അടിമുടി മാറ്റങ്ങളുമായി പുതിയ ഫോഴ്സ് ട്രാവെലെർ T1N - Bus World

Breaking

Tuesday, 11 February 2020

അടിമുടി മാറ്റങ്ങളുമായി പുതിയ ഫോഴ്സ് ട്രാവെലെർ T1N

2020 അവസാനത്തോടുകൂടി  വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ട്രാവലർ T1N നു സവിശേഷതകൾ ഏറെയാണ്
പ്രധാനമായും 3 വേരിയന്റ്കളിലാണ് പുതിയ ട്രാവലർ എത്തുന്നത്
IC എഞ്ചിൻ മോഡൽ, CNG മോഡൽ, ഫുള്ളി ELECTRIC എന്നിങ്ങനെയാണ് മോഡലുകൾ.
4 വർഷത്തിന് മുകളിലായി നടത്തിയ ഡിസൈനിങ് പ്രവർത്തനത്തിനൊടുവിൽ ആണ് ഈ മോഡലിന്റെ ഡെമോ അവതരിപ്പിച്ചത് എന്നാണ് കമ്പനി അവകാശ പെടുന്നത്

എന്നാൽ ബെൻസിന്റെ സ്പ്രിന്റർ എന്ന മോഡലിനോട് സാദൃശ്യം തോന്നിക്കുന്നു
(സ്പ്രിന്റർ )

ഫോഴ്സ് ട്രാവലർ T1N പൂർണമായും കസ്റ്റമൈസ് ചെയ്യാൻ കഴിയും.  നിലവിൽ 12+1, 17+1 എന്നിങ്ങനെയാണ് സീറ്റിങ്.
സുരക്ഷയ്ക്കു ഏറെ പ്രാധാന്യം നൽകിതന്നെയാണ് നിർമാണം. ഈ മോഡൽ ക്രാഷ് ടെസ്റ്റിൽ വിജയിച്ചിട്ടുണ്ട് എന്നാൽ എത്രയാണ് star റേറ്റിംഗ് എന്നത് വെക്തമല്ല.

നാല് വീലിലും ഡിസ്ക് ബ്രേക്ക് ആണ് ഉള്ളത്.  ആദ്യകാലത്ത് ഇറങ്ങിയ ട്രാവലർ ന്റെ ഒരു പോരായ്മ ആയിരുന്നു ബ്രേക് കുറവ് അതിന് കാരണം 4 വീലും ഡ്രം ബ്രേക്ക് ആയതാണ്.  പിന്നീട് മുൻഭാഗത്തെ ടയർ നു ഡിസ്ക് ബ്രേക് നൽകി ആ പ്രശ്നം പരിഹരിച്ചു.
ട്രാവലർ T1N ന്റെ
ഇന്റീരിയർ ഉൾപ്പടെ എല്ലാം വേൾഡ് ക്ലാസ്സ്‌ ലുക്ക്‌ പ്രധാനം ചെയ്യുന്നു.
ഈ വർഷം അവസാനത്തോടെ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന T1N ന്റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.

കൂടുതൽ ചിത്രങ്ങൾ കാണാം