【ടാറ്റാ മോട്ടോഴ്സിന്റെ വളർച്ച】
★★ സുമോ ★★
എഴുതിയത് : അഭിജിത് സജിമോൻ
ടാറ്റാ എസ്റ്റേറ്റ് തങ്ങളുടെ പ്രതീക്ഷക്ക് ഒത്തു ഉയരാതിരുന്നത് ടാറ്റയെ കുറച്ചഒന്നുമല്ല ആശങ്ക പെടുത്തിയത്. ഏറെ പ്രതീക്ഷയോടെ ആയിരുന്നു എസ്റ്റേറ്റ് നിരത്തിൽ എത്തിച്ചത്. പക്ഷെ ഉയർന്ന വിലയും സ്റ്റേഷൻ വാഗനോട് ഇൻഡിയക്കാർക്കുള്ള താല്പര്യകുറവും ശേഷി കുറഞ്ഞ എൻജിനും കൂടി ആയപ്പോൾ എസ്റ്റേറ്റിന് പരാജയം ഏറ്റു വാങ്ങാൻ ആയിരുന്നു വിധി. തുടന്നു ടാറ്റാ എക്സിക്യൂട്ടീവ് ടൈപ്പ് കാറുകൾ ഉണ്ടാക്കുന്നതിൽ നിന്നു താൽകാലികമായി വിട്ടു നിന്നു. 1994 മുതൽ 2000 വരെയുള്ള കാലഘട്ടം ടാറ്റയെ സംബന്ധിച്ച് വളർച്ചയുടെ കാലം ആയിട്ടണു കരുതുന്നത് അതു വാഹനങ്ങൾ ഉണ്ടാക്കുന്നതിൽ ആയാലും വിൽപനയിൽ ആയാലും അങ്ങനെ ആണ് കണക്കാക്കുന്നത്. ടാറ്റായുടെ വാഹന ചരിത്രത്തിലെ മൂന്നു വിജയ കോടി പാറിച്ച മോഡലുകളെ ആണ് അവതരിപ്പിച്ചത്. ടാറ്റാ സുമോ, ടാറ്റാ സഫാരി, ടാറ്റാ ഇന്ഡിക്ക. മാരുതി 800,ഓമ്നി ജിപ്സി,1000 ഹിന്ദുസ്ഥാൻ അംബാസിഡർ, കൊണ്ടെസ്സ, മഹീന്ദ്ര ജീപ്പ് പ്രീമിയർ പദ്മിനി 118ne എന്നിങ്ങനെ ഉള്ള മോഡലുകൾ ഇന്ത്യൻ ജനതയുടെ മനസ്സിൽ ചിര പ്രതിഷ്ട നേടിയ മോഡലുകൾ കൊടികുത്തി വാഴുന്ന സമയത്തു ടാറ്റക്കു ഇന്ത്യൻ ഉപഭോക്താക്കളുടെ മനസിൽ കുടിയേറാൻ മികച്ച ഒരു കാറും വിൽപന വിജയവും ആവശ്യമായിരുന്നു.
