(ചിത്രം : ബസ് കേരള )
മരണപാച്ചിലിനെ ചൊല്ലിയുള്ള പ്രശ്നങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എത്രയൊക്കെ നന്മ ബസുകാർ ചെയ്താലും നാട്ടുകാരുടെ മുന്നിൽ വില്ലൻമാരാകുന്നത് ഈ ഒരൊറ്റ കാര്യത്തിൽ ആണ്. ശരിക്കും ആരാണ് മരണ പാച്ചിലിനു ഉത്തരവാദി?? എന്താണ് അതിനൊരു പരിഹാരം?? ഡ്രൈവറായ ശ്രീകാന്ത് S നായർ എഴുതിയ ഫേസ് ബുക്ക് പോസ്റ്റിൽ ഇതിനുള്ള ഉത്തരം ഉണ്ട്.
(ഫേസ് ബുക്ക് പോസ്റ്റിൽ നിന്നും )
കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ഒരു ഡ്രൈവറാണ് എനിക്കും ചിലത് പറയുവാനുണ്ട് ,
13 വർഷം മുന്നേയുള്ള ഒരു സമയക്രമമാണ് കിലോമീറ്ററിൽ 2മിനിറ്റ് എന്നുള്ളത് പ്രൈവറ്റ് ബസ്സിന് ,അന്ന് കുറ്റ്യാടിയിൽ നിന്നും പേരാമ്പ്ര വരെ 4 സ്റ്റോപ്പുകൾ 18 മിനിറ്റ് കൊണ്ട് കുറ്റ്യാടിയിൽ നിന്നും പേരാമ്പ്ര ബസ്സ് എത്തും ,ഇന്ന് കുറ്യാടിയിൽ നിന്നും പേരാമ്പ്ര വരെയുള്ള എല്ലാ സ്റ്റോപ്പിലും ചവിട്ടണം ,പിന്നെ കുറ്റ്യാടിസ്റ്റാന്റ് വീണ്ടും പുറകിലോട്ട് പോയി ,എന്നിരുന്നാലും സമയക്രമം പഴയത് തന്നെ പല്ല് കടിച്ച് പിടിച്ച് വിടണം അല്ലെങ്കിൽ എത്തില്ല ,എത്തിയില്ലങ്കിൽ നാളെ പണിയില്ല ,ഇതാണ് ഇന്നത്തെ കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ഡ്രൈവർമാരുടെ അവസ്ഥ .
പ്രിയപ്പെട്ടവരെ , ഇപ്പോൾ ഒരു അപകടം നടന്നു അത് മറക്കുവാൻ കുറച്ച് ദിവസങ്ങൾ മതി ,എല്ലാവരും ഡ്രൈവറെ കുറ്റപ്പെടുത്തും ,പിന്നെയും ഇത് തുടരും ,ആരും മന: പൂർവ്വം ചെയ്യുന്നതല്ല ,ഒരു മുതലാളിക്ക് ഒരു തൊഴിലാളിയെ കിട്ടിയില്ലെങ്കിൽ വേറൊരാളെ കിട്ടും ,ഇതെല്ലാമറിയുന്ന തൊഴിലാളികൾക്ക് പ്രതികരിക്കുന്നതിന് ഒരു പരിധി ഉണ്ട് .
നല്ലവരായ ജനങ്ങൾ ഇതിന് വേണ്ടി മുന്നിട്ടിറങ്ങണം ,തൊഴിലാളികളെയല്ല നിങ്ങൾ വേട്ടയാടെണ്ടത് ,അവർ നിസഹായരാണ് ,ബസ്സിന്റെ സമയം വർദ്ധിപ്പിക്കണം എങ്കിലേ ഇവിടെ അപകടങ്ങൾ ഇല്ലാതിരിക്കൂ ,ഇപ്പോൾ പണിയെടുക്കുന്നവരെ നിങ്ങൾക്ക് ഇല്ലാതാക്കാം ,നാളെ പുതിയ തൊഴിലാളികൾ വന്നാലും സമയം പഴയത് തന്നെ .ഉദാഹരണത്തിന് 10 മണിക്ക് കുറ്റ്യാടിയിൽ നിന്നും ബസ്സെടുത്താൽ 10.25 ന് പേരാമ്പ്ര വിടണം ,ഇതിനാണ് ഒരു പരിഹാരം വേണ്ടത് ,അല്ലാതെ മരണപ്പാച്ചിൽ എന്നൊക്കെ എഴുതിവിട്ടിട്ട് എന്ത് കാര്യം ,നാളെയും ഈ ടൈമിൽ തന്നെയല്ലേ ഓടേണ്ടത് .
രാഷട്രീയവും ഒന്നും നോക്കാതെ ഇതിന്റെ ഉൾവശം നല്ലവരായ നാട്ടുകാർ മനസ്സിലാക്കുക .ബസ്സിന്റെ റണ്ണിംങ് സമയം നീട്ടി നൽകുവാൻ സമരം ചെയ്യുക ,ഞങ്ങളും കൂടെയുണ്ട് .ഞങ്ങൾ മാത്രം ഇതിനെതിരെ പ്രതികരിച്ചാൽ സ്വയംതൊഴിൽ നഷ്ട്ടപ്പെടുകയേ ഉള്ളൂ ,ഇത് വിജയിച്ചാൽ ഞങ്ങൾക്ക് മന:സമാധാനമായി വണ്ടി ഓടിക്കാം അല്ലെങ്കിൽ ,ഞാൻ പറയേണ്ട ആവശ്യം ഇല്ലാലോ ...
പിന്നെ വേറൊരു കാര്യം പേരാമ്പ്ര സ്റ്റാന്റിലെ ഓട്ടോ ട്രാക്ക് മാറ്റുക ,അല്ലെങ്കിൽ കമ്പിവേലി വെയ്ക്കുക ,ഓട്ടോയുടെ ഉള്ളിൽ കൂടെയാണ് ജനങ്ങൾ പെട്ടെന്ന് സ്റ്റാന്റിലേക്ക് തുള്ളുന്നത് ,പേരാമ്പ്ര മാത്രമേ ഉള്ളൂ ബസ്സ് സ്റ്റാന്റിൽ ഓട്ടോ പാർക്കിങ് .
ഞാനിതുവരെ കുറച് മനസ്സ് തുറന്നെഴുതി ,ഇത് ഇനിയും ഉൾക്കൊള്ളാത്തവർ ഉണ്ടാകും അവർക്ക് എന്നെ വിളിക്കാം ,ചർച്ച ചെയ്യാം ,എന്റെ നമ്പർ 9446100 599