ടാറ്റാ മോട്ടോർസ് പാസ്സഞ്ചർ കാർ നിർമാണത്തിലേക്ക് ചുവട് വെച്ചതു മുതലുളള ചരിത്രം ഭാഗം 01 - Bus World

Breaking

Saturday 4 April 2020

ടാറ്റാ മോട്ടോർസ് പാസ്സഞ്ചർ കാർ നിർമാണത്തിലേക്ക് ചുവട് വെച്ചതു മുതലുളള ചരിത്രം ഭാഗം 01

★★ ടാറ്റ മോട്ടോഴ്‌സ് പാസ്സഞ്ചർ വിഭാഗം ★★
                < അധ്യായം 1 >
എഴുതുന്നത് : ABHIJITH SAJIMON



ആദ്യമായിട്ടാണ് ഒരു കമ്പനിയുടെ ചെറു ഹിസ്റ്ററി എഴുതാൻ ശ്രെമിക്കുന്നത്. അതുകൊണ്ടു തന്നെ ധാരളം തെറ്റുകൾ കണ്ടെന്നു വരാം തെറ്റുകൾ ചൂണ്ടികാണിച്ചാൽ ഉപകാരം ആയിരിക്കും. കുട്ടികാലം മുതൽ തന്നെ എനിക്ക് വാഹനങ്ങളോട് വളരെ അധികം താൽപര്യം ഉണ്ടായിരുന്നു.ടീവിയിൽ കാർ റീവ്യൂ പരിപാടികൾ തിരഞ്ഞുപിടിച്ചു കാണുമായിരുന്നു. വാഹനങ്ങളോടുള്ള എന്റെ അഭിനിവേശം കണ്ടിട്ടാണ് എന്റെ അമ്മ ആദ്യമായി മനോരയുടെ ഫാസ്ട്രാക്ക് മാഗസിൻ വാങ്ങി തന്നത്. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഫാസ്ട്രാക്ക് വായിച്ചു തുടങ്ങുന്നത്. അതുകൊണ്ട് തന്നെ ഒരു കമ്പനി എന്നില്ല എല്ല കമ്പനിയുടെ വാഹങ്ങളോടും ഇഷ്ടമുണ്ട്. ഞാൻ ഇത്രയും പറയാൻ കാരണം ഞാൻ ടാറ്റാ കമ്പനി യുടെ ഒരു ചെറിയ ലേഖനം എഴുത്തുന്നതുകൊണ്ടു എന്നെ ടാറ്റാ ഫാൻ ആക്കി മുദ്ര കുത്തരുത്. ഇവിടെ വാഹന കമ്പനികൾക്ക് ഫാൻസ് ഉണ്ട്. അത്‌മോശം ആണെന്ന് ഞാൻ പറയില്ല. ഇവിടെ ടാറ്റാ ഫാൻസ് ഉണ്ട്, മാരുതി ഫാൻസ് ഉണ്ട്, ഫോർഡ് ഫാൻസ് ഉണ്ട് ആരോഗ്യപരമായ ചർച്ചകൾ നടക്കണം. അതിനുവേണ്ടി പറഞ്ഞതാണ്..
               ടാറ്റാ മോട്ടോഴ്സിന്റെ പൂർണ ചരിത്രം അല്ല പാസ്സഞ്ചർ വിഭാഗത്തെ പറ്റിയുള്ള ഒരു കുറിപ്പ് മാത്രമാണ് ഇതു. ഇന്ത്യയിൽ മഹാരാഷ്ട്ര യിൽ ഉടലെടുത്ത വാഹന നിർമ്മാതാക്കൾ ആണ് ടാറ്റാ. ജർമൻ കമ്പനി ആയ മെഴ്‌സിഡസ് ബെൻസ് ആയിട്ട് ജോയിൻ ചെയ്ത് വലിയ ട്രാക്കുകളും ബസുകളും നിര്മിച്ചയിരുന്നു ടാറ്റാ യുടെ തുടക്കം. 1991 മുതൽ ആണ് പാസ്സഞ്ചർ കാർ വിഭാഗത്തിലേക് അവർ കാൽ വച്ചതു. പാസഞ്ചർ വിഭഗത്തിലേക്കു അവരെ കടക്കാൻ സഹായിച്ചത് അവരുടെ തന്നെ പ്രശസ്തമായ ഒരു വാണിജ്യ വാഹനം ആയിരുന്നു. ടാറ്റാ 206 ആയിരുന്നു ആ വാഹനം.പാസ്സഞ്ചർ കാർ വിഭാഗത്തിൽ ആദ്യമായി കാർ ഇറക്കുന്നതിന്റെ എല്ല പ്രശ്നങ്ങളും ടാറ്റക്കു ഉണ്ടായിരുന്നു.

