അധികം ശ്രെദ്ധിക്കാതെ പോയ പ്രകാശ് മോഡലുകളിൽ ഒന്നാണ് luxor. 2013 അവസാനത്തോടെ, സൂപ്പർ ക്ലാസ്സ് മോഡലായിട്ടായിരുന്നു luxor നെ അവതരിപ്പിക്കുന്നത്.
2014 മുതൽ കേരളത്തിലും ഈ മോഡൽ ഇറങ്ങാൻ തുടങ്ങി. എന്നാൽ സൂപ്പർ ക്ലാസ്സ് luxor മോഡലിൽനിന്നും ചെറിയ മാറ്റം മുൻ ഭാഗത്ത് ഉണ്ടായിരുന്നു.
ഗ്രില്ലിന്റെ ഭാഗം മുഴുവനായി മാറ്റി പുതിയ ഡിസൈൻ കൊണ്ടുവന്നു. സൂപ്പർ ക്ലാസ്സ് luxor റിയർ എഞ്ചിൻ ചാസികൾക്കു വേണ്ടി നിര്മിച്ചതിനാലാവാം മുൻഭാഗത് ഗ്രില്ലും, വെന്റിലേഷനും ഇല്ലാതെയുള്ള ഡിസൈൻ തിരഞ്ഞെടുത്തത്. എന്നാൽ ഫ്രണ്ട് എഞ്ചിൻ ചാസികൾക്കുവേണ്ടി ഈ ഡിസൈൻ പൊളിച്ചു പണിതപ്പോൾ പ്രകാശിന്റെ പതിവ് ഭംഗി നിലനിർത്താൻ ഈ മോഡലിന് സാധിച്ചില്ല എന്നത് സത്യമാണ്.
പിൻഭാഗം നല്ല ഭംഗി ഉണ്ടായിരുന്നു.
വിൻഡ്‌സ്‌ഷീൽഡ് ഗ്ലാസ് പതിവിലും അല്പം താഴ്ത്തിയാണ് ഡിസൈൻ. ഈ ഡിസൈനിലേതു പോലുള്ള റിയർ ഗ്ലാസ് luxor ൽ കൂടാതെ ചില ബസുകളിലും ഉടമകളുടെ അവശ്യപ്രകാരം ചെയ്ത്കൊകൊടുത്തിട്ടുണ്ട്.
വിരലിൽ എണ്ണാവുന്ന ബസുകൾ മാത്രമാണ് luxor ഇനത്തിൽ കേരളത്തിൽ ഇറങ്ങിയിട്ടുള്ളു
പലരും ഈ ഫ്രണ്ട് മാറ്റി പുതിയ ഫ്രണ്ട് പിടിപ്പിച്ചു.
ഈ ഫ്രണ്ട് ഇപ്പോഴും നിലനിർത്തുന്ന ബസുകൾ കേരളത്തിൽ ഉണ്ടോ എന്നറിയില്ല. തമിഴ് നാട്ടിൽ ചില നൈറ്റ് സർവിസ് ബസുകൾ ഇപ്പോളും ഇതേ ഫ്രണ്ട് വെച്ച് കണ്ടിട്ടുണ്ട്.
Luxor മോഡലിൽ ഇറങ്ങിയ ചില ബസുകൾ
കടപ്പാടുള്ള ചിത്രങ്ങൾ ©