഒരു പിസ് ആയിട്ടുള്ളതും ഇവ രണ്ടും വേറെ വേറെ  പിസ് ആയിട്ടുള്ള മോഡലും ഉണ്ടായിരുന്നു.


വശങ്ങളിലും ഉൾഭാഗവും സ്ഥിരം രീതിയിൽ തന്നെയായിരുന്നു നിർമാണം.
എന്നാൽ  2016 ആയപ്പോഴേക്കും പ്രകാശിന് ബോഡി കോഡ് പ്രകാരം ബസ് നിർമിക്കാനുള്ള അനുമതി ലഭിച്ചു. അങ്ങനെ Bv മാക്സിമയിലും ചെറിയ വത്യാസങ്ങൾ വന്നു. പിൻവശതുണ്ടായിരുന്ന ഗോവണി എടുത്ത് കളഞ്ഞു.  എമർജൻസി എക്സിറ്റ്, പുതിയ മോഡൽ wheel arch മുതലായവ  കൂട്ടിച്ചേർത്തു.

Bv മാക്സിമ എന്ന മോഡലിൽ ആദ്യം   ഇറങ്ങിയത് ഒരു സൈഡ് എഞ്ചിൻ  സ്ലീപ്പർ ബസ് ആയിരുന്നു.



അതിനു ശേഷം  കര്ണാടകയിലുള്ള ആനന്ദ് ട്രാവെൽസിന്റെ ബസ് ആയിരുന്നു ഇറങ്ങിയത്.
ഫ്രണ്ട് എഞ്ചിൻ ഉള്ള ആദ്യ Bv മാക്സിമ ടൂറിസ്റ്റ് ബസ് ആയിരുന്നു അത്.

(Anand Travels, Karnataka)

ഈ സമയത്താണ് പ്ലാമിറ്റത്  ട്രാവെൽസ് ന്റെ ഉടമയായ അനീഷ് അലക്സ്‌ പുതിയൊരു ബസ്  ഇറക്കുന്ന കാര്യം ആലോജിക്കുന്നത്. അങ്ങനെ അദ്ദേഹം BV MAXIMA യിൽ ചെറിയ മാറ്റങ്ങൾ വരുത്തി, ഒപ്പം 2013 ൽ ഇറങ്ങിയ luxor എന്ന മോഡലിന്റെ ഹെഡ് ലൈറ്റ് കൂടി ചേർത്ത് സ്വന്തമായി  ഒരു കോൺസെപ്റ് ഡിസൈൻ ഉണ്ടാക്കിയെടുത്ത്‌,  അത് പ്രകാശിൽ അവതരിപ്പിച്ചു. 

അങ്ങനെ രൂപ മാറ്റം വരുത്തിയ Bv maxima പ്ലാമിറ്റം ട്രാവെൽസിനു വേണ്ടി പ്രകാശിൽ നിന്നുമിറങ്ങി.

പിന്നീട് അങ്ങോട്ട് കേരളത്തിൽ ഇറങ്ങിയ Bv maxima എന്ന മോഡൽ അനീഷ് അലക്സ്‌ ന്റെ ഡിസൈനിലായിരുന്നു. പ്രകാശിന്റെ വിജയിച്ച മോഡലുകളിൽ ഒന്നാണ് Bv മാക്സിമ. ഈ മോഡലിൽ ഏവരെയും ആകർഷിച്ച ഒരു ഘടകം ഭംഗിയുള്ള ഹെഡ് ലൈറ്റുകളായിരുന്നു. 2016 ൽ പ്രകാശിന് ബോഡി കോഡ് വന്നതോടുകൂടി റൗണ്ട് ഹെഡ് ലൈറ്റിലേക് തന്നെ തിരിച്ചു വന്നു. റൗണ്ട് ഹെഡ് ലൈറ്റ് വന്നതിന് ശേഷം ചുരുക്കം ചില ബസുകൾ മാത്രമാണ് കേരളത്തിൽ ഇറങ്ങിയിട്ടുള്ളു. ഈ സമയത്താണ് ഗ്രാൻഡ് BMR ബോസ് കടന്നുവരുന്നത്. അങ്ങനെ BV മാക്സിമയ്ക് ആവശ്യക്കാർ കുറഞ്ഞു തുടങ്ങി.
ഇപ്പോൾ നിലവിലുള്ള   പല BV മാക്സിമ ബസുകളും LUXOR ഹെഡ് ലൈറ്റ് മാറ്റി റൗണ്ട് ഹെഡ് ലൈറ്റ് പിടിപ്പിച്ചത് കാണാം.
Luxor ഹെഡ് ലൈറ്റിന് പ്രകാശം കുറവായിരുന്നു. അതേപോലെ പെട്ടന്ന് തന്നെ ഹെഡ് ലൈറ്റ് ന്റെ ഗ്ലാസ്‌ മങ്ങിപോകും. വർഷാ വർഷം ഹെഡ് ലൈറ്റ് മാറ്റേണ്ട അവസ്ഥയായിരുന്നു. ഈ കാരണങ്ങളൊക്കെയാണ് റൗണ്ട് ഹെഡ് ലൈറ്റുകളിലേയ്ക്  മാറാൻ ഉടമകളെ പ്രേരിപ്പിച്ചത്.



Bv മാക്സിമ യിൽ luxor ഹെഡ് ലൈറ്റുമായി വന്ന ബസുകളിൽ ചിലത് 











ചിത്രങ്ങൾക് കടപ്പാട് : അഭിജിത് കായംകുളം, റെജി നെടിയമല,KCC(fb group)
Special Thanks :: Abhijith Kayamkulam,MKM