വണ്ടി പ്രാന്തുകൊണ്ട് ഡ്രൈവർ ആയാവരാണ് നമ്മളിൽ പലരും. അത്തരത്തിൽ ഒരാളുടെ ജീവിതകഥയാണ് ഇത്. - Bus World

Breaking

Monday 9 September 2019

വണ്ടി പ്രാന്തുകൊണ്ട് ഡ്രൈവർ ആയാവരാണ് നമ്മളിൽ പലരും. അത്തരത്തിൽ ഒരാളുടെ ജീവിതകഥയാണ് ഇത്.


കഥ_ഇതുവരെ

ഒരു പാട് കാലമായി എന്നെ ഞാനാക്കിയ എന്റെ ദൈവങ്ങളെ കണ്ടിട്ട് വന്ന വഴികൾ മറക്കാൻ പാടില്ലാല്ലോ ......

ഏഴാംക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് വണ്ടി കഴുകാൻ ആദ്യം ശ്രീനിയേട്ടന്റെ ജീപ്പ് ചക്കര പരിക്കളം നാട്ടിലെ ഏറ്റവും കൂടുതൽ ജീപ്പ് വാങ്ങിയ വ്യക്തി ഒരു ബസ്സും 21 ജീപ്പും 22 ശിഷ്യൻമാരും , KL 13 A,,,,,പിന്നെശ്രീക്കുട്ടി ജീപ്പ് നാരേട്ടന്റെ,,,, KL 13 B...... പിന്നെ ബിജുവേട്ടന്റെ വണ്ടി KL 11 E വണ്ടി ഗിരിയേട്ടന്റെ ജീപ്പ് ,എല്ലാരും ജീപ്പ് എടുത്തപ്പോൾ കുഞ്ഞി രാജേഷേട്ടനും എടുത്തു ഒരു ജീപ്പ്,,, ആദ്യപൂജ മമാനം അമ്പലത്തിൽ പിന്നത്തെ വെഞ്ചരിപ്പ് തേർമ്മല പള്ളിയിൽ പിന്നെ കോടാപറമ്പ് മഖാമിലെ ചന്ദന തിരികത്തിക്കലും കഴിഞ്ഞ് ദൈവങ്ങളുടെ കാരുണ്യത്താൽ ഓടിത്തുടങ്ങി,,,,

കുറച്ചു കാലം കഴിഞ്ഞപ്പോ രാജേഷേട്ടന് വണ്ടി നല്കിയ സേട്ടു പട്ടിണിയിലാണെന്ന് തിരിച്ചറിഞ്ഞ നിമിഷം രാജഷേട്ടൻ പിന്നെ ഒന്നും നോക്കിയില്ല ഇഷ്ടദാനമായി സേട്ടുവിന് വണ്ടി തിരികെനല്കി സേട്ടുവിനെ രക്ഷപ്പെടുത്തി കുഞ്ഞുമനുഷ്യനിലെ വലിയ ഹൃദയം! ,,,
ശരിക്കും ഇവർ ആരും കാണാതെ ഇവരുടെ വണ്ടികൾ ഞാൻ  മുന്നോട്ടും പിറകോട്ടും ഉരുട്ടാറുണ്ട്,,,,
പക്ഷേ അന്നവര് ചോദിച്ചാൽ എന്റെ മനസാക്ഷി കള്ളമേ പറയൂ,,,, സമ്മദിക്കൂല,,,, അവർക്ക് തിരിയുകയൊക്കെ ചെയ്താലും പക്ഷേ  ഒന്നും അറിയാത്ത പോലെ അഭിനയിക്കും,,,,
അവരുടെ ദൂരയാത്രയിൽ ഇടക്ക് ഒപ്പം കൂട്ടാറുണ്ട് സ്റ്റീയറിങ്ങ് തരും,,,

