കൊണ്ടോടി,കരൂർ ആധൂനിക തരംഗത്തിന് മുമ്പെ കേരളത്തിൽ തരംഗം സൃഷ്ടിച്ച ഒരു ബസ് ബോഡി ബിൽഡർ ഉണ്ടായിരുന്നു TVS അഥവാ TV സുന്ദരം അയ്യങ്കർ സൺസ്. - Bus World

Breaking

Sunday 5 April 2020

കൊണ്ടോടി,കരൂർ ആധൂനിക തരംഗത്തിന് മുമ്പെ കേരളത്തിൽ തരംഗം സൃഷ്ടിച്ച ഒരു ബസ് ബോഡി ബിൽഡർ ഉണ്ടായിരുന്നു TVS അഥവാ TV സുന്ദരം അയ്യങ്കർ സൺസ്.


എഴുതിയത് :: vst Bus Fanning, Bus Kerala

മധുരയിലെ TVS ബസ് ബോഡി കെട്ടിയ വണ്ടികൾ സെക്കന്റ് ഹാൻഡ് മാർക്കറ്റിൽ പോലും പൊന്നുംവില ആയിരുന്നു. KSRTCക്ക് ആദ്യമായി ബോഡി ഡിസൈൻ നൽകിയത് TVS ആണ്. 1930 TVS തുടങ്ങുന്നത് തമിഴ്നാട്ടിലെ മധുരയിലാണ്. ആ കാലത്ത് ഷട്ടർ പമ്പ് പായ കൊണ്ടും ജനലുകൾ മറയ്ക്കുന്ന 2 wid Sheet മോഡലുകൾ ആണ് കൂടുതൽ ഇറക്കിയത്.കനത്തിനും ഈട് നിൽപ്പിനും ഒരു കാലത്ത് പേര് കേട്ട ബസ് ബോഡി ബിൽഡർ ആയിരുന്നു TVS. 1960കളോട് കൂടി കേരളത്തിൽ ബസ് ബോഡി ബിൽഡർ എതാ ചോദിച്ചാൽ TVS എന്നായിരുന്നു വാക്കുകൾ. ഇപ്പോഴും ആ കാലത്ത് നിർമ്മിച്ച ബസുകൾ റോഡുകളിൽ ഓടുന്നതിൽ പോലും ബലവും ഈടും ഊഹിക്കാവുന്നതെ ഉള്ളൂ.2001 വരെ സ്വന്തമായാണ് TVS ബസ് ബോഡി നിർമ്മച്ചത്.അശോക് ലെയ്ലാന്റ് ആയി ടൈ അപ്പ് ഉണ്ടായിരുന്നുവെങ്കിലും സ്വന്തമായാണ് ബിൽഡ് ചെയ്യുന്നത്.പിന്നീട് TVS ഗ്രൂപ്പൂം ASHLEY കൂടി തേനിയിലെ IRIZAR ഗ്രൂപ്പ് ആയി IRIZAR- TVS എന്ന പേരിൽ ജോയിന്റ് വെന്റർ ആരംഭിച്ചു.35 കോടി രൂപ ആയിരുന്നു ചെലവ്.2001ൽ IRIZAR- TVS എന്ന പേര് മാറ്റി ഡിസൈനിലും കാലകാലമായ മാറ്റങ്ങളോട് കൂടി ബസുകൾ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്തുളള സ്ഥലത്ത് നിർമ്മച്ചു തുടങ്ങി.IRIZARന്റെ സാങ്കേതിക വിദ്യയും ASHLEYയുടെ ബസ് കൂടി ആയപ്പോൾ ദക്ഷിണേന്ത്യ പേര് കേട്ടമോഡലായി സ്കൂൾ, കോളെജ്, സ്റ്റാഫ് ബസുകളാണ് കൂടുതലായും നിർമ്മിച്ചത്.80 രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന IRIZAR ഗ്രൂപ്പിന്റെ സഹായമായപ്പോൾ ഒരുപാട് ബസുകൾ കയറ്റ്മതി ചെയ്യാൻ സാധിച്ചു.ASHOK LEYLAND 260 HP LUX URY ബസ് ആഗോളതലത്തിൽ നിർമ്മക്കുന്ന ഉത്തരവാദിത്തം IRIZAR ഗ്രൂപ്പ് ആയിരുന്നു.പക്ഷെ ഇന്ത്യയിൽ വലിയ തോതിൽ വിജയിച്ചില്ല.20l 4ൽ IRIZAR ഗ്രൂപ്പ്മായി ജോയിന്റ് വെന്റർ പിരിയുകയും അശോക് ലെയ്ലാന്റും TVS ആയി GLOBAL - TVS ബോഡി ബിൽഡിങ് ലിമിറ്റണ്ട് ആയി മാറ്റുകയും ചെയ്തു. TVS ഇടപാടുകൾ ഒന്നായത് കൊണ്ട് ശ്രദ്ധ വൈകിയതും TVS ജനപ്രീതി കുറഞ്ഞു.ആ സമയത്ത് ബാഗ്ലൂരിലേക്ക് ശ്രദ്ധ കൊടുക്കുകയും ചെയ്തു.കാലം മാറി കഥ മാറി വീരമല, പുതുക്കോട്ട, മധുരTVSന് പ്ലാന്റുകൾ ഉണ്ട്.വീരമല പ്ലാന്റിന് പ്രതിവർഷം 1800 ബസുകൾ നിർമ്മിക്കാനുള്ള ശേഷി ഉണ്ട്.വീരമല പ്ലാന്റിന് പ്രതിവർഷം 1800 ബസുകൾ നിർമ്മിക്കാനുള്ള ശേഷി ഉണ്ട്.