ഇനി ഒരല്പം ചരിത്രം ആകാം അല്ലെ. മുപ്പത് വർഷത്തോളം പഴക്കമുള്ള ഒരു ബസ് പെര്മിറ്റിന്റെ ചരിത്രം - Bus World

Breaking

Wednesday, 12 June 2019

ഇനി ഒരല്പം ചരിത്രം ആകാം അല്ലെ. മുപ്പത് വർഷത്തോളം പഴക്കമുള്ള ഒരു ബസ് പെര്മിറ്റിന്റെ ചരിത്രം

ഇനി ഒരല്പം ചരിത്രം ആകാം അല്ലെ. അത് ഒരു ബസ് പെര്മിറ്റിന്റെ ചരിത്രം ആകുമ്പോൾ വായിക്കാൻ നമ്മൾക്കെല്ലാം തലപര്യവും ഉണ്ടാകും.  ഇന്ന് ഞാൻ പറയുന്നത് പഴയ മുപ്പത് വർഷത്തോളം  പഴക്കമുള്ള ഒരു പെര്മിറ്റിനെ പറ്റിയാണ്.  'അശ്വതി' അങ്ങനെ പറഞ്ഞാൽ ഒരു പക്ഷെ കാസറഗോട്ടെ പഴയ ആളുകൾ ഒരുപക്ഷെ പഴയ കാലത്തേക്ക് ഒന്ന് തിരിച്ചു പോകും.. അവളെ മറക്കാൻ അങ്ങനെയൊന്നും അവർക്കു പറ്റില്ല. പെർമിറ്റ്‌ ലഭിക്കാൻ 3 കിലോമീറ്ററോളം ടാർ ചെയ്യാത്ത റോഡിലൂടെ സർവീസ് നടത്തണം എന്ന നിയമം വന്നപ്പോൾ കാസറഗോഡ്   വാവടുക്കം റൂട്ടിൽ സേവനം ആരംഭിച്ചവൾ. ബേഡകത്ത് നിന്നും വാവടുക്കം വരെ ടാർ ചെയ്യാത്ത റോഡിലൂടെ പൊടിയും പറത്തി ഓടി നടന്നവൾ.  അന്നത്തെ കാലത്ത് കാസർകോട്ടെ ചുമട്ട് തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ പണി കിട്ടുന്നത് ഇവൾ സ്റ്റാൻഡിൽ എത്തുമ്പോൾ ആയിരിക്കും കാരിയറിൽ നിറയെ വഴക്കുലകളുമായി കാസർകോട്ട് എത്തുന്ന ഇവളെ ഇന്നും പഴമക്കാർ ഓർക്കുന്നു..   വാവടുക്കം താന്നിയടി ഉദയപുരം (അന്ന് ഉദയപുരം എന്നായിരുന്നില്ല പേര് പിന്നീട് കുടിയേറി വന്ന ക്രൈസ്തവർ ആണ്‌ ഉദയപുരം എന്ന് നാമകരണം ചെയ്തത് ) ഭാഗത്തുള്ളവർ ക്യാരിയർ മുൻകൂട്ടി ബുക്ക്‌ ചെയ്ത് ആണ്‌  തങ്ങളുടെ കൃഷി സാധനങ്ങൾ കാസർഗോഡ് പട്ടണത്തിൽ എത്തിച്ചിരുന്നത്. അവിടുത്തെ ജനതയുടെ ഒരു  വികാരമായിരുന്നു ബസ്. പിന്നീട് നോക്കിനടത്താൻ പറ്റാതായതോടെ കുണ്ടംകുഴികാരനായ ഉടമ ബസ് വിൽക്കുകയായിരുന്നു. പിന്നീട് ദിവ്യരാജ് പെർമിറ്റ്‌ ഏറ്റെടുക്കുകയും ടൈമിങ്ങിൽ ചെറിയ മാറ്റം വരുത്തി ഓടുകയും ചെയ്തു.

 വാവടുക്കം പാലം യാഥാർഥ്യമായതോടെ പെർമിറ്റ്‌ ഉദയപുരം വരെ നീട്ടി. പഴയ വണ്ടിക്കു പകരം കാരൂർ ശക്തി കോച്ച് നിർമിതമായ ടാറ്റാ സുന്ദരി വന്നു.  കാസറഗോഡ് വാവടുക്കം റോട്ടിൽ സേവനം നടത്തിയിരുന്ന ബാക്കി വണ്ടികൾ ഒക്കെ  സേവനം അവസാനിപ്പിച്ചെങ്കിലും തന്റെ സേവനം ഇന്നും തുടരുകയാണ് അശ്വതി പെർമിറ്റിൽ ഇപ്പോൾ ഓടുന്ന ദിവരാജ്‌.

©ശ്രീജിത്ത്‌ വിജയൻhttps://www.facebook.com/sreejith.cherippady