പിന്നെ ബിജുവേട്ടന്റെ  വണ്ടിന്ന് ഒരീസം ഓടുന്ന വണ്ടിന്ന് ചാടി നോക്കി,,, "വല്ല്യ ആൾക്കാർ ഓടുന്ന വണ്ടിയിൽ നിന്നും ചാടിയിറങ്ങണ കണ്ടിട്ടുണ്ട്  എനിക്കും ഒരാഗ്രഹം ചാടിയിറങ്ങാൻ...!
ബിജുട്ടേനോട് പറഞ്ഞാ വണ്ടി നിർത്തും അങ്ങിനെ നിർത്തിയാ പിന്നെ ചാടാൻ ആവൂല,,,,
എല്ലാവരും ചാടുന്നത് മെല്ലെ പോകുമ്പോഴായിരുന്നു ഞാൻ ചാടിയത്  നല്ല സ്പീഡിലും,,,, നല്ല ടാറിട്ട റോഡിൽ ,,,,,
കട്ട കലിപ്പിൽ ബിജുവേട്ടൻ വണ്ടി നിർത്തി ചോരയിൽ കുളിച്ച എന്നെയും കൊണ്ട് ആശുപത്രിയിലേക്ക്,,,,
അച്ഛൻ ബിജുവേട്ടനെ വഴക്ക് പറയും എന്നാണ് ബിജുവേട്ടൻ കരുതിയത് പക്ഷേ അച്ഛൻ നിന്നക്ക് അവന് ഒരു അടി കൊടുത്തുടായിരുന്നോ എന്ന ചോദ്യമാണുണ്ടായത്,,,,
ബിജുവേട്ടന് സമാധാനമായി,,

അതോണ്ടോന്നും നമ്മടെ വണ്ടി     പിരാന്ത് നിന്നില്ല .....

  സ്ഥാനകയറ്റം .....

