ബസ് ഷാസി വിഭാഗത്തിൽ ചലനമുണ്ടാക്കാൻ "ഭാരത് ബെൻസ് 1623 - Bus World

Breaking

Tuesday 11 June 2019

ബസ് ഷാസി വിഭാഗത്തിൽ ചലനമുണ്ടാക്കാൻ "ഭാരത് ബെൻസ് 1623

 ബസ് ഷാസി വിഭാഗത്തിൽ  ചലനമുണ്ടാക്കാൻ "ഭാരത് ബെൻസ് 1623"


    ടൂറിസ്റ്റ് ബസ് എന്നാൽ  മലയാളികൾക്ക് ഒരു സങ്കല്പം ഉണ്ട്, നല്ല ചില്ലിട്ട,  മികച്ച സീറ്റ്‌, ടീവി,  നല്ല പെയിന്റിംഗ് അങ്ങനെ  അങ്ങനെ
 പല പ്രമുഖ കമ്പനി കളും  അവരുടെ ലക്ഷുറി ബസ് കൾ സ്വന്തമായി  നിർമിച്ചു ഇറക്കിയിരുന്നേലും  മിനി ബസ് കൾ മാത്രമേ  ജനങ്ങൾ സ്വീകരിച്ചുള്ളു .
       45-50 സീറ്റ്‌ ബസ് കൾ  ഷാസി വാങ്ങി പുറത്തു ബോഡി  വർക്ഷോപ്പിൽ നിന്നും ഏറ്റവും മനോഹരമായി  സ്വന്തം താല്പര്യം പ്രകാരം നിർമിച്ചെടിക്കുന്ന പതിവ് ഇവിടെ പണ്ട് തൊട്ടേ ഉണ്ട് .  ആദ്യകാലങ്ങളിൽ  കുംഭകരണം, മധുര,  ചെന്നൈ  എന്നിവിടങ്ങളിലായിരുന്നു  ബോഡി  നിർമാണം.
പിന്നീട്  അത്  കർണാടക കേന്ദ്രീകരിച്ചു  പടർന്നു പന്തലിച്ചു.
ഇന്ന്  കേരളത്തിലെ  75 ശതമാനത്തിൽ  കൂടുതൽ  sm കണ്ണപ്പ  ഓട്ടോമൊബൈൽസ്  " പ്രകാശ് " എന്ന പേരിൽ നിർമിക്കുന്ന ബോഡി ആണ്  ഉപയോഗിക്കുന്നത്.
 എല്ലാ കാലത്തും  അവരുടെ ബോഡി മോഡൽ കൾ ബെഞ്ച് മാർക്കായി നില കൊണ്ടു,  നല്ല ഭംഗിയും ഫിനിഷ് ഉം ഉള്ള അവരുടെ  ബോഡി കൾ  മറ്റു നിർമാതാക്കൾ മാതൃക ആക്കേണ്ടി  വന്നത്  പ്രകാശ് ന്റെ സ്വീകാര്യത ആണ്  വെളിവാക്കുന്നത് .
   പറഞ്ഞു വന്നത്  ജർമൻ വാഹന ഭീമൻ  ഡെയ്‌മ്ലർ ന്റെ ഇന്ത്യൻ വിഭാഗം  ഭാരത് ബെൻസ് ന്റെ  " 1623" എന്ന  പുതിയ  ബസ്  ഷാസി യെ പറ്റിയാണ് .
 12 മീറ്റർ  നീളമുള്ള  മുൻ  ഭാഗത്തു എഞ്ചിൻ  ഘടിപ്പിച്ച  ലക്ഷുറി  ബസ്  ഷാസികൾ  അവർ  2017ൽ  പുറത്തിറക്കി. SM കണ്ണപ്പയുമായി ചേർന്ന് നിർമിച്ച  ആദ്യ  ബസ്  2017ൽ പുറത്തിറക്കി .  എറണാകുളത്തെ  ഗംഗ  ട്രാവെൽസ്  ആണ്  ആദ്യ  ബസ്  ബാംഗ്ലൂർ  ലെ  sm കണ്ണപ്പ ഓട്ടോമൊബൈൽസ് (പ്രകാശ് ) ൽ  നിന്നും പുറത്തിറക്കിയത്.

