സ്മാർട്ട്‌ ആയി ഫൈവ് കിംഗ്സ്‌ ഹോളിഡേയ്‌സ് - Bus World

Breaking

Wednesday, 26 June 2019

സ്മാർട്ട്‌ ആയി ഫൈവ് കിംഗ്സ്‌ ഹോളിഡേയ്‌സ്

ശബ്ദ വെളിച്ച സംവിധാനങ്ങൾക്ക് നിയമം തടസമായി വന്നപ്പോൾ ബസിലെ വിനോദ ഉപാധികൾക് പുത്തൻ സംവിധാനങ്ങൾ കൊണ്ട് വരികായാണ് ബസിനെ സ്നേഹിക്കുന്ന ബസ് ഉടമകൾ.
 ഇതിന്റ ചുവടു പിടിച്ചു ഫൈവ് കിംഗ്സ്‌  ഹോളിഡേയ്‌സ്‌  തങ്ങളുടെ പുതിയ ബസിൽ  ഉൾപെടുത്തിയിരിക്കുന്ന  കാര്യങ്ങൾ എന്തൊക്കയെന്ന് നോക്കാം.

സഞ്ചരിക്കുന്ന മൾട്ടിപ്ലെക്സ്  എന്ന ആശയമാണ് സലാംസ്‌ കമ്പനിയുമായി ചേർന്ന് ഫൈവ് കിംഗ്സ്‌  ഹോളിഡേയ്‌സ് അവതരിപ്പിക്കുന്നത്.


മൂന്നു LED സ്ക്രീനുകൾ  ആണ് ബസിലുള്ളത്  ഇത് ബസിലെ മുഴുവൻ യാത്രക്കാർക്കും സിനിമകളും, വീഡിയോകളും  ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് സഞ്ജമാക്കിയിരിക്കുന്നത്.
(55" + 24" + 24" inches എന്നിങ്ങനെയാണ് Led സ്‌ക്രീനുകളുടെ  വലിപ്പം.


ഏറ്റവും മുന്നിലെ അതായത് ഡ്രൈവർ ക്യാബിനു പുറകിലായി വരുന്ന Led സ്ക്രീൻ ഓട്ടോമാറ്റിക് സ്ലൈഡിങ് ആണ്. 55 inch വലിപ്പമാണ് സ്‌ക്രീനിനുള്ളത്..
അതിന് പുറകിലോട്ട് വരുന്ന രണ്ട് സ്‌ക്രീനുകളും 24 inch വലിപ്പമാണ് ഉള്ളത്.


 സോഷ്യൽ മീഡിയയിലെ  ലൈവ് സ്ട്രീമിങ് വിഡോസ് ഈ ഈ സ്‌ക്രീനിലൂടെ നടത്താൻ സാധിക്കും അതുപോലെ തന്നെ യാത്രക്കാരുടെ കയ്യിലുള്ള ആൻഡ്രോയ്ഡ് ഫോൺ എളുപ്പത്തിൽ ഈ സ്‌ക്രീനുകളുമായി കണക്ട് ചെയ്ത് ഫോണിലെ വിഡിയോകളും പാട്ടുകളും പ്ലേ ചെയ്യാൻ കഴിയും.


മറ്റൊരു സവിശേഷത,  ആൻഡ്രോയ്ഡ്, PC, ഗെയിംമുകൾ കളിക്കാനുള്ള സൗകര്യം ഉണ്ടെന്നുള്ളതാണ്.

ഒറിജിനൽ Dolby atoms സാങ്കേതിയ വിദ്യയോട് കൂടിയതാണ് സൗണ്ട് സിസ്റ്റം. സിനിമകളും പാട്ടുകളും മിനി തിയേറ്റർ അനുഭവം നൽകുന്നു.

ഇതിന് മുന്പും ഇത്തരത്തിൽ വർക്ക്‌ ചെയ്ത് ബസുകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും  തിരുവനന്തപുരം ജില്ലയിൽ  ഇത്തരത്തിൽ പണി കഴിപ്പിക്കുന്ന     ആദ്യ ബസ് ഫൈവ് കിംഗ്സ്‌ ഹോളിഡേയ്‌സ് ആണ്.



ചിത്രങ്ങൾക് കടപ്പാട്: Salamz Audio