 KRN 254 ഗായത്രി ബസ്സ്സന്ദീപ് ആണ്  കഴുകാറ്
അതിന്റെ ഗമയും പൊങ്ങച്ചവും ക്ലാസിൽ വരെ കാണിക്കും ട്ടാ ഇഷ്ട്ടൻ....
( നമ്മുടെ ചങ്കാണ് )
ഓന പഠിപ്പിച്ച ടീച്ചറും ഓനും ഒരുമിച്ച് ഒറ്റദിവസമാണ്  വിരമിച്ചത്,,,
പഠിപ്പിച്ച് ടീച്ചറും മടുത്തു,,,,, പഠിച്ചവനും മടുത്തു......!
എന്നാലും മൂപ്പര് ആള് പുലിയാണ് ജേസിബി ഡ്രൈവറായി മാന്യമായി ഒരു വീടും വച്ച് മൂന്ന് പെങ്ങൻമാരെയും കെട്ടിച്ച് വിട്ട്  ഒടുക്കം അവനും കെട്ടി ആൺകുട്ടി,,
സന്ദീപ് ശബരിമലക്ക് പോയ സമയം ...
 എനിക്ക് ആ ബസ് കഴുകാനൊരു അവസരം കിട്ടി അന്ന് പായത്തെ ബിനുവേട്ടൻ ക്ലീനർ (ഇപ്പോ KSRTC ഡ്രൈവർ) ആയളുടെ സഹായത്താൽ ആദ്യമായി ഒരു ബസ്സ് കഴുകി ചരിത്രം,,,
പിന്നെ കഴിവ് സമയം മുഴുവൻ നാട്ടിലെ ജീപ്പുകളിൽ സൊള്ളി നടന്നു,,,,,
എട്ടാം തരത്തിൽ എത്തിയപ്പോൾ ഒരു കുഞ്ഞു ബസ്സ് സെന്റ് തോമസ് ബസ്സ് കഴുകാൻ കിട്ടി 20 രൂപ MCചന്ദ്രേട്ടൻ ഡ്രൈവർ, ബിജുവേട്ടൻ കണ്ടക്ടർ,, PK ബിജുവേട്ടൻ കീനർ,,, ഇടയ്ക്ക് ഉളിക്കലിൽ പോകും അവിടെ നിന്നും തേർമ്മല വരെ ബസ്സിന്റെ മണി മുട്ടാൻ ,,, അന്ന് ബാക്ക് സ്റ്റെപ്പിൽ നിന്ന് മണി മുട്ടണത് ഒക്കെ വലിയ ഗമയായിരുന്നു,,,,
ബസ്സിലൊക്കെ ക്ലീനർ പണിക്ക് 5000 രൂപ കണ്ടക്ടർക്ക് 1000 രൂപ  മുതലാളിക്ക് കൊടുത്താൽ 15 ദിവസം പണി കിട്ടണ കാലം ബെല്ലു മുട്ടാൻ കിട്ടിയത് തന്നെ മഹാഭാഗ്യം,,,
,,,,,,പിന്നെ നമ്മുടെ കടന്നുകയറ്റം കൈരളി ബസ്സിലായിരുന്നു കോഴിക്കോട് ബസ്സിൽ  ക്ലീനർ സനലേട്ടൻ,, കണ്ടക്ടർ ഷാജിയേട്ടൻ ഡ്രൈവർ അനിയേട്ടൻ,,  ഇടക്കാലം ബസ്സ് തേർമ്മല വരുന്നത് നിർത്തി ഇരിട്ടിയിൽ പോയി ബസ്സ് കഴുകണം,,, 30 രൂപ കിട്ടും പോകാൻ കാരുണ്യം ബസ്സ് കണ്ടക്ടർ അനീഫ കുട്ടൂകാരനാണ് നാട്ടുകാരണ് നമ്മുടെ നാട്ടിലെ കൂട്ടുകാരുടെ മൂത്താപ്പയാണ്  ഇരിട്ടിയിലേക്കുള്ള യാത്രയിൽ എല്ലാ ടിക്കറ്റ് ബുക്ക് തന്ന് താല്കാലിക കണ്ടക്ടറാക്കി,, പിന്നെ ക്ലാസിലാത്ത ദിവങ്ങൾ അവന്റെ കൂടെ ബസ്സിൽ പോകും,,, ഒഴിവു സമയം മുഴുവൻ ഇരിട്ടിയിലെ സകല ബസ്സുകളിലുമായി ചിലവു കഴിക്കുന്ന കാലം,,,