 പതിവിൽ  നിന്നും  വ്യതസ്‌തമായി  പുതിയ  ബോഡി ശൈലി  ആണ്  പ്രകാശ്  ഭാരത് ബെൻസ്  മോഡൽ നു  നൽകിയത്,
വളരെ  ആകര്ഷണയീമാണ്  മുൻഭാഗവും പിന്ഭാഗവും.  സെമി ലോ ഫ്ലോർ ഷാസി ആയതിനാൽ ,  മികച്ച  ല്ഗഗേജ്  കപ്പാസിറ്റി ക്ക്  അണ്ടർ ബെല്ലി  സ്റ്റോറേജ്  നൽകിയിരിക്കുന്നു,
 1623 എന്ന  നാമദേയമുള്ള മോഡൽ  6373 cc ഭാരത് സ്റ്റേജ് 4  ഡീസൽ എഞ്ചിൻ  235 കുതിര ശക്തിയും,  850 ന്യൂട്ടൻ മീറ്റർ എന്ന  ശക്തിയേറിയ ടോർക്കും നൽകുന്നു g -85 എന്ന 6 സ്പീഡ്  ഗിയർ ബോക്സ്‌ മികവുറ്റതും ദൃഢവും ആണ് ,  എയർ  കണ്ടിഷൻ സിസ്റ്റം  എഞ്ചിൻ ഉപയോഗിച്ച്  തന്നെ പ്രവർത്തിപ്പിക്കാം.
മുന്നിലും പിന്നിലും  എയർ സസ്പെന്ഷന്  നൽകിയിരിക്കുന്നു.
ഒപ്പം  വളവുകളിൽ ഉലച്ചിൽ കുറക്കാൻ  ആന്റി റോൾ ബാർ കൾ  ഉപയോഗിച്ചത്  പ്രത്യേകതയാണ്.
സുരക്ഷിത ബ്രേക്കിങ് ന്  എബിഎസ്,  ഉം എക്സോസ്റ് ബ്രേക്ക്  ഉം  റേറ്റാർഡർ  ഓപ്ഷൻ ആയും  നൽകുന്നു.
ബസ് ന്റെ  ഇന്ധന ടാങ്ക്  355 ലിറ്റർ ആണ്, bs 4 ആയതിനാൽ  ഡീസൽ എക്സോസ്റ് ഫ്ലൂയിഡ് (ad blue ) നിറക്കേണ്ടതിനാൽ  50 ലിറ്റർ ന്റെ ഒരു ടാങ്ക് ഉം ഒരുക്കിയിട്ടുണ്ട് ,  ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാൽ  വാഹനത്തിന്റെ പുക  വളരെ കുറവായിരിക്കും  ,  എഞ്ചിൻ നു  മികച്ച ലൈഫ് ഉം,  ഇന്ധന ക്ഷമതയും ഉറപ്പു വരുത്തുന്ന ഈ സാങ്കേതികത  ആഗോള തലത്തിൽ  എല്ലാ നിർമാതാക്കളും  സ്വീകരിച്ചു  വരുന്നു,  ഇന്ത്യയിൽ  വോൾവോ,  ടാറ്റാ,  സ്‌കാനിയ  എന്നിവർ  scr (selective  catalytic recirculation ) എന്ന  ഈ  പരിസ്ഥിതി  സംരക്ഷിത  സംവിധാനം  പ്രൊമോട്ട് ചെയ്യുന്നു.

       സുഖകരമായി ഡ്രൈവ്  ചെയ്യുന്നതിന്   മുന്നോട്ടും, പിന്നോട്ടും   ചലിപ്പിക്കാവുന്ന  പവർ സ്റ്റീയറിങ് ഉം,  മികച്ചതും  സുരക്ഷിതവുമായ  സീറ്റ്‌ ഉം  നൽകിയിരിക്കുന്നു.

    295/80 r22.5 സൈസ് ഉള്ള ട്യൂബ് ലെസ്സ്  ടയർ കൾ  റേഡിയൽ ടൈപ്പ് ആണ്.
      പരമാവധി  43 സീറ്റ്‌ കൾ  2 x 2 രീതിയിൽ  ഘടിപ്പിക്കാം എന്ന്  ഭാരത് ബെൻസ്.
           വാഹനത്തിന്റെ  മെയ്ന്റനൻസ് കാര്യത്തിൽ അതീവ  ശ്രദ്ധാലുക്കളായ കമ്പനി  എഞ്ചിൻ ഓയിൽ മാറുന്ന ഇടവേള  ഒരു ലക്ഷം കിലോ മീറ്റർ  ആണ്  വാഗ്ദാനം  ചെയ്‌തിരിക്കുന്നത്‌.
    ഷാസി യുടെ വില  28.09 ലക്ഷം  (എക്സ് -shrm) ഷാസി ലഭിക്കുന്നതിന്  നിലവിൽ  2 മാസം  കാത്തിരിക്കേണ്ടി വരും.

       ഇന്ത്യയിൽ ടാറ്റായും അശോക് ലെയ്‌ലാൻഡിനും പുറമെ ഭാരത് ബെൻസ്  1623 ബസ് ഷാസിയും തരംഗം സൃഷ്ടിക്കും എന്നത് ഉറപ്പാണ് . ഒപ്പം  യാത്രക്കാർക്കും മികച്ച  സൗകര്യങ്ങൾ  വരും കാലങ്ങളിൽ  ലഭിക്കും എന്നും. നമുക്ക് പ്രേത്യശിക്കാം.

കേരളത്തിൽ സ്റ്റേജ് ക്യാരിയർ (റൂട്ട് ബസ്) ഇനത്തിലെ ആദ്യ ഭാരത് ബെൻസ് ചാസിയിൽ ഒരുങ്ങുന്ന ബസ് പണിപ്പുരയിലാണ്. ശ്രീ രുദ്ര team ന്റെ ത്രയംബകം ബസ് ആണ് ഒരുങ്ങുന്നത്. അതുകൂടാതെ സന ട്രാൻസ്പോർട്ടും ഭാരത് ബെൻസ് ചാസിയിൽ ബസ് നിർമിക്കാൻ ഒരുങ്ങുകയാണ്.



അറിവുകൾക്ക് കടപ്പാട് :വാഹനലോകം




ഡ്രൈവർമാർക്ക് ഏറ്റവും അനുയോജ്യമായ  വയർലെസ്സ് ഹെഡ്സെറ്റ് ഇപ്പോൾ ആമസോണിൽ അതിശയിപ്പിക്കുന്ന വിലക്കുറവിൽ