★ ടാറ്റാ സുമോ 1994
1994ഇൽ ആണ് ടാറ്റാ സുമോ എന്ന suv ലുക്ക് ഉള്ള muv യെ ഇന്ത്യൻ വിപണിക്ക് ടാറ്റാ പരിജയപ്പെടുത്തുന്നത്. 5 ഡോർ 9 /10 സീറ്റർ muv ആയിരുന്നു ടാറ്റ സുമോ. ടാറ്റക്കു ഇന്ത്യയിൽ നല്ല മൈലേജ് ഉണ്ടാക്കി കൊടുത്ത മോഡൽ കൂടെ ആയിരുന്നു ടാറ്റാ സുമോ. ടാറ്റായുടെ x2 പ്ലാറ്ഫോമിൽ ഷാസിയിൽ ബോഡി ചെയ്ത നിർമാണ രീതി ആയിരുന്നു സുമോയ്ക്കു ഉണ്ടായിരുന്നത്. പ്യുഷോയിൽ നിന്നു ടാറ്റാ ലൈസൻസ് എടുത്ത x088 നച്ചുറലി ആസ്പിറേറ്റഡ് ഡീസൽ എൻജിൻ ആയിരുന്നു ആദ്യകാല സുമോയെ ചലിപ്പിച്ചത്. 63 bhp ആയിരുന്നു പരമാവധി ശക്തി. കൂടാതെ gt6 5 സ്പീഡ് ഗിയർ ബോക്സ് ആയിരുന്നു സുമോയ്ക്കു ഉണ്ടായിരുന്നത്. ആദ്യകാല സുമോയിൽ ac പവർ സ്റ്റീയറിങ്, പവർ വിൻഡോസ്, റ്റക്കോമീറ്റർ, ഒന്നും തന്നെ നൽകിയിരുന്നില്ല. ഒരു സുമോ ഗുസ്തിക്കാരന്റെ വലുപ്പം തന്നെ ഉണ്ടായിരുന്നു സുമോയ്ക്കു. പണ്ട് ഞാൻ കരുതിയത് സുമോ ഗുസ്തിക്കാർക്കു വരെ സുഖമായി യാത്ര ചെയ്യാൻ സാധിക്കും എന്ന കോണ്സെപ്റ് വെച്ചാണ് സുമോ എന്ന പേരു ഇട്ടതു എന്നാണ്. എന്നൽ ടാറ്റയുടെ മുൻ md സുമന്ത് മൽഹോക്കറിന്റെ പേരിൽ നിന്നു കടം കൊണ്ടാണ്. അദേഹത്തിനൊടുള്ള ആദരവ് സൂചകമായിട്ടാണ് സുമോ എന്ന പേരു ഇട്ടത്. വളരെ വലുപ്പം ഉള്ള ഒരു കാർ ആയിരുന്നു സുമോ വലിയ ദീർഘ ചതുരം ഹെഡ് ലൈറ്റും, വലിയ ഗ്രില്ലും നടുക്കായി പഴയ ടാറ്റാ ലോഗോയും പുറകിലെ ഡോറിൽ സ്പെയർ ടയർ ഘടിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം കൊണ്ടു ഒരു റഫ്‌ആൻഡ് ടഫ് ലുക്ക് ആണ് സുമോയ്ക്കു ഉണ്ടയിരുന്നത്. സുമോയുടെ വരവ് മഹീന്ദ്ര ജീപ്പിനു മാരുതി ജിപ്സിക്കും ആണ് അടിയായത്. ഞാൻ ഉദ്ദേശിച്ചത് വില്പന ആണ്. മാരുതി ജിപ്സിക്കും മഹീന്ദ്ര ജീപ്പിനും മുകളിൽ ആയി സുമോയ്ക്കു വിൽപന നേടാൻ സാധിച്ചു. 1994 മുതൽ 1997 വരെയുള്ള സമയത്തു ഒരു ലക്ഷത്തോളം ടാറ്റ സുമോ നിരത്തിൽ എത്തിക്കൻ ടാറ്റക്കു സാധിച്ചു. ആഭ്യന്തര വിപണിയിൽ റിയർ വീൽ ഡ്രൈവ് മോഡൽ ആയിരുന്നു ആദ്യം ടാറ്റാ ഇറക്കിയത്. 4 വീൽ ഡ്രൈവ് മോഡൽ മിലിറ്ററിക്കും ആയിരുന്നു നൽകിയിരുന്നത്. മുന്നിൽ ഡബിൾ സ്വിങ് ട്രപ്പീസിയം ടോർഷൻ ബാറും പിന്നിൽ പരബോളിക് ലീഫ് സ്പ്രിങ്ങും ആയിരുന്നു സസ്‌പെൻഷൻ. ഇത് എടുത്തു പറയാനുള്ള കാര്യം എന്തെന്നാൽ പഴയകാല സുമോയിൽ യാത്ര ചെയ്തിട്ടുള്ളവർക്കു അറിയാം കാർ സ്പീഡിൽ പോയിട്ടു ബ്രേക്ക് ചെയ്യുമ്പോൾ സസ്‌പെൻഷൻ മുന്നോട്ടു കുത്തി തിരിച്ചു വരുന്ന ഒരു പ്രവണത ഉണ്ടായിരുന്നു. ഇന്ന് അതൊരു പോരായ്മയായി പറയാം എങ്കിലും ആണ് ആ കുത്തൽ കുറെ ആസ്വാധിച്ചിട്ടുള്ളതാണ്.
