ഗീതയുടെ പഴയ LPO നീളൻ ടാറ്റകൾ - Bus World

Breaking

Thursday 12 September 2019

ഗീതയുടെ പഴയ LPO നീളൻ ടാറ്റകൾ


2011 -12 കാലം വരെ കണ്ണൂർ - കോഴിക്കോട് ഹൈവേയിൽ ഗീത ഒരു തരംഗം ആയിരുന്നു എന്ന് പറയാം. 50 വണ്ടി വരെ ഒക്കെ ഗീത ആയി ഓടിയ കാലം ഉണ്ട്. മിക്കതും കണ്ണൂർ - കോഴിക്കോട് റൂട്ടിൽ. കാസർഗോഡ് നിന്നും, ചെറുപുഴ നിന്നും,  കൊട്ടിയൂർ നിന്നും, വേങ്ങാട് നിന്നും ഒക്കെ കോഴിക്കോട് നു ഗീത സഹോദരിമാർ ഉണ്ടായിരുന്നു.  2005-06 വരെ ഒക്കെ ടാറ്റ വണ്ടികൾ വലിയ തോതിൽ ഗീത ഉപയോഗിച്ചിരുന്നു. മുൻകാലത്ത് സാധാരണ ടാറ്റാ വണ്ടികൾ ആയിരുന്നു എങ്കിൽ 2001 തുടങ്ങി ഒരു ടാറ്റാ ഇടവേളക്ക് ശേഷം, 2005 മുതൽ ഒക്കെ  ഗ്ലാസ് വണ്ടി തരംഗം ആയപ്പോൾ കണ്ടാൽ നോക്കി നിന്ന് പോകുന്ന 4 സുന്ദരൻ ടാറ്റകളും ലെയ്ലാൻഡ്കൊപ്പം ഗീത ഇറക്കി... ടാറ്റാ 1510/1512c LPO മോഡൽ ആയിരുന്നതിനാൽ  ലെയ്ലാൻഡ് viking ആണെന്ന് പലരും അവയെ തെറ്റിധരിച്ചിരുന്നു.

KL 13 P 3337 kalidasan, KL 13 P 8001 aryan, KL 13 P 8989 കിടിലൻ,   KL 13 Q 1031 ബ്രഹ്മ തീർത്ഥ എന്നിവ ആയിരുന്നു അടുത്ത് അടുത്ത് വന്ന ടാറ്റാ LPO ഗീതകൾ. ഇവക്കൊപ്പം തന്നെ KL 13 N 3906  കൃഷ്ണപ്രഭ പോലുള്ള വൈക്കിംഗ് ലെയ്ലാൻഡ് വണ്ടികളും അതെ ലുക്കിൽ ഇറക്കി ഇവർ. അതൊക്കെ 2012 വരെ ഗീത ആയി തന്നെ ഓടിയിരുന്നു.. എല്ലാം യാത്ര സുഖം ഉള്ളത് ആയിരുന്നു.
പഴയ കാളിദാസൻ (Old Pic)

പഴയ ആര്യൻ ഇപ്പോൾ റാണി പബ്ലിക് സ്കൂൾ ബസ് 
പഴയ കിടിലൻ ഇപ്പോൾ ജനത 
ബ്രഹ്മ തീർത്ഥ (Old pic).
ടാറ്റ ബസുകൾക്ക് ഉണ്ടായ മോശം ഫീഡ്ബാക്ക് കൊണ്ട് ഒരിടവേളക്ക് ശേഷം വന്ന ഗീതയുടെ  ഈ നാല് വണ്ടികൾ പോലും വേണ്ടത്ര നാൾ ഗീത ആയി ഓടിയില്ല എന്നാണ് കേട്ടിട്ടുള്ളത്. പിന്നെ ആകെ ഗീതയിൽ നിന്ന് വന്ന ടാറ്റ KL 58 B 7565 രജിസ്റ്റർ നമ്പർ ഉള്ള ഒരു ലോക്കൽ ഷട്ടർ വണ്ടി മാത്രമാണ് (കണ്ണൂർ - കൂത്തുപറമ്പ് ). അതും ഇപ്പോൾ ഇല്ല.  അതായത് ടാറ്റകൊണ്ട് ഗീത തുടങ്ങിവച്ച ഒരു ഹൈവേ  യുഗത്തിന്റെ അവസാനം ഈ നാല് LPO വണ്ടികൾ ആയിരുന്നു. അതിനു ശേഷം ഇന്നേ വരെ സ്വകാര്യ ബസ് മേഖലയിൽ കേരള ഹൈവേ തിരിച്ചു പിടിക്കാൻ ടാറ്റ ബസുകൾക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ടാറ്റായ്ക്ക് പ്രിയമേറിവരുന്ന സാഹചര്യത്തിൽ ടാറ്റാ ഒരു പക്ഷെ ഹൈവേ കൾ പിടിച്ചടക്കിയേക്കാം.

എഴുതിയത്  :നിഖിൽ എബ്രഹാം വള്ളോംകോട്ടയിൽ (ബസ് കേരള ),
ചിത്രം :  ബസ് കേരള (FB ഗ്രൂപ്പ്‌ )