ത്രയംബകൻ, കേരളത്തിലെ ആദ്യ ഭരത് ബെൻസ് ചാസിയിൽ നിർമിച്ച, റൂട്ട് ബസ്. - Bus World

Breaking

Wednesday, 10 July 2019

ത്രയംബകൻ, കേരളത്തിലെ ആദ്യ ഭരത് ബെൻസ് ചാസിയിൽ നിർമിച്ച, റൂട്ട് ബസ്.

അശോക് ലെയ്ലാൻഡ്, ടാറ്റാ, ചാസികളിനിന്നും മാറി പുതിയ ചാസികൾ പരീക്ഷിക്കുകയാണ് ബസ് സർവീസ് മേഖല.
ഭാരത് ബെൻസ്, ഐച്ചർ, മാൻ,  തുടങ്ങി ബസ് ചാസിയിൽ പുതിയ കമ്പനികൾ അവതരിച്ചു കഴിഞ്ഞു.

ഭാരത് ബെൻസ് ചാസി കോൺട്രാക്ട് കരിയേജ് മേഖലയിൽ ഇറങ്ങിയെങ്കിലും ഒരു  റൂട്ട് ബസ്  ഭാരത് ബെൻസ് ചാസിയിൽ ഇറങ്ങുന്നത് ആദ്യമായിട്ടാണ്.
2011 ൽ   ട്രക്കുകൾ  അവതരിപ്പിച്ചു വേരുറപ്പിച്ച   ഭാരത് ബെൻസ്, പിന്നീട് ആഡംബര  ബസുകളും അവതരിപ്പിച്ചു. അതിന് ശേഷമാണ് ബസ് ചാസി നിർമാണം ആരംഭിക്കുന്നത്. 16T/12 മീറ്റർ ചാസി, 9T/9.8 മീറ്റർ ചാസി, എന്നിങ്ങനെ 2 മോഡലുകളാണ് ഭാരത് ബെൻസിനുള്ളത്.

കേരളത്തിലെ ആദ്യ ഭാരത് ബെൻസ് ചാസിയിലിറങ്ങുന്ന റൂട്ട് ബസ്‌ ത്രയംബകൻ,  12 മീറ്റർ ചാസിയാണ്.



ശിശിര ബോഡി ബിൽഡേഴ്‌സ്‌ ആണ്  ബസിന്റെ ബോഡി നിർമിച്ചിരിക്കുന്നത്.  
മുൻവശവും പുറകുവശവും ഹൈ ടെക് ബസായ  മെഴ്‌സിഡസ് ബെൻസ്   SHD 2436 മോഡലിന്റെ  ന്റെ തനി പകർപ്പിലാണ് നിർമാണം. 
കൂനമ്മാവ്, കണ്ണൂർ റൂട്ടിലാണ് ഈ ബസ് സർവീസ് നടത്തുക.. കൂനമ്മാവ് >>കൊടുങ്ങല്ലൂർ>>ഗുരുവായൂർ>> കോഴിക്കോട്>> തലശ്ശേരി>> കണ്ണൂർ എന്നിങ്ങനെയാണ് റൂട്ട്.
നിലവിൽ ഈ റൂട്ടിലോടുന്നത് ഒരു   A/C ബസാണ്.അതുകൂടാതെ പുഷ് ബാക്ക് സീറ്റ്‌, എയർ സസ്പെൻസ് മുതലായവയും ഉണ്ട്. ഈ ബസിന് പകരക്കാരനായിട്ടുമാവും ഭാരത് ബെൻസ് 12 മീറ്റർ ചാസിയിൽ നിർമിച്ച ആദ്യ റൂട്ട് ബസ് സർവീസ് നടത്തുക.






ചിത്രങ്ങൾക് കടപ്പാട്: JaicoDavis