Zedone എന്ന മോഡൽ, പ്രകാശിന്റെ പരാജയ മോഡൽ എന്ന് കമ്പനി തന്നെ മുദ്ര കുത്തിയ ഒരു കാലമുണ്ടായിരുന്നു.
ഒട്ടും റീ സെയിൽ വാല്യൂ ഇല്ലാത്ത മോഡലായിരുന്നു നമ്മുടെ ഇപ്പോളത്തെ zedone മോഡൽ. Zedone മോഡലിന് ഡിമാൻഡ് ഇല്ലാതെ, നിർമാണം കുറച്ചതിന് പിന്നാലെ അതിനെ മറികടക്കാൻ എന്നോണം ചെയ്ത മോഡലാണ് ZEDONE 2. Head lamp ന്റെ ചെറിയ കട്ടിങ് ഷേപ്പ് എന്നല്ലാതെ മറ്റൊരു സാമ്യവും രൂപം കൊണ്ടോ ഭാവം കൊണ്ടോ ഇതിന് ഇല്ല.
Zedone മോഡലിന്റെ പൊക്കകൂടുതൽ കാരണം ബസിന് കണ്ട്രോൾ കിട്ടില്ല എന്നൊക്കെ ഏജന്റ് മാർ പാടി നടന്നതുകൊണ്ടാവാം Zedone 2 മോഡലിന് സാധരണ മോഡലിന്റെ പൊക്കം മാത്രമാണ് നൽകിയത്. സത്യത്തിൽ ഏജന്റ് മാർ പറഞ്ഞതുപോലെ യാതൊരു പ്രേശ്നങ്ങളും ZEDONE മോഡലിന് ഇല്ലായിയുന്നു എന്നതാണ് സത്യം.
ഹെഡ് ലൈറ്റ് റൗണ്ടിൽ ആണ് ചെയ്തേക്കുന്നത്, ഹെഡ് ലൈറ്റിന്റെ ഘടന യിലുള്ള ചെറിയ സാമ്യം ഒഴിച്ച് നിർത്തിയാൽ zedone 2 മോഡലിന് Zedone മായി യാതൊരു സാമ്യവും ഇല്ല.
അതുവരെ പ്രകാശ് മോഡലിൽ ഇറങ്ങിയ കൊമ്പിൽ നിന്നും (Rear View Mirror)മാറി പുതിയ ഡിസൈനിലയിരുന്നു ഈ മോഡലിന്റെ കൊമ്പ്.
പക്ഷെ ഈ ടൈപ്പ് റിയർ വ്യൂ മിറർ ചുരുക്കം ചില വണ്ടികളിലെ ഉള്ളു. ലിമിറ്റഡ് എഡിഷൻ പോലെ.
പിൻവശത്തും പുതിയ ഡിസൈൻ കൊണ്ടുവന്നു. റിയർ ലാംപ് മഹീന്ദ്ര സ്കോർപിയോ യുടെ ആദ്യ മോഡലിന്റെ റിയർ ലാംപ് നോട് സാമ്യം തോന്നിക്കുന്ന തരത്തിലുള്ളതായിരുന്നു. ഈ റിയർ ലാമ്പും
ചുരുക്കം ചില വണ്ടികൾക്കെ കണ്ടിട്ടുള്ളു.
ആദ്യം വന്ന ചില വണ്ടികൾക്ക് മാത്രമാണ് ലിമിറ്റഡ് എഡിഷൻ റിയർ വ്യൂ മിറർ, ബ്രേക്ക് ലൈറ്റ് എന്നിവ കിട്ടിയിട്ടുള്ളു. അതിനു ശേഷം ഇറങ്ങിയ ഈ മോഡലുകൾക്ക് പ്രകാശിന്റെ സ്ഥിരം റിയർ ലൈറ്റും, കൊമ്പുകളുമായിരുന്നു.
ചുരുക്കം ചില വണ്ടികൾക്കെ കണ്ടിട്ടുള്ളു.
ആദ്യം വന്ന ചില വണ്ടികൾക്ക് മാത്രമാണ് ലിമിറ്റഡ് എഡിഷൻ റിയർ വ്യൂ മിറർ, ബ്രേക്ക് ലൈറ്റ് എന്നിവ കിട്ടിയിട്ടുള്ളു. അതിനു ശേഷം ഇറങ്ങിയ ഈ മോഡലുകൾക്ക് പ്രകാശിന്റെ സ്ഥിരം റിയർ ലൈറ്റും, കൊമ്പുകളുമായിരുന്നു.
ഈ മോഡലും അധികം ഇറങ്ങിയിരുന്നില്ല. അതിനുള്ള ഒരു കാരണം വട്ടത്തിലുള്ള ഹെഡ് ലൈറ്റ്, അത്ര ഭംഗി ഇല്ല എന്ന ധാരണ, ഈ മോഡൽ ഇറങ്ങുന്ന കാലത്തുണ്ടായിരുന്നു. അത് ചിലപ്പോൾ ഈ മോഡൽ അധികം ഇറങ്ങാത്തത്തിന്റെ കരണമായിരുന്നിരിക്കാം.
ഇപ്പോളും വട്ടത്തിൽ ഉള്ള ഹെഡ് ലൈറ്റ് ഇഷ്ടപ്പെടാത്തവർ ദാരാളം ഉണ്ട്.
ഇപ്പോളും വട്ടത്തിൽ ഉള്ള ഹെഡ് ലൈറ്റ് ഇഷ്ടപ്പെടാത്തവർ ദാരാളം ഉണ്ട്.
പിന്നീട് ബോഡി കോഡ് വന്നതോടെ പ്രകാശിന്റെ മോഡലുകൾ എല്ലാം തന്നെ വട്ടത്തിലുള്ള ഹെഡ് ലൈറ്റുകൾ ഉപയോഗിക്കാൻ തുടങ്ങി. മറ്റുള്ള മോഡൽ ഹെഡ് ലൈറ്റുകൾ ക്കുള്ളിൽ വെള്ളം കേറുന്നതും, മങ്ങുന്നതും, ഷേപ്പ് ഉള്ള ഹെഡ് ലൈറ്റുകളുടെ ലഭ്യത കുറവും തുടങ്ങി പലകാരണങ്ങൾ കൊണ്ടും റൗണ്ട് ഹെഡ് ലൈറ്റുകളിലേക് മാറാൻ പ്രകാശിനെ നിർബന്ധമാക്കി.