Tata Sumo 1996
1996ഇൽ കുറച്ചുകൂടെ റീ ഡിഫൈൻ ആയ സുമോ ഡീലക്‌സ് എന്ന മോഡൽ നിരത്തിൽ എത്തിച്ചു. ഈസമയം വിദേശ വിപണിയിൽ ഡീലക്‌സ് ടർബോ എന്ന മോഡൽ എത്തിച്ചു. പിന്നെ 2001ഇൽ ആയിരുന്നു 2 ലിറ്റർ ടർബോ tdi എൻജിൻ ആയി സുമോ ഡീലക്‌സ് ടർബോ ഇന്ത്യയിൽ അവതരിപ്പിച്ചു.
Tata Sumo Deluxe 2001
കാഴ്ചയിൽ പഴയ സുമോ ആയി ചെറിയ മാറ്റങ്ങൾ ഉണ്ടായിരുന്നു. ചെറിയ സ്ക്വയർ ഹെഡ് ലൈറ്റ് വന്നു, പാരലൽ ലയർ ഗ്രിൽ വന്നു നടുക്കായി പുതിയ ടാറ്റാ ലോഗോയുംആയിരുന്നു പ്രധാന പുറത്തുള്ള മാറ്റങ്ങൾ.അകത്തു ac വന്നു പിന്നെ ഫബ്രിക് സീറ്റുകളും പവർ സ്റ്റീയറിങ് ഒക്കെ വന്നു. ഇതു കൂടാതെ 2000ഇൽ സുമോ സ്പെഷ്യോ എന്ന ഒരു മോഡലും ടാറ്റ അവതരിപ്പിച്ചു.
Sumo Spacio 2000
ഇതിൽ ടാറ്റയുടെ 407 ഇൽ നിന്നു കടം കൊണ്ട് 3000 cc നച്ചുറലി ആസ്പിറേറ്റഡ് ഡീസൽ എൻജിൻ ആയിരുന്നു. 65 bhp ആയിരുന്നു പവർ, 407ന്റെ പോലത്തെ സൗണ്ട് ആയിരുന്നു ആദ്യ സ്പെഷ്യോക്ക്. ചതുര ലൈറ്റിന് പകരം റൗണ്ട് ലൈറ്റ് വന്നു പിന്നെ ആക്സിലും ടയർ സൈസ് മാറ്റി. അതുകൊണ്ടു തന്നെ സുമോ ഡിലെക്സിന് തഴെ ആയിരുന്നു സ്പെഷ്യോക്ക് സ്ഥാനം. കൂടാതെ ഒരു സോഫ്ട് ടോപ്പ് വേർഷൻ ഉണ്ടായിരുന്നു സ്പെഷ്യോക്ക്. St എന്ന മോഡൽ തീർത്തും വിരൂപിയായ ഒരു മോഡൽ ആയിരുന്നു st, st 4 വീൽ ഡ്രൈവ് മോഡലിൽ ലഭ്യമായിരുന്നു. St മെയിൻ ആയി ഉദ്ദേശിച്ചത് മഹീന്ദ്രയുടെ തട്ടകമായ കുന്നുകൾ ഉള്ള സ്ഥലവും കൂടാതെ ഉൾപ്രേദേശങ്ങളും ആണ്.
