കല്ലട ബസിൽ പീഡന ശ്രമം ബസും ഡ്രൈവറും പോലീസ് കസ്റ്റഡിയില്‍ - Bus World

Thursday, 20 June 2019

കല്ലട ബസിൽ പീഡന ശ്രമം ബസും ഡ്രൈവറും പോലീസ് കസ്റ്റഡിയില്‍

കല്ലട ബസ് വീണ്ടും വിവാദത്തില്‍  ;  യാത്രക്കാരിക്ക് നേരെ ബസിനുള്ളില്‍ പീഡനശ്രമം ; രണ്ടാം ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍
ഏറെ വിവാദത്തിലായ കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമവും. പ്രതിയായ രണ്ടാം ഡ്രൈവറെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്‌യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. യാത്രക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് മലപ്പുറം തേഞ്ഞിപ്പലത്ത് വെച്ച്‌ പോലീസ് ബസ് പിടിച്ചെടുത്തു. രണ്ടാം ഡ്രൈവര്‍   ജോണ്‍സണ്‍ ജോസഫിനെ കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് യുവതിയാണ് പരാതി നല്‍കിയത്. 
വീഡിയോ കാണാം