 രാത്രിയിൽ കീനർ സനലേട്ടൻ വീട്ടിൽ പോയാൽ ബസ്റ്റാൻഡിലെ സകല നിയന്ത്രണവും എന്റെ കയ്യിൽ ,,,
ഇരിട്ടി ബസ്സ്റ്റാൻഡ് ശാന്തമായപ്പോൾ ബസ്സ്  ആരും കാണാതെ ബസ്സ് വട്ടം കറക്കുന്നത് സ്ഥിരം ഹോബി,,,,
രണ്ട് മാസം സ്കൂൾ അടച്ചപ്പോൾ ...
ആലത്തും പറമ്പിലെ ബിനു വേട്ടന്റെ  ശ്രീലക്ഷ്മിയിൽ ലോറിയിൽ ഊരത്തൂരിന്റെ ചെങ്കൽ മടയിലേക്ക്,,,,,
ആദ്യമായി കർണ്ണാടക കാണിച്ചു തന്നത് ബിനുവേട്ടൻ ആദ്യമായി ലോറിയുടെ സ്റ്റീയറിങ്ങ് തന്നത് ബിനുവേട്ടൻ,,,,
അവധി കഴിഞ്ഞ് വീണ്ടും സ്കൂളിലേക്ക്,,
പഴയതുപോലെ വീണ്ടും രാത്രി ബസ്സ് കഴുകാൻ ഇരിട്ടിയിലേക്ക്
സദ്ഭാവന, ആഷാഡം, ജയന്തി മൂന്ന് ബസ്സുകൾ കഴുകാൻ തുടങ്ങി ,,, 90 രൂപ കിട്ടും  ചിലവ് ഒന്നും ഇല്ല എല്ലാ ബസ്സിലും ഫ്രീ ടിക്കറ്റ്,, എവിടെ വേണമെങ്കിലും പോകാം
കിട്ടുന്ന കാശ് മുഴുവൻ അമ്മയ്ക്ക് നല്കും ...
ആദ്യം ഒരു MTB സൈക്കിൾ വാങ്ങി പിന്നെ സ്കൂളിലേക്കുള്ള യാത്ര സൈക്കിളിൽ,
പിന്നെ പഠിക്കാൻ സമയം കിട്ടാതെ വന്നപ്പോ ഉളിക്കലിൽ നിർത്തിയിടുന്ന കണ്ണൻ ബസ്സ് കഴുകാൻ പോയി,,,
അങ്ങിനെ ഒരു ദിവസം ഉളിക്കല്ലിൽ ജയിസേട്ടന്റെ വണ്ടിയിൽ ഇരുന്ന് ജയിസേട്ടനോട് കുശലം പറയുന്നതിടയിൽ കുറേ പേർ ചാടി ജീപ്പിൽ ഇടിച്ചുകയറി ഇറങ്ങാൻ പറ്റാതെ ഞാനും അതിൻ പ്പെട്ടു,,,, വണ്ടി വിട്,,, മാട്ടറ വഴി കാലങ്കിയിലേക്ക് ജീപ്പ് കുതിച്ച് പാഞ്ഞു,, യാത്രക്കിടയിൽ അവർ ഡ്രൈവറോട് പറഞ്ഞു,,,, ഒട്ടോയിക്ക് തട്ടിയിട്ട് ടിപ്പർ നിർത്താതെ പോയി ആ വണ്ടി കാരനെ പിടിക്കാനാണെന്നു പറഞ്ഞു,,, കാലങ്കി കയറ്റത്തിൽ ടിപ്പർ കയറാതെ നിന്നപ്പോൾ ജീപ്പിലുള്ളവർ ചാടിയിറങ്ങി ടിപ്പർ ഡ്രൈവറെ മർദ്ദിച്ചപ്പോൾ നിസഹായനായി നോക്കി എനിക്ക് നില്ക്കാനെ കഴിഞ്ഞുള്ളൂ,,
അപ്പോഴേക്കും ആ കാട്ടിനുള്ളിൽ നിന്നും ഒരുപറ്റംആൾക്കാർ ഇറങ്ങി വന്നു.
ആൾക്കാർ കൂടിയപ്പോൾ എല്ലാവരും ചാടി വണ്ടിയിൽ കയറി രക്ഷപ്പെട്ടു,,,
ഉളിക്കൽ എത്തി എല്ലാവരും കൂടി ഒട്ടോ പരിശോദിച്ചപ്പോൾ ഒരു പോറൽ പോലും കാണാനില്ല,,,, എന്നത് നഗ്നമായസത്യം ,,,

