രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നാല്പതുകളുടെ അവസാനവും അൻപതുകളിലുമാണ് കാലഘട്ടത്തിലാണ് തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് ആളുകൾ കൂടി യേറാൻ തുടങ്ങുന്നത്... അവർ കൂടുതലായും കണ്ണൂരിലെയും കാസർഗോഡിലെയും മലയോര മേഖലയിലേക്കാണ് കുടിയേറിയത്.. അവർ മണ്ണിനോടും മൃഗങ്ങളോടും പടവെട്ടി അവിടെ അവരുടേതായ സ്വർഗ്ഗം ഉണ്ടാക്കി... കല്യാണങ്ങളിലൂടെയും മറ്റും പല കുടിയേറ്റ ഗ്രാമങ്ങളിലേക്ക് അവരുടെ ബന്ധങ്ങൾ വളർന്നു.. പക്ഷേ തന്റെ മറ്റു നാട്ടിലുള്ള സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാൻ കാൽനടയായും അല്ലെങ്കിൽ കുറെയധികം ബസുകൾ മാറി ഇരിട്ടിയിൽ നിന്നും ചെറുപുഴ ഭാഗത്തേക്ക് വരേണ്ടിയിരുന്നു... ഇരിട്ടിയിൽ നിന്ന് ചെറുപുഴയിലേക്ക് വരേണ്ടവർ ഇരിട്ടിയിൽ നിന്ന് തളിപ്പറമ്പ് - പയ്യന്നൂർ വന്ന് ചെറുപുഴയിലേക്ക് പോയിരുന്നത്.... ഇതിന് പരിഹാരമെന്ന വണ്ണമാണ് 1984 ൽ ചെറുപുഴ-ഇരിട്ടി റൂട്ടിൽ ആദ്യ ബസായ ദേവി ദാസ് (Nowറാണി റോഡ് വെയ്സ്) സർവ്വീസ് ആരംഭിക്കുന്നത്... പുളിങ്ങോം - ചെറുപുഴ-പാടിച്ചാൽ - പൊന്നംമ്പാറ- മാതമംഗലം- പിലാത്തറ - തളിപ്പറമ്പ്-ശ്രീകണ്ഠാപുരം- ഇരിക്കൂർ - ഇരിട്ടി റൂട്ടിൽ ആണ് ബസ് സർവ്വീസ് ആരംഭിച്ചത്... ഏകദേശം 10 വർഷങ്ങൾക്കു ശേഷമാണ് ഇരിട്ടിയിൽ നിന്ന് ചെറുപുഴ ഭാഗത്തേക്ക് അടുത്ത ബസ് സർവ്വീസ് ആരംഭിക്കുന്നത്..1994 നവംബർ14 നാണ് മാസ്സ് എന്ന പേരിൽ മടമ്പം പള്ളിയുടെ നേതൃത്വത്തിൽ മടമ്പം ജനകീയ സമിതിയുടെ ജനകീയ ബസ് ആയാണ് മാസ്സ് സർവ്വീസ് ആരംഭിക്കുന്നത്... സാധാരണയായി ജനകീയ ബസുകൾ ഏതെങ്കിലും ഉൾ നാട്ടിൽ നിന്നും തൊട്ടടുത്ത നഗരത്തിലേക്ക് ഷട്ടിൽ സർവ്വീസ് ആണ് നടത്താറുള്ളത്.. പക്ഷേ മാസ്സ് ഇന്നും ഏറ്റവും ദൈർഘ്യം ഓടുന്ന ഓർഡിനറി ബസ് ആണ്.. സിംഗിൾ ട്രിപ്പിൽ ലോങ് സർവ്വീസ് നടത്തിയ ആദ്യ ബസും കൂടിയാണ് മാസ്സ്...മലയോരത്ത് ആദ്യകാലത്ത് ഇരിട്ടിയിൽ നിന്ന് പുറപ്പെട്ട് പയ്യാവൂർ - മടമ്പം- അലക്സ് നഗർ -ശ്രീകണ്ഠപുരം - ആലക്കോട് - ചെറുപുഴ- പുളിങ്ങോം - പാലാവയൽ- ചിറ്റാരിക്കാൽ-നർക്കി ലക്കാട്-വെള്ളരിക്കുണ്ട് - ഒടയംചാൽ - മാലക്കല്ല് വഴി പാണത്തൂർ വരെയാണ് MASS സർവ്വീസ് നടത്തിയിരുന്നത്.. ഇരിട്ടി ഭാഗത്തുള്ളവർക്ക് ചെറുപുഴ- വെള്ളരിക്കുണ്ട് ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള മാർഗ്ഗമായിരുന്നു മാസ്സ്... തുടക്കകാലത്ത് KL 13 B53## ബസും തുടർന്ന് KL 13K6166 രജിസ്ട്രേഷൻ ബസും ഇപ്പോൾ മാസ്സിന്റെ 3 - )0 തലമുറയിൽ പെട്ട KL 59C 8080 വർക്കല വിക്റ്ററി കോച്ചിൽ പിറവിയെടുത്ത പുലിക്കുട്ടിയാണ് സർവ്വീസ് നടത്തുന്നത്..
ആദ്യകാലങ്ങളിൽ കല്ലഞ്ചിറയ്ക്ക് ഇപ്പുറം റോസ് പണികൾ വരുമ്പോൾ പാണത്തൂർ എത്താൻ മാസ്സ് പല വഴികൾ സ്വീകരിച്ചു.. വെള്ളരിക്കുണ്ട് - പന്നിത്തടം -പരപ്പ, വഴിയും അടുക്കം -എഴാംമൈൽ വഴി പാണത്തൂരും... ബളാൽ - രാജപുരം വഴിയുമെല്ലാം മാസ്സ് ദൂരവും കിലോമീറ്ററും നോക്കാതെ പാണത്തൂർ എത്തി തിരിച്ചു പോയിരുന്നു... പിന്നിട് മാസ്സിനു ശേഷം ചെറുപുഴ-ഇരിട്ടി റൂട്ടിൽSUPER STAR,SHINE STAR Angel,IPC,AKR എന്നിവർ സർവ്വീസ് ആരംഭിച്ചത്....2000-തിനു ശേഷം ചെറുപുഴ പുതിയ പാലം വന്നതിനു ശേഷം ചെറുപുഴ യിൽ നിന്ന് പുളിങ്ങോം - പാലാവയൽ ട്രിപ്പ് ഒഴിവാക്കി ചിറ്റാരിക്കാലിലേക്ക് ചെറുപുഴയിൽ നിന്നും പോകുവാൻ തുടങ്ങി... ശ്രീകണ്ഠാപുരം-പാണത്തൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന മാസ് ട്രാവൽസ് ഈ കൊല്ലം സുത്വർ ഹ്യ സേവനത്തിന്റെ 25 വർഷത്തിലേക്ക് കടക്കുകയാണ്.. മലയോരത്ത് യാത്രയുടെ പുതിയൊരു അധ്യായം രചിച്ച മാസ്സ് ട്രാവൽസിന് എല്ലാവിധ ആശംസകളും നേരുന്നു.
എഴുതിയത് :അമൽ സുരേഷ് ചെറുപുഴ
കടപ്പാട് : ബസ് കേരള, ബിബിൻ ജോസഫ്