1997 കാലത്താണ് UFO ബസ് സർവീസുകൾ ആരംഭിക്കുന്നത്. ടാറ്റാ ടർബോ ചാർജ്ഡ് കമ്മിൻസ് എൻജിൻ വിരളമായിരുന്ന കാലത്താണ് തികഞ്ഞ വാഹനപ്രേമിയും അതിലുപരി ഒരു ഓട്ടോമൊബൈൽ എഞ്ചിനീയറുമായ ബിജു സർ 1312c ചേസിസ് ഈ ബസിനായി വാങ്ങുന്നത്. ബോഡി കെട്ടാൻ നേരം അദ്ദേഹം ഊന്നൽ കൊടുത്തത് 3 കാര്യങ്ങൾക്കായിരുന്നു.
1. പുറം കാഴ്ചകൾ കാണാൻ സാധിക്കണം, എന്നാൽ സീറ്റിലിരുന്നു യാത്രചെയ്യുന്ന യാത്രക്കാരുടെ മുഖത്തേയ്ക്കു കാറ്റടിക്കരുത്.
2. നിന്ന് യാത്രചെയ്യുന്നവർക്കും ആവശ്യത്തിന് കാറ്റും, വെളിച്ചവും ലഭിക്കുകയും വേണം.
3. ബസിനുള്ളിൽ നല്ലപോലെ വായൂസഞ്ചാരം ഉണ്ടാവണം.
ഈ കാര്യങ്ങൾ അടിസ്ഥാനമാക്കി സ്വന്തമായി ചെയ്ത ഡിസൈനിൽ കൊണ്ടോടിയിൽ പണികഴിപ്പിച്ചതായിരുന്നു ഈ ബസ്. ബസ് ഇറങ്ങി 3 മാസങ്ങൾക്ക് ശേഷം കുമളി-എറണാകുളം പെർമിറ്റ് എടുക്കുകയും ഈ ബസ് ഹൈറെയ്ഞ്ച് യാത്ര ആരംഭിക്കുകയും ചെയ്തു. ലെയ്ലാന്റ് ഹിനോ എൻജിൻ അടക്കി വാഴുന്ന ഹൈറേഞ്ചിലേയ്ക്ക് ആയിരുന്നു ഈ പരീക്ഷണവുമായി ബിജു സർ ഇറങ്ങിയത്. എന്നാൽ അദ്ദേഹത്തിന്റെ പരീക്ഷണം 100% വിജയമായി.. അന്നത്തെ എണ്ണം പറഞ്ഞ വണ്ടികളിൽ ഒന്നായി UFO മാറി.
കുറച്ചുകാലത്തിന് ശേഷം ഇടുക്കി ഇറങ്ങിയ കക്ഷി പിന്നീട് ചങ്ങനാശ്ശേരി-എറണാകുളം പെര്മിറ്റിൽ സർവീസ് നടത്തി.. പിന്നീട് ബസും പെർമിറ്റും വിൽക്കുകയും ചെയ്തു. മണ്മറഞ്ഞു പോയി എങ്കിലും ഇന്നും ഒരോ ബസ് പ്രേമികളുടെയും മനസ്സിലെ മായാത്ത ചിത്രമാണ് 7U 7887. ഒപ്പം ഹൈറേഞ്ചിൽ ഏറ്റവും കൂടുതൽ ടാറ്റാ ബസുകൾ റീപ്ലേസ് ചെയ്തു എന്ന റെക്കോർഡോടെ UFO യും
ചിത്രം : ജയദീപ് NR (BUS KERALA)
കേരളത്തിലെ ടാറ്റാ ബസുകൾ
https://www.facebook.com/keralatatabuses/
__________________________