പക്ഷെ st വിൽപനയിൽ ദുരന്തം ആയി തീർന്നു. പണ്ട് തമിഴ് നാട്ടിൽ വെച്ചു st കണ്ടിട്ടുണ്ട് ലോറിയുടെ സൗണ്ടും പാടുത കെട്ടിയ ഒരു സാധനം.
2007ഇൽ ഡീലക്‌സ് സീരീസ് നിർത്തുകയും തുടർന്ന് സ്പെഷ്യോ ഗോൾഡ് പ്ലസ് എന്ന മോഡൽ ഇറക്കി.
Sumo Spacio gold 2007
പഴയ സ്പെഷ്യോ കുറച്ചു നവീകരിച്ചു എൻജിൻ ട്യൂണ് ചെയ്തു പവർ70 bhp ആയി ഉയർത്തി ഡിലെക്സിൽ ഉണ്ടായിരുന്നു എല്ലാം ഫീച്ചറുകളും പ്ലസ്സിൽ ഉൾപ്പെടുത്തി.
Sumo Victa 2004
സുമോ സീരീസിൽ വന്ന ഏറ്റവും വലിയ മാറ്റം 2004ഇൽ ആയിരുന്നു സുമോ വിക്ട എന്ന മോഡൽ ആയിരുന്നു അത്. സുമോയെ കുറച്ചു ആധുനിക വല്കരിച്ചു ഇറക്കിയ മോഡൽ ആയിരുന്നു. പുതിയ മെറ്റാലിക് പൈന്റിങ്ങും, ഗ്രാഫിക്സ് ഒക്കെ ആയിരുന്നു പുതുമ. കൂടാതെ സിംഗിൾ പീസ് ക്ലിയർ ലെന്സ് ഹെഡ് ലൈറ്റും പുതിയ ഗ്രില്ലും വീൽ കവർ ഒക്കെ പുറത്തെ പുതുമകൾ. അകത്തു പുതിയ ഡാഷ്ബോർഡ്, റ്റക്കോമീറ്റർ, പുതിയ സ്റ്റീയറിങ് വീൽ, പവർ വിൻഡോ, പവർ സ്റ്റീയറിങ്, സെന്റര് ലോക്ക്, മ്യൂസിക് സിസ്റ്റം, ac എന്നിവ ആയിരുന്നു പുതുമകൾ. കാണാൻ നല്ല ഭംഗി ഉള്ള മോഡൽ ആയിരുന്നു വിക്ട. വിക്ട ഇറങ്ങിയ സമയത്തു ധാരളമായി സ്വകാര്യ ഉപയോക്താക്കൾ വാങ്ങി പക്ഷെ പിന്നീട് കൂടുതലും ടാക്സി സെഗ്മഡന്റിലേക്കു വേണ്ടി ആണ് ഇറങ്ങിയത്. പഴയ സുമോയ്ക്കു ഉണ്ടായിരുന്നു ഒരുവിധ പ്രശ്നങ്ങൾ എല്ലാം വിക്ടയിൽ പരിഹരിച്ചിട്ടുണ്ടായിരുന്നു. സുമോയിൽ പൊതുവായി കണ്ടു വന്നിരുന്ന പ്രോബ്ലെം ആയിരുന്നു ടയർ വെട്ടി തേയുന്നതു, പിന്നെ ഹീറ്റർ പ്ലഗ് പോകുന്നത്, ടർബോ ചർജർ കോംപ്ലഇന്റ,സസ്‌പെൻഷൻ പ്രോബ്ലെം ഇതൊക്കെ ആയിരുന്നു. ടാറ്റയെ സംബന്ധിച്ച് സുമോ ഒരു ഭാഗ്യ വാഹനം ആയിരുന്നു. ടാറ്റക്കു ഒരു മേൽവിലാസം നേടിക്കൊടുക്കാൻ സുമോയ്ക്കു സാധിച്ചു. ഏകദേശം 4 ലക്ഷത്തോളം സുമോ സീരീസുകൾ ടാറ്റക്കു വിൽക്കാൻ സാധിച്ചിട്ടുണ്ട്. ഇടിവ് സംഭവിച്ചത് ടാവേരയും ക്വാളിസ് ഒക്കെ വിപണയിൽ എത്തിയ നാൾ മുതൽ ആയിരുന്നു. പക്ഷെ പാർട്സിന്റെ ലഭ്യതയും വിലക്കുറവും സുമോയെ ഏറെ ജനപ്രിയമാക്കി. പാനൽ ഗ്യാപ്പുകൾ, ഡാഷ്ബോർഡിന്റ് ക്വാളിറ്റി കുറവ്, ഇലക്ട്രിക്കൽ സിസിറ്റത്തിന്റെ പോരായമകൾ ലീഫ് സ്പ്രിങ് ആയതുകൊണ്ടുള്ള ചാടി തുള്ളിയുള്ള യാത്ര,വൈബ്രേഷൻ ഒക്കെ ഉണ്ടായിരുന്നു എങ്കിലും വിലക്കൊത്ത മൂല്യം നൽകിയിരുന്നു സുമോ. മൂന്നു ലക്ഷം മുതൽ 5 ലക്ഷം വരെ എൻജിൻ പണി വരാത്ത സുമോ വിക്ടയും സ്പെഷ്യോ ഞാൻ കണ്ടിട്ടുണ്ട്. ആധുനിക crdi ടെക്‌നോളജി അല്ലാതെ പഴയകാല ടർബോ ഡീസൽ എൻജിൻ ടെക്നോളജി ആയതിനാൽ പണികൾ കുറവായിരുന്നു പ്രേതയേകിച്ചു ഇന്ജെക്ടർ, സെൻസർ കോംപ്ലഇന്റസ് ഒന്നും ഇല്ലായിരുന്നു. എതിരാളികൾ കൂടുതൽ ശക്തരായപ്പോൾ സുമോയ്ക്കു എവിടെയോ കാലു ഒന്നു ഇടറി. പ്രേതയേകിച്ചു ബൊലേറോ കൂടുതൽ ശക്തമായപ്പോൾ സുമോയ്ക്കു പിടിച്ചു നിൽക്കാൻ കഴിയാതെയായി.
Sumo Grande 2008
ഇതിനിടയിൽ സുമോ ഗ്രാൻഡെ എന്ന മോഡൽ ടാറ്റ നിരത്തിൽ ഇറക്കിയിരുന്നു 2.2 ലിറ്റർ vtt dicor എൻജിൻ ആയിരുന്നു. പേരിൽ മാത്രമേ സുമോ ആയി ബന്ധം ഉള്ളു. വേറെ ഒരു കാർ തന്നെ ആയിരുന്നു സുമോ ഗ്രാൻഡെ. ഇറ്റാലിയൻ ഡിസൈനർ പിനിൻഫാരിനയുടെ സ്റ്റുഡിയോയിൽ ആണ് ഗ്രാൻഡെ ഡിസൈൻ ചെയ്തിരിക്കുന്നത്. വളരെ ആധുനികവും സാങ്കേതിക പരമായി ടാറ്റാ കാറുകളിൽ മുന്നിൽ നിന്ന ഒരു കാർ ആയിരുന്നു. ഇന്നോവ ആയിരുന്നു പ്രധാന എതിരാളി. ഇന്നോവക്കു നേരെ ടാറ്റാ എയ്ത് ഈ അസ്ത്രം നിഷ്പ്രഭം ആയി പോയി. യൂസ്ഡ് വിപണയിൽ സുമോ വിക്ടക്കും ഉള്ള വിലപോലും ഗ്രാൻഡെ ക്കു ഇല്ല. ഉപയോഗിച്ചവരിൽ പലരും നിരാശരാണ്. പ്രേതയേകിച്ചു സെൻസർ കോംപ്ലഇന്റ, ഇന്ജെക്ടർ പ്രോബ്ലെം എല്ലാം സുമോ ഗ്രാൻഡക്ക് എതിരായി.119 bhp ആയിരുന്നു കരുത്തു. 2008 മുതൽ 2016 വരെ വിപണയിൽ ഉണ്ടായിരുന്നു എങ്കിലും കാര്യമായ സംഭാവന ഒന്നും തന്നെ ഉണ്ടായില്ല. സുമോ എന്ന ബ്രാന്ഡിന് ചീത്ത പേര് മാത്രമേ കിട്ടിയുള്ളൂ.
