Bv മാക്സിമയെ സിഡോൺ ആക്കി മാറ്റി 'പ്ലാമിറ്റം റീസ്റ്റോറേഷൻ' - Bus World

Breaking

Monday, 25 May 2020

Bv മാക്സിമയെ സിഡോൺ ആക്കി മാറ്റി 'പ്ലാമിറ്റം റീസ്റ്റോറേഷൻ'


പ്രകാശിന്റെ വിജയ മോഡലുകളിൽ ഒന്നായ bv മാക്സിമ  മോഡലിന് പിന്നിലെ ആശയം  പ്ലാമിറ്റം റീസ്റ്റോറേഷൻ എന്ന ബോഡി വർക്ക്‌ സ്ഥാപനത്തിന്റെ ഉടമയായ അനീഷ് അലക്സിന്റെതാണ് എന്ന കാര്യം   ഭൂരിഭാഗം ബസ് ആരാധകർക്കും അറിവുള്ള കാര്യമാണ്. അതെ അനീഷ് അലക്സ് വീണ്ടും ഒരു പുത്തൻ ആശയവുമായി കടന്ന് വന്നിരിക്കുകയാണ്
തന്റെ ഡിസൈനിൽ പ്രകാശിൽ പണി കഴിപ്പിച്ച bv മാക്സിമ മോഡലിനെ   സിഡോൺ മോഡലിലേക് കൺവേർട് ചെയ്യുകയാണ് ഉണ്ടായത്. ഈ മോഡലിന്
ZEDPRO..എന്നാണ് പേരിട്ടിരിക്കുന്നത്
എന്നാൽ ZEDPRO പൂർണമായും ZEDONE അല്ലാ.



മുൻഭാഗം പൂർണമായും സിഡോൺ തന്നെ എന്ന് പറയാം.  സൈഡുകളും  സിഡോണിൽ നിന്നും കാര്യമായ  വ്യതസമില്ല.  ഡ്രൈവർ സൈഡ് ഡോർ ഉം pasenger ഡോർ ഉം bv മാക്സിമയുടെ തന്നെയാണ് അതിൽ മാറ്റങ്ങൾ ഒന്നും ഇല്ല.

പിൻഭാഗത്തേക്ക് വരുമ്പോൾ ചെറിയൊരു പോരായിമ ആയിതോന്നിയത് പിൻ  ഗ്ലാസിന് മുകളിലോട്ടുള്ള ഭാഗമാണ് എങ്കിലും ആകെ മൊത്തത്തിൽ ഒരു പ്രേത്യക ഭംഗി പിൻഭാഗത്തിനുണ്ട് 
ഇനിയും ഇത്തരത്തിൽ പുതുമയുള്ള ഡിസൈനുകകൾ പ്ലാമിറ്റം റീസ്റ്റോറേഷൻ നിൽ നിന്നും നമുക്ക് പ്രതീക്ഷിക്കാം..