 1990 കാലഘട്ടത്തിൽ ഇൻഡ്യയിൽ അധികം കാർ നിർമാതാക്കൾ ഉണ്ടയിരുന്നില്ല. മാരുതി, ഹിന്ദുസ്ഥാൻ മോട്ടോർ, പ്രീമിയർ മോട്ടോഴ്‌സ്, മഹീന്ദ്ര, സ്റ്റാൻഡേർഡ് എന്നിങ്ങനെ കുറച്ചു കമ്പനികൾ മാത്രം ഉണ്ടായിരുന്നു സമയത്തു ആണ് ടാറ്റ പാസ്സഞ്ചർ കാറുമായി അവതരിക്കുന്നത്. അതുകൊണ്ടു തന്നെ 206 ഇല്ലാതെ ടാറ്റാ പാസ്സഞ്ചർ ചരിത്രം പൂർണമാകില്ല.

★ 【 ടാറ്റാ 206 】

ടാറ്റായുടെ 407 ന്റെ വിജയത്തെ തുടർന്ന് ഒരു ചെറിയ പിക്ക് ആപ്പ് ട്രക്ക് നിർമിക്കാൻ തീരുമാനിക്കുകയും. തുടർന്ന് 1988 ഇൽ ആണ് ടാറ്റാ 206 എന്ന മോഡലിനെ ഇൻഡ്യയിൽ അവതരിപ്പിച്ചത്. വിദേശ ട്രാക്കുകളെ അനുസ്മരിക്കുന്നവിധം ഭംഗിയുള്ള മോഡൽ ആയിരുന്നു ഇതു. സ്സിംഗിൾ ക്യാബിൻ, ഡബിൾ ക്യാബിൻ എന്നിങ്ങനെ ആയിരുന്നു 206 അവതരിപ്പിച്ചത്. ദീർഘ ചതുരത്തിലുള്ള ഹെഡ് ലൈറ്റുകളും, ചെറിയ ക്രോമിയം ലൈനിങ് ഉള്ള ഗ്രില്ലും, അതിൽ ഒത്ത നടുക്കായി ടാറ്റായുടെ പഴയകാല വലിയ ലോഗോയും ഇത്രയും ആയിരുന്നു പുറമെയുള്ള സവിശേഷതകൾ. ടാറ്റായുടെ x2 പ്ലാറ്ഫോമിൽ ആയിരുന്നു നിർമാണം. ബോഡി ഓണ് ഫ്രെയിം നിർമാണ രീതി ആയിരുന്നു.  1948 cc 4 സിലിണ്ടർ നച്ചുറലി ആസ്പിറ്ററെഡ് ഡീസൽ എൻജിൻ ആയിരുന്നു 206ഇൽ ഉപയോഗിച്ചിരുന്നത്. 63 bhp ആയിരുന്നു കരുത്തു. റിയൽ വീൽ ഡ്രൈവിലും,4 വീൽ ഡ്രൈവിലും 206 ഉണ്ടായിരുന്നു. 206നു ഇന്ത്യൻ വിപണിയിൽ നിന്നു മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. 25% മാർക്കറ്റ് ഷെയർ 206നു ആയി. കൂടാതെ 1990കളുടെ ആരംഭത്തോടെ സൗത്ത് ആഫ്രിക്ക, യൂറോപ് ഇറ്റലി എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുമായി. 206 എന്ന മോഡൽ ആണ് ടാറ്റക്കു പാസ്സഞ്ചർ കാർ വിഭഗത്തിലേക്കു വഴി തുറന്നു തന്നത്. അതുകൊണ്ടു തന്നെ ആണ് 206 എന്ന വാണിജ്യ വാഹനത്തിനു ടാറ്റായുടെ പാസ്സഞ്ചർ കാറുകളുടെ ചരിത്രത്തിൽ നിർണായക പങ്ക് ഉണ്ടെന്ന് പറഞ്ഞതു. പിന്നീട് 2002ഇൽ ആണ് 206നു കാര്യമായ ഒരു അപ്ഡേഷൻ സംഭവിച്ചത്.
Tata 207
 അപ്പോൾ206 എന്നു മാറി 207 ആയി. കൂടാതെ 3000cc di ഡീസൽ എൻജിനും വന്നിരുന്നു. ടാറ്റ എ വി എൽ കമ്പനികളുടെ സംയുകത സംരംഭത്തിൽ ഉടലെടുത്ത എൻജിൻ ആയിരുന്നു ഇതു. ടാറ്റായുടെ 407ഇൽ ഉപയോഗിച്ച അതേ എൻജിന്റെ പതിപ്പ് ആയിരുന്നു ഇതു. പുറത്തേക്കു തള്ളിയ വീൽ ആർച്ചുകളും ന്യൂ ഹെഡ് ലൈറ്റും കൂടാതെ പുതിയ ടാറ്റയുടെ ലോഗോയും ആയിരുന്നു പുറമെയുള്ള പ്രധാന മാറ്റം..

★ 【ടാറ്റാ സിയറ 】



ടാറ്റായുടെ ആദ്യ പാസ്സഞ്ചർ കാർ ആണ് സിയറ. ഒരു 3 ഡോർ suv ആയിരുന്നു സിയറ. ടാറ്റ 206ന്റെ x2 പ്ലാറ്ഫോമിൽ ആയിരുന്നു ഈ വാഹനത്തിന്റെയും നിർമാണം. അതുകൊണ്ടു തന്നെ ആണ് 206നു കാര്യമായ പങ്ക് ഉണ്ടെന്നു പറഞ്ഞതു. 206നു കുറച്ചു ഗ്രൗണ്ട് ക്ലീറൻസ് കൂട്ടി പുറകിലെ ലോഡ് ക്യാരിയിങ് സൈഡിൽ ബോഡി കൂട്ടി ചേർത്തായിരുന്നു നിർമാണം. 1991 ഇൽ ആണ് സിയറ അവതരിപ്പിച്ചത്. സസ്‌പെൻഷൻ മാറ്റം ഉണ്ടായിരുന്നു. സിയറ വളരെ ലക്ഷുറി ആയ ഒരു കാർ ആയിരുന്നു. അന്നുവരെ ഇൻഡ്യയിൽ ഒരു കറുകളിലും കാണാത്ത ഫീച്ചറുകൾ ആയിരുന്നു സിയറയിൽ ഉൾപ്പെടുത്തിയിരുന്നത്. പവർ സ്റ്റീയറിങ്, ac,പവർ വിൻഡോസ്, സെന്റര് ലോക്ക്, റ്റക്കോമീറ്റർ എന്നിങ്ങനെ നിരവധി ഫീച്ചറുകളാൽ സമ്പന്നം ആയിരുന്നു. 1990കളുടെ തുടക്കത്തിൽ പെട്രോളിന് ഉണ്ടായ വിലകൂടുത്താലും മൂലം ആളുകൾ അംബാസഡർ, മഹീന്ദ്ര ജീപ്പ് തുടങ്ങിയവ പെട്രോൾ എൻജിൻ മാറ്റി ഇന്റർനാഷണൽ, മാറ്റഡോർ ഡീസൽ എൻജിൻ മാറ്റി വച്ചിരുന്നു അതുകൊണ്ടു തന്നെ പൂർണമായും കമ്പനി നിർമാണത്തിൽ വന്ന ടാറ്റ സിയറ ഡീസലിന് വിപണയിൽ നല്ല പ്രതികരണം ആണ് കിട്ടിയതു. ടാറ്റാ സിയറ നല്ലൊരു വിൽപന വിജയം നേടി ടാറ്റക്കു മുതൽ കൂട്ടായി. 1948cc 4 സിലിണ്ടർ നച്ചുറലി ആസ്പിറേറ്റഡ് പ്യുഷോയുടെ ഡീസൽ എൻജിൻ ആയിരുന്നു ആദ്യം അവതരിപ്പിച്ചത്. 63 bhp ആയിരുന്ന പവർ. ഒരു അണ്ടർ പവർ എൻജിൻ ആയിരുന്നു എന്നായിരുന്നു വിപണയിൽ നിന്നുള്ള സംസാരം. ഇതിനെ തുടർന്ന് ടാറ്റാ ഈ എൻജിനിൽ ഒരു ടർബോ ആഡ് ചെയ്തു. അപ്പോൾ 63 bhp യിൽ നിന്നു 92 bhp ആയി പവർ ഉയർന്നു. അതോടെ പവർ ന്റെ കാര്യത്തിൽ ഉണ്ടായിരുന്ന പരാതിയും മാറി കിട്ടി. പക്ഷെ ആദ്യമായി കാർ ഉണ്ടാക്കുന്നതിൽ എല്ല പ്രശ്നങ്ങളും സിയറയിൽ ഉണ്ടായിരുന്നു. മാരുതി 800ഉം കൊണ്ടാസ്സയും ഒക്കെ ആയിരുന്നു വിപണിയിലെ സ്റ്റാറുകൾ. അവ ആയി തട്ടിച്ചുനോക്കുമ്പോൾ ധാരാളം കുറവുകൾ ഉണ്ടായിരുന്നു. പ്രേതയേകിച്ചു പാനൽ ഗ്യാപ്പുകൾ, ഫിറ്റ് ഫിനിഷ് കുറവ്, ഇലക്ട്രിക്കൽ സിസ്റ്റത്തിന്റെ തകരാറുകൾ, സസ്‌പെൻഷൻ പ്രോബ്ലെം, കുറഞ്ഞ ഇന്ധന ക്ഷമത. എന്നിവ ആയിരുന്നു ഉപയോക്താക്കൾക്ക് പറയാൻ ഉണ്ടായിരുന്ന പരാതികൾ .കുറെ ഒക്കെ പരിഹരിക്കാൻ നോക്കിയിരുന്നു പക്ഷെ ചിലതൊക്കെ വിട്ടു മാറാതെ  നിന്നു. പക്ഷെ എന്നിരുന്നാലും വിൽപനയിൽ സിയറ പുറകോട്ടു പോയില്ല.നല്ലൊരു suv ലൂക്കുള്ള ഒരു വാഹനം അന്ന്  ഇൻഡ്യയിൽ ഇല്ലായിരുന്നു.

