പാലക്കാട്ടുകാർക്ക് എങ്ങനെ മറക്കാൻ പറ്റും മയിൽ വാഹനത്തെ...
മയിൽവാഹനം..!! ആ പേര് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ.., അല്ലേ..? മയിൽ പോയിട്ട് ഒരു മയിൽപീലി പോലും വരാത്ത ഒരു ഗ്രാമത്തിലായിരുന്നു ജീവിതം ആരംഭിച്ചത്. അവിടേക്ക് ആകെ മൂന്നുനാലു ബസുകൾ മാത്രം.
ഇന്ത്യയുടെ വടക്ക് - കിഴക്കൻ പ്രദേശങ്ങളിലായിരുന്നു പിതാശ്രീക്ക് ജോലി. പാലക്കാട് വരെ ട്രെയിനിലും അവിടെന്ന് ബസിൽ നാട്ടിലേക്ക് വരികയുമായിരുന്നു ആദ്യകാലങ്ങളിലെ പതിവ്. നാട്ടിലേക്കും തിരിച്ചു ജോലിസ്ഥലത്തേക്കും ഉള്ള യാത്ര ചിലവ് സർക്കാർ നൽകുന്നതിനാൽ ട്രെയിൻ ടിക്കറ്റും ബസ് ടിക്കറ്റും സൂക്ഷിച്ചു വെക്കുമായിരുന്നു. അങ്ങനെ ഒരു ടിക്കറ്റ് കണ്ട് വിവരം തിരക്കിയപ്പോൾ പിതാശ്രീയുടെ നാവിൽ നിന്നാണ് ആ നാമം ആദ്യം കേട്ടത്. മയിൽവാഹനം.!!! അന്ന് ആ നാമം മനസ്സിൽ പതിഞ്ഞതാണ്. കൂടുതൽ ചോദിച്ചപ്പോൾ അറിയുന്ന കുറച്ചുകാര്യങ്ങൾ പിതാശ്രീ പറഞ്ഞു തന്നു. തൊണ്ണൂറുകളുടെ അവസാനകാലഘട്ടത്തിലൊക്കെ പ്രൈവറ്റ് ബസ് സമരം പൊളിയാറാകുമ്പോൾ പത്രത്തിൽ ഒരു വാർത്ത വരും, പാലക്കാട് മയിൽവാഹനം ഗ്രൂപ്പിന്റെ വണ്ടികൾ ഓടിത്തുടങ്ങി. അതെ ഒരു ബസ് സമരത്തെവരെ നിയന്ത്രിക്കാൻ കഴിവുള്ളവരായിരുന്നു മയിൽവാഹനം ഗ്രൂപ്പ്.
ഇനി മയിൽവാഹനത്തിന്റെ കഥ പറയാം.
കടപ്പാട്:: Keralariders KR
പ്രശാന്ത് പറവൂർ