താമരൈ
(Credit: ഫെബിൻ ജോർജ് )2011 ആദ്യത്തിൽ ആണ് താമരൈ ആയി റോയൽ കോച്ച് കരൂരിൽ നിന്നും ഇവൻ നിരത്തിൽ ഇറങ്ങിയത്..തൃശ്ശൂർ-കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പ് ആയി ഓടിയ ഇവൻ ഏകദേശം 3 കൊല്ലത്തോളം ഓടി നടന്നു..2014 തുടക്കത്തിൽ ഇവനെ താമരൈ കുടുംബത്തിൽ നിന്നും തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ടിലേക്ക് പറഞ്ഞയക്കപെട്ടു..ഫിദാമോൾ ആയും താജ്മഹൽ ആയും ഓടിയ ഇവന് അധികകാലം പൊരുതാൻ പറ്റിയില്ല..
പിന്നീട് പിടിയത്ത് സ്റ്റീഫൻ ചേട്ടന്റെ കൈയിൽ ആയിരുന്നു..തലോർ ബൈപാസിൽ ബാഡ്‌ബോയ് പമ്പിനോട് ചേർന്ന് കേറികിടന്നു കുറേ കാലം..
പിന്നീട് പിടിയത്ത് എന്ന പേരിൽ അവരുടെ തന്നെ പെർമിറ്റിൽ കൊടുങ്ങല്ലൂർ-തൃശ്ശൂർ ഒറ്റപ്പാലം ലിമിറ്റഡ് സ്റ്റോപ്പ് ആയി ഓടിയെങ്കിലും അതും അധിക നാൾ പറ്റിയില്ല...! കേവലം 8 കൊല്ലം മാത്രം പഴക്കമുള്ള ഈ വണ്ടി കഷ്ട്ടിച്ചു 5 കൊല്ലം മാത്രം ആണ് സർവീസ് നടത്തിയിട്ടുള്ളത്.
ഇപ്പോൾ പാലിയേക്കര ടോൾ ബൂത്തിനോട് ചേർന്ന് വിശ്രമം.! നല്ല ഡീസൽ ചിലവ് ഉള്ളത് കൊണ്ട് വേറെ ബോഡി കയറി ഇനിയും ഇറങ്ങും എന്ന് വിചാരിച്ചു..! പക്ഷെ ക്ലീയറൻസ് സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്തു എന്ന് ആണ് അറിയാൻ കഴിഞ്ഞത് [As Per MVD site] അപ്പോൾ എന്ന് വേണമെങ്കിലും ഇവൻ പൊളിച്ചു പാർട്ട്സ് ആക്കപെടാം.!
[കിടക്കുന്ന സ്ഥലം-തലോർ]
[പാലിയേക്കര ബൈപാസ്സിനോട് ചേർന്ന അനുബന്ധ റോഡിൽ തൃശ്ശൂർ നിന്നും വരുമ്പോൾ വലത് വശത്ത്]