കോഴഞ്ചേരി: ആറന്മുളയിലേക്കുള്ള ബസിന് പകരം പത്തനംതിട്ടയിലേക്കുള്ള ബസ് മാറിക്കയറിയ ഏഴാം ക്ലാസുകാരിയെ സുരക്ഷിതയായി പിതാവിന്റെ കൈകളില്‍ ഏല്‍പ്പിച്ച് മാതൃകയായി ഈ കണ്ടക്ടര്‍. പാഴൂര്‍ മോട്ടോഴ്‌സിലെ കണ്ടക്ടറാണ് കുട്ടി ബസ് മാറി കയറിയതാണെന്ന് മനസിലാക്കി കുട്ടിക്കൊപ്പം ബസില്‍ നിന്നും ഇറങ്ങി ബന്ധുക്കളെ വിവരമറിയിച്ചത്. പിന്നീട് കുട്ടിയുടെ പിതാവ് സ്ഥലത്തെത്തി വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ താനെത്തുന്നത് വരെ സംരക്ഷിക്കുകയും കൂട്ടിരിക്കുകയും ചെയ്ത കണ്ടക്ടറോട് നന്ദി പറഞ്ഞ് ഫേസ്ബുക്കില്‍ കുട്ടിയുടെ പിതാവ് കുറിച്ച കുറിപ്പ് വൈറലാവുകയാണ്. നഷ്ടപ്പെട്ടെന്ന് കരുതിയ മകളെ തിരികെ ഏല്‍പ്പിച്ച കണ്ടക്ടറോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് കുട്ടിയുടെ പിതാവ് സന്തോഷ് കുര്യന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഇന്നെനിക്ക് മറക്കാനാകാത്ത ദിനം…എന്ന് തുടങ്ങുന്ന ഹൃദയസ്പര്‍ശിയായ കുറിപ്പ് കുട്ടിയുടെ അച്ഛനായ സന്തോഷ് കുര്യനാണ് പങ്കുവെച്ചത്. ‘പ്രിയ സുഹൃത്തേ നന്ദി,, പ്രിയ സന്തോഷിനും സഹപ്രവര്‍ത്തകര്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാര്‍ത്ഥനകള്‍…. നിങ്ങളുടെ നല്ല മനസ്സിന് ദൈവം പ്രതിഫലം തരട്ടെ എന്നു മാത്രം പ്രാര്‍ത്ഥിക്കുന്നു…’-സന്തോഷ് കുര്യന്‍ കുറിച്ചു.