എഴുതിയത് : ശ്രീ മാധവം (ബസ് കേരള )
എണ്ണിയാലൊടുങ്ങാത്ത വണ്ടികളും കൈവെക്കാത്ത പെർമിറ്റുകളുമില്ലാത്ത തൃശ്ശൂർ - കോഴിക്കോട് പാതയിലെ കിരീടം വെക്കാത്ത രാജാവ്. 1995-96 കാലഘട്ടത്തിൽ ആണ് ഇപ്പോൾ വിനായക മോഹൻ എന്നറിയപ്പെടുന്ന മോഹൻകുമാർ ഒരു കാലി വണ്ടിയുമായി സർവ്വീസ് തുടങ്ങുന്നത്, വണ്ടി നമ്പർ KL-08-C -3553. പിന്നെ തൃശ്ശൂർ സ്വദേശി സന്തോഷിന്റെ കയ്യിൽ നിന്ന് KL.08.F.7891 എന്ന വിനായക എന്ന പേരുള്ള ബസ് പെർമിറ്റ് അടക്കം വാങ്ങുന്നത്. പിന്നീട് ഏതാണ്ട് 20-22 വർഷത്തോളം ഒരു പടയോട്ടമായിരുന്നു, വാങ്ങിയും കൊടുത്തും തിരിച്ചെടുത്തും വിനായക വളർന്നു. തൃശ്ശൂരിൽ ടൗണിനടുത്ത് തന്നെ താമസമാക്കിയ മോഹനട്ടേന് സ്വന്തം നാടിനെ അങ്ങിനെ മറുവാനാകില്ലായിരുന്നു. അവിടെയും വിനായകയുടെ പുലിക്കുട്ടികൾ പടയോട്ടം തുടങ്ങി. തൃശ്ശൂർ - കോഴിക്കോട്, തൃശ്ശൂർ - കണ്ണൂർ, ഗുരുവായൂർ- കോഴിക്കോട്, പാലക്കാട് - കോഴിക്കോട് തുടങ്ങിയ റൂട്ടുകളിൽ പാറി പറന്ന് നടന്ന വിനായകയുടെ പിൻപറ്റി വീണ്ടും അണ്ണന്മാർ ഇവിടെ ബസ്സുകൾ വാങ്ങിക്കൂട്ടി. സൂപ്പർ ക്ലാസ് വിഷയത്തിൽ പതിയെ എല്ലാവരും പിൻ വാങ്ങിയപ്പോളും വിനായക നിലനിന്നു. പിന്നെ പതിയെ പതിയെ താനേറെ സ്നേഹിച്ച ആ പാതയോട് മോഹനേട്ടനും വിട വാങ്ങി. പാദരേഖകളും ഓർമ്മകളും ബാക്കിയായി.....
Details : Rajesh Perumpilavu
Photos : Bus Kerala