കൊണ്ടോടിയുടെ കോൺട്രാക്ട് കാരിയേജ് ശ്രേണിയിലേക് അവതരിപ്പിച്ച പുതിയ മോഡൽ നിരത്തിലേയ്ക് ഇറങ്ങുന്നു
സെറ ഹോളിഡേയ്സിന് വേണ്ടിയാണ് ആദ്യ ബസ് നിർമിച്ചിരിക്കുന്നത്.
കൊണ്ടോടി ഇതിന് മുന്പും കോൺട്രാക്ട് കാരിയേജ് ബസുകൾക് വേണ്ടി ബോഡി നിർമിച്ചു എങ്കിലും പൂർണ അർത്ഥത്തിൽ വിജയം അല്ല എന്നതാണ് സത്യം.
എന്നാൽ ഈ പുതിയ മോഡൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്.
മുൻപ് ഉണ്ടായിരുന്ന മോഡൽ, ടൂറിസ്റ്റ് ബസുകൾക്കു ചേരുന്നതല്ല എന്ന അഭിപ്രായം മറികടക്കാൻ ഈ മോഡലിന് സാധിച്ചിട്ടുണ്ട്.
മുൻഭാഗം പ്രകാശിന്റെ വേഗ മോഡലിനോട് ചെറിയ സാമ്യം തോന്നിക്കുന്നുണ്ട്. വിൻഡ് ഷീൽട് ഗ്ലാസ് വേഗ യോട് സമാനമാണ്.
ഡോറിന്റെ മുകളിലെ കോട്ടർ ഗ്ലാസ് ഇറങ്ങി ഇരിക്കുന്ന തരത്തിലാണ് ഡിസൈൻ.
കൊണ്ടോടിയുടെ മറ്റു മോഡലുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ തരക്കേടില്ലാത്ത പുറകു വശമാണ് ഈ മോഡലിന്.
സ്ലൈഡിങ് ഗ്ലാസിന്റെ ഫ്രെയിം സ്റ്റീൽ ഫിനിഷിങ് ആണ്.
ഒരു കോൺട്രാക്ട് കാരിയേജ് നുവേണ്ട ഭംഗി നൽകാൻ ഡിസൈനർക്ക് സാധിച്ചിട്ടുണ്ട്.
2+3 എന്ന രീതിയിൽ ബക്കറ്റ് ടൈപ് സീറ്റ് കളാണ് ഈ മോഡലിന്.
ഫ്ലാറ്റ്ഫോം നു ഒരു ഫിനിഷിങ് കുറവ് അനുഭവപ്പെടുന്നുണ്ട്..
ഇന്റീരിയർ കുറച്ചൂടി മെച്ചപെടുത്തേണ്ടതുണ്ട് എന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്നു.
ഇതൊരു പക്ഷെ ഒരു മാറ്റത്തിന്റെ തുടക്കം ആയിക്കൂടാ എന്നില്ല. സമീപ കാലത്ത് പ്രകാശിൽ ഉണ്ടായ ക്വാളിറ്റിയിലെ മോശം അനുഭവം പലരെയും മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചെങ്കിലും ഏത് ബിൽഡരെ ബോഡി കെട്ടാൻ ഏല്പിക്കും എന്നത് ചോദ്യ ചിഹ്നമായി നിൽക്കുമ്പോഴാണ് കൊണ്ടോടിയുടെ ഈ വരവ്.
മറ്റു ബോഡി നിര്മാതാക്കളുമായി പ്രധാനമായും പ്രകാശ് ബോഡിയുമായി താരതമ്യം ചെയ്യുമ്പോൾ, ക്വാളിറ്റി, ഭംഗി, ഒപ്പം ബഡ്ജറ്റ് ഇത്രയും കാര്യങ്ങളിൽ മികവ് പുലർത്താൻ കഴിഞ്ഞാൽ ഈ മോഡലിന് വിജയിക്കാൻ സാധിക്കും..
ഒരു മാറ്റത്തിനായി തിരികൊളുത്തിയ സെറ ഹോളിഡേയ്സിന് ആശംസകൾ..
ചിത്രങ്ങൾക് കടപ്പാട് : KCC FB GROUP
BUS KERALA