കുറച്ച് ദിവസങ്ങൾക്ക് ശേഷം..

ഒരു ദിവസം ഇരിട്ടിയിൽ ഒരു ടിപ്പർ നിർത്തിയിട്ടിരിക്കുന്നു  അതിലേ ഡ്രൈവറെ നോക്കിയപ്പോൾ അതെ ഡ്രൈവർ തന്നെ ,,,
പിന്നെ കുറെ സംസാരിച്ചു ഈ സംഭവങ്ങളെ കുറിച്ച് പറഞ്ഞു,,
നമ്മൾ നല്ല ചങ്ങാതിമാരായി,,,
പിന്നെ  ശനിയാഴ്ച ദിവസം ഇവരെ കാണാൻ ഇരിട്ടിയിൽ വരും പേരാവൂർ റോസ് ടാറിങ്ങിന് ലോഡുമായി സ്ഥിരം വരുന്നതാണ്,,, കുറെ മണിക്കുറുകൾ കാത്തു നിന്നാൽ കാണാൻ പറ്റും പിന്നെ ആ ഡ്രൈവറുടെ കൂടെ ഹാജി റോഡു വരെ പോകും,,,
 ആ വലിയ സൗഹൃദമാണ് എന്റെ മഹേഷേട്ടൻ ,,,😍😍😍😍
SSLC പരീക്ഷ കഴിഞ്ഞ് സ്കൂൾ അടച്ചപ്പോൾ  മഹേഷേട്ടനോട് കൂടെ കുട്ടുമോ എന്ന് ചോദിച്ചപ്പോൾ എന്റെ കൂടെയുണ്ട് നിനക്ക് ഞാൻ മുതലാളിയുടെ നമ്പർ തരാം എന്ന് പറഞ്ഞ് അനസ്ക്കായുടെ (ഇപ്പോഴത്തെ ഇരിക്കൂർ പഞ്ചായത്ത് പ്രസിഡൻറ് ) നമ്പർ തന്നു,,, പയഞ്ചേരി STD ബൂത്തിൽ നിന്നും ജീവിതത്തിലെ ആദ്യത്തെ ഫോൺ വിളി,,,,,
ആ നമ്പറിൽ വിളിച്ചു ഒരു മടിയും കൂടാതെ നാളെ ഓഫീസിൽ പറഞ്ഞാൽ മതി പറഞ്ഞു,,
 രാവിലെ വീട്ടിന്റെ മുന്നിലൂടെ പോവുന്ന ടിപ്പറാണ് 5 എണ്ണം അതിൽ ഒന്ന് KL 13 J4226 കല്യാട്ടെ മനോജ് ഏട്ടനൊപ്പം കയറി ക്രഷറിലെത്തിയപ്പോൾ ആ വണ്ടിയിൽ തന്നെ പോകാൻ നിർദ്ദേശിച്ചു മനേജർ സജേഷേട്ടൻ,, ,,,,, അങ്ങിനെ ആദ്യ ഗുരുനാഥനായി മനോജേട്ടനിൽ തുടങ്ങി പിന്നെ സതീശേട്ടൻ വട്ട്യറ,ലതീഷേട്ടൻ വാനമ്പാടി, ജയേട്ടൻ, സെൽവം തമിഴ്നാട്, സുമേഷേട്ടൻ, രൂപേഷേട്ടൻ, ഷെറിനേട്ടൻ, രാജിവേട്ടൻ,,  റെജിയേട്ടൻ ,അനീഷേട്ടൻ, ഷാജിയേട്ടൻ, അബ്ദുള്ളക്കാ, ഉമ്മർ ക്കാ, ഹിറ്റാച്ചിബാബുവേട്ടൻ, ജയേട്ടൻ തുടങ്ങി ഷിജുവേട്ടൻKN K രാജിവേട്ടൻKNK ബിജിത്തേട്ടൻKN Kഉസ്മാനിക്കK NK ഇസ്മായിൽക്കാKNK,,,,, ഒരു പാട് നല്ല ഏട്ടൻമാരുടെ ശിഷ്യനാണ് ഞാൻ,,,
എല്ലാവരോടും കടപ്പാട്
ഒരു പാട് കാലം ഭക്ഷണം വിളമ്പിത്തന്ന :മമ്മദ്ക്ക
നന്ദി :അനസ്ക്ക:ഉദയക്ക, സിയാദ്ക്ക, ഖലീൽക്ക, ഉനയിസ്ക്ക ഞമ്മളെ നമ്മളാക്കിയ നമ്മുടെ ഖൽബ് മുതലാളിമാർ,

ആദരാഞ്ജലികൾ :രാജിവേട്ടൻ: അബ്ദുള്ളക്ക: അസീസ്ക്ക: പ്രശാന്തേട്ടൻ: ഉസ്മാനിക്ക: ഇസ്മായിൽക്കാ: മമ്മദ്ക്ക : മമ്മദ്ക്ക:

എഴുതിയത്: അനൂപ് പരിക്കളം