.എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഏലൂർ പതാളം ജംക്‌ഷനിൽ കൈ കാണിച്ചിട്ടു ബസ് നിർത്തിയില്ല.മോട്ടർ വാഹന വകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷൻ ‘സ്മാർട് ട്രേസിൽ’ വാഹനത്തിന്റെ വിവരം പരിശോധിച്ചപ്പോഴാണ് 2 ലക്ഷം രൂപ നികുതി കുടിശികയുണ്ടെന്നു കണ്ടെത്തിയത്. ഉദ്യോഗസ്ഥർ പിന്തുടർന്ന് എത്തും മുൻപേ ബസ് അമിത വേഗത്തിൽ ഓടിച്ചു പോയി. സമീപ പ്രദേശങ്ങളിലെ കല്യാണ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വാഹനം കണ്ടുകിട്ടിയില്ല. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണു നെടുമ്പാശേരിയിൽ ബസ് കണ്ടെത്തിയത്.
കോട്ടയം സ്വദേശിയിൽ നിന്ന് മലയാറ്റൂർ സ്വദേശി വാങ്ങിയ ബസ് ഉടമസ്ഥാവകാശം മാറ്റാതെയും നികുതി അടയ്ക്കാതെയും ഉപയോഗിച്ചു വരികയായിരുന്നു.ബസ് കലക്ടറേറ്റിലേക്കു മാറ്റി. പിഴയും നികുതിയുമായി 2 ലക്ഷം രൂപ ഈടാക്കിയ ശേഷമേ ബസ് വിട്ടു കൊടുക്കുകയുള്ളൂവെന്ന് ആർടിഒ ജോജി പി. ജോസ് പറഞ്ഞു. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.കെ.ദീപു, എഎംവിഐമാരായ എസ്.ഗോപി, ബേബി എന്നിവരുടെ നേതൃത്വത്തിലാണ് ബസ് പിടികൂടിയത്.
കടപ്പാട് : Manorama online
https://localnews.manoramaonline.com/ernakulam/local-news/2019/06/10/ernakulam-bus-tax.html