★ 【ടാറ്റാ എസ്റ്റേറ്റ് 】


ഒരു suv അല്ലാതെ ഒരു കാർ നിർമ്മിക്കണം എന്ന ആഗ്രഹം ടാറ്റയെ കൊണ്ടു എത്തിച്ചത് ടാറ്റ എസ്റ്റേറ്റ് എന്ന സ്റ്റേഷൻ വാഗണിൽ ആണ്. ഇവിടെയും x2 തന്നെയായിരുന്നു പ്ലാറ്ഫോം. അതുകൊണ്ടു തന്നെ 206ന്റെയും സിയറയുടെയും ഒരു പിന്തുടർച്ച പോലത്തെ രൂപം ആയിരുന്നു. മെഴ്‌സിഡസ് ബെന്സിന്റെ സ്റ്റേഷൻ വാഗൻ ആയി നല്ല സാമ്യം രൂപത്തിൽ ഉണ്ടായിരുന്നു. ഇതൊരു 4 ഡോർ കാർ ആയിരുന്നു. ഇന്ത്യയിൽ അത്ര പഥ്യമല്ലാത്ത ഒരു വിഭാഗം ആണ് സ്റ്റേഷൻ വാഗണ്. ആ വിഭഗത്തിലേക്കു തന്നെ ആണ് ടാറ്റാ കാർ അവതരിപ്പിച്ചത്. 1990 കളിലെ ലക്ഷുറി കാർ ആയിരുന്നു ടാറ്റ എസ്റ്റേറ്റ്. ധാരളം സ്ഥലം,പവർ സ്റ്റീയറിങ്, പവർ വിൻഡോസ്,സെന്റര് ലോക്ക്, ac എന്നി ഫീച്ചറുകൾ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ രാഷ്ട്രിയത്തിൽ ഉള്ളവരും, സിനിമാക്കാരും എസ്റ്റേറ്റ് തിരഞ്ഞെടുത്തു. പക്ഷെ വിലകൂടുത്താലും നേരത്തെ പറഞ്ഞ പ്രോബ്ലെം എല്ലാം എസ്റ്റേറ്റിൽ വളരെ നന്നായി പ്രകടമായിരുന്നു, കൂടാതെ ടർബോ ചർജ്ഡ് വേർഷൻ എൻജിൻ നല്കതിരുന്നത് മൂലം അണ്ടർ പവർ എൻജിൻ ആണെന്ന് മുദ്ര കുത്തി. മികച്ച ഭാരം ഉള്ള കാർ ആയിരുന്നു എസ്റ്റേറ്റ്. പക്ഷെ ഈ ഭാരമുള്ള കാറിനെ ചലിപ്പിക്കാനുള്ള ശക്തി ആ എൻജിനും നൽകാൻ സാധിച്ചില്ല.തന്മൂലം വിപണയിൽ നിന്നു തിരിച്ചടി ആണ് എസ്റ്റേറ്റ് നേരിട്ടത്. പക്ഷെ 2000 വരെ എസ്റ്റേറ്റ് വിപണിയിൽ. ഉണ്ടായിരുന്നു. പക്ഷെ മികച്ച യാത്ര സുഗം ആയിരുന്നു എസ്റ്റേറ്റ് നൽകിയിരുന്നത്.

തുടരും...................