Sumo Gold 2011
പക്ഷെ ടാറ്റ അവിടെയും നിർത്താൻ തീരുമാനിച്ചില്ല 2011ഇൽ സുമോ ഗോൾഡ്‌എന്ന മോഡൽ വിപണയിൽ എത്തിച്ചു. പഴയ വിക്ട തന്നെ ആയിരുന്നു പുറം മോടിയിൽ ആകെയുള്ള മാറ്റം സ്പെയർ വീൽ ബാക് ഡോറിൽ നിന്നു മാറി അടിയിൽ ആയി.3000cc crdi ടാറ്റായുടെ ഭാഷയിൽ cr4 എന്ന ഡീസൽ എൻജിൻ ആയിരുന്നു. പഴയ 3000 cc എൻജിനിൽ കോമണ് റെയിൽ ഇണക്കി ചേർത്ത എൻജിൻ ആണ് ഇത്. 85 bhp ഉള്ള എൻജിൻ ആയിരുന്നു ഇതു. പക്ഷെ സ്വകാര്യ വിപണിയിൽ സുമോ എന്ന ബ്രാന്ഡിന് ഏറ്റ ഇടിവ് കാരണം അധികം നിരത്തിൽ ഇറങ്ങിയില്ല അതുപോലെ തന്നെ ടാക്സി സെഗ്മെന്റിലെ കാര്യമായ സംഭാവന ഉണ്ടായില്ല. ഇവ മുന്നേ ഉണ്ടായിരുന്നു ഗ്രാൻഡേ ക്കാൾ മികച്ചതായിരുന്നു. എങ്കിലും ഇന്ജെക്ടർ കോംപ്ലഇന്റ പൊതുവായി കണ്ടു വരുന്നുണ്ടായിരുന്നു. ഇതു 2019 ഓടെ ഗോൾഡ് ടാറ്റ അവസാനിപ്പിച്ചു. അതോടെ സുമോ എന്ന യുഗത്തിന് 2019ഇൽ അന്ത്യം ഉണ്ടായി.ടാറ്റയെ കൈപിടിച്ചു ഉയർത്തിയ മോഡൽ ആണ് സുമോ അതിനോട് അവസാനം ഒരു നീതി കേടു കാണിച്ചു എന്ന പരാതി എനിക്കുണ്ട്. കുറച്ചു റഫ്‌ആൻഡ് ടഫ് ലുക്കിൽ ഒന്നു ഉടച്ചു വാർത്തു ഇറക്കിയിരുന്നെകിൽ ചിലപ്പോൾ ബോലോറോയുടെ മാർക്കറ്റിന്റെ ഒരു വിഭാഗം പിടിക്കാൻ സാധിച്ചേനെ. ഇതു എന്റെ മാത്രം തോന്നൽ ആണ്. എന്നാലും ടാറ്റായുടെ വാഹന ചരിത്രത്തിലെ ഒഴിച്ചുകൂടാനാവാത്ത അധ്യായമാണ് സുമോയ്ക്കു ഉള്ളത്.
തുടരും.....
അടുത്തത് ടാറ